ഓര്‍മ്മകള്‍ മിന്നല്‍ പിണരുകള്‍ പോലെ പിന്നിലേക്ക് മിന്നി മറയുന്നു .ഉച്ചമയക്കത്തിലാണ്ട എന്റെ 5 വയസ്സുകാരനെയുംകുയിലിനേയും പൂത്താരിയെയും ആസ്വദിക്കാന്‍ പറ്റാത്ത 10 വയസ്സുകാരനെയും നോക്കി കിടന്നപ്പോഴാണ് ഓര്‍മ്മകള്‍ ഒരു പെരുമഴ സൃഷ്ടിക്കാന്‍ തുടങ്ങിയത്..... . "പൂത്താം കീരിയാണോ അല്ല കുയിലാണ്.ഇവറ്റക്കൊന്നും വേറെ പണിയില്ലേ".അമ്മ പിറുപിറുത്തു കൊണ്ട് ഉച്ചയുറക്കത്തെ ആട്ടിയകറ്റി അടുക്കളയിലേക്കു നടന്നു.ചായ ഉണ്ടാക്കാനാവണം.ഉമ്മ...
Posts
Showing posts from 2011
- Get link
- X
- Other Apps
മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11 വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ് റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2 മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പ...
ഓര്‍മ്മകള്‍
- Get link
- X
- Other Apps
അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച് വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ ഒന്നും പറയാത്ത ബാല്യം . അച്ഛനും അമ്മയും പ്രാരാബ്ദ ത്തിന്റെ തിരക്കില്‍ എന്നെ കാലത്തിനു വിട്ടതാകും .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍ തലോടുമ്പോ കണ്ണടച്ച് നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത് നഷ്ട്ടപ്പെടാതെ മുഴുവനും അങ്ങട്ട് കിട്ടാന്‍ .എനിക്ക് മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോ...
- Get link
- X
- Other Apps
ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട് നീറുന്ന കാലുകള്‍ .. കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട് അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന് വരുന്ന വാല്യക്കാര്‍ ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന...
ഭഗവദ്ഗീതയും മസാലക്കറിയും......
- Get link
- X
- Other Apps
പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ് അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി പദങ്ങള്‍ക്ക് ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത് "ഹേയ് ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എ...
- Get link
- X
- Other Apps
ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ വിഷമം തോന്നി.ഒരു നായ മരിച്ചേനു ഞാന്‍ എന്തിനാ സങ്കടപ്പെടണെ. ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച.. ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ കളിക്ക ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്...
ഒരു ദിവസം അശോകന്‍റെ വക ....
- Get link
- X
- Other Apps
രാവിലെ ആദ്യം എത്തുന്നത് തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് .അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍ റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ ..ടീച്ചര്‍ മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന് വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍ അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ...
.കൃഷ്ണായനം !!!!
- Get link
- X
- Other Apps
സഹസ്ര നാമങ്ങളും അതിന്‍റെ എല്ലാ മഹിമകളോടും കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന മഹാവിഷ്ണുവിന്‍റെ പൂര്‍ണാവതരം. കൃഷ്ണന്‍! !!! .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ലോകത്തിനു പിന്‍ തുടരാന്‍ സുവ്യക്തമായ; ലളിതമായ ബിംബ ങ്ങള്‍ നല്‍കിയ കൃഷ്ണന്‍.ഓരോ ബന്ധങ്ങളെയും അതിന്റെ പൂര്‍ണതയില്‍ നിറുത്തിക്കൊണ്ട് തന്നെ വൈരാഗ്യ തലത്തിലെക്കെത്തിക്കുന്ന സ്ഥിതപ്രജ്ഞന്‍.ആ മഹാ യോഗിയുടെ അഞ്ചു ഭാവങ്ങളിലൂടെയുള്ള യാത്ര .. കൃഷ്ണായനം അമൃത് ,അവ്യുക്തന്‍ ,അപരജിത്,മനമോഹനന്‍ , യോഗി... അമൃതിന്‍റെ മാധുര്യമോലുന്ന ശൈശവം , അടുത്ത ഘട്ടത്തില്‍ തെളിഞ്ഞു പ്രകാശിക്കുന്ന അവ്യുക്തന്‍,ഈരേഴു പതിന്നാലു ലോകങ്ങളും തന്നിലാണെന്നു ക്ഷണ നേരത്തേക്കെങ്കിലും യശോദക്ക് വ്യക്തമാക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത ,വൈശ്രവണ പുത്രന്മാര്‍ക്കു ശാപ മോക്...
ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!
- Get link
- X
- Other Apps
ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ് ബേസിന്‍ അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു ഇണ്ടെങ്കില്‍ ചെയ്തോളു ട്ടോ..രാവിലെ.. അതും വെള്ളി എന്ന അവധി ദിവസം...... ഭര്‍ത്താവിന്‍റെ മൂഡ് പോയി....പ്ലംബര്‍ ചേട്ടന്‍ ആണെങ്കില്‍ അവധി ആഘോഷം...നിന്നോട് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ പറഞ്ഞതല്ലേ...ഹം ഇനി എന്ത് ചെയ്യാനാ..."ഈശ്വര..ഡിഗ്രി ,ടി.ടി.സി ..ഒക്കെ പഠിക്കാന്‍ പോയ നേരത്ത് ഞാന്‍ എന്തെ പ്ലംബിംഗ് പഠിക്കാന്‍ പോവഞ്ഞേ" ഭാര്യ പതുക്കെ അപലപിച്ചു...അറിയാവുന്ന പൊടികള്‍ എടുത്തിട്ടെങ്കിലും എന്ത് രക്ഷ...സമയം പോകുന്നില്ല.നാളെ ആവണ്ടേ.എന്നാലല്ലേ രക്ഷകന്‍ വരുള്ളൂ.ഉന്തി തള്ളിനീക്കിന്നു പറഞ്ഞ മതില്ലോ സമയത്തിനെ.ഹാ.. എത്ര നല്ല പ്രഭാതം...സമയം 9 .രക്ഷകന്‍റെ ബെല്ലടി ..കാതുകളില്‍ അമൃതായി പൊഴിയുന്നു...5 മിനിറ്റ് നേരത്തെ പണിയേ ഉള്ളു.ഇത്രേള്ളൂ...ഹോ...വേറെ എന്തെങ്കിലും ണ്ടോ?നീ വേണെങ്കില്‍ പറഞ്ഞോളുട്ടോ..രക്ഷകന് കൊടുക്കാന്‍ വേറെ പണികള്‍ ഒന്നും ഇല്ലാത്തതില്‍ ഭാര്യ സങ്കടപ്പെട്ടു.രക്ഷക..പറയു ഞാന്‍ എന്ത് തരണം പറയു..പറയു..അത് സര്‍ എന്താന്ന് വച്ചാ..അയ്യോ രക്ഷക നിങ്ങള്‍ പറ...
ദേവിവിലാസം സ്കൂള്‍ നാലാം ക്ലാസ്സ് ....
- Get link
- X
- Other Apps
ലഴ്മിക്കുട്യേയ് ..ന്താ ..പരിപാടി.. മുഖത്ത് വരുത്തിയ വളിച്ച ചിരിയോടെ ടീച്ചര്‍ മാഷെ നോക്കി...ഇപ്പൊ വരാട്ടോ..മാഷ് സ്റ്റാഫ് റൂമിലേക്ക് ...29 +42 വലിയ ക്ലാസ്സ് അല്ലെ .മാഷില്ലാത്തപ്പോ മാഷ്ടെ രണ്ടാം ക്ലാസും ടീച്ചര്‍ക്ക് ഇരിക്കട്ടെ ..എന്താ പഠിപ്പിക്യ നാലിനേം രണ്ടിനേം കൂടെ?ഹോ ...കുരുത്തം കെട്ട പിള്ളേരാ രണ്ടിലെ..എന്ത് ചെയ്യാനല്ലേ.. ബാക്കിള്ളോര്ടെ സഹതാപവും കൂടി ആയപ്പോള്‍ പൂര്‍ത്തിയായി..ലക്ഷ്മി ടീച്ചറെ ഹെഡ് മിസ്ട്രെസ്സ് വിളിക്കുന്നു ....ദൈവമേ!!! മിടുക്കു കാരണം ഒരു വലിയ ഹാള്‍ ,അതില്‍ നിറയെ കുട്ടികള്‍, പിന്നൊരു വലിയ അടുക്കള എല്ലാം ചാര്‍ത്തിക്കിട്ടിണ്ട്.ഇനി എന്ത് തരാന്‍ ആണോ എന്തോ.എന്തായാലും പറ്റില്ല്യ ന്നങ്ങട്ടു പറയന്നെ...ഹെഡ് പറയാന്‍ തുടങ്ങീതും.." അയ്യോ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ" എന്നങ്ങട്ടു കാച്ചി ..."അല്ല മാഷെ ഇതിപ്പോ ഈ കുട്ടി പറ്റില്ലന്നല്ലേ പറയണേ ന്ന മാഷന്നെ പൊക്കോളു"...പോവാനോ? എങ്ങോട്ട്?ഈശ്വര അപ്പൊ ഒന്നും ചാര്‍ത്താന്‍ ആയിരുന്നില്ലേ ??"അല്ല ഇപ്പൊ ഡി.പി ഇ.പി അല്ലെ അതിന്‍റെ ചില കാര്യങ്ങള്‍ പറയാന്‍ മീറ്റിംഗ് ണ്ടെ .സാരല്ല്യ മാഷ് പൊക്കോളും.ഉച്ചക...
- Get link
- X
- Other Apps
ഒറ്റ ദിവസം കൊണ്ട് പുലി എലിയായി മാറി....ആദ്യ ദിവസം വീണ്ടും ആവര്‍ത്തി ക്കാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥന "അരവിന്ദന്‍ മാഷ്ടെ മോള്‍ക്കെന്തോ പറ്റിണ്ട്... വര്‍ത്താനം പറഞ്ഞോണ്ട് നടക്കാ റോട്ടി കൂടി"വരെ എത്തി.കുട്ടികള്‍ ശങ്കയോടെ ..ടീച്ചര്‍ അതിലേറെ ശങ്കയോടെ....പെട്ടന്ന് ലീലാധരന്‍ മാസ്റ്റര്‍ (പൂക്കുറ്റി)എത്തി. ലഴ്മി ക്കുട്ടി ......ഹോ ഇതെന്താ ഇപ്പൊ ഇത്ര സ്നേഹം!!!സ്നേഹത്തോടെ തന്നെ എല്‍സി ടീച്ചറും പറഞ്ഞു "നോക്കു.. കുട്ടി മിടുക്കിയാണ്..കുട്ടിടെ ആ മിടുക്കാണ് നമുക്കാവശ്യം.ഒരു പുതിയ ഉത്തരവാദിത്വം ഞങ്ങള്‍ അങ്ങോട്ട് ഏല്‍പ്പിക്കാന്‍ പോണുട്ടൊ."പൊന്തി വന്ന അഹങ്കാരത്തെ അടിച്ചടിച്ച് താഴ്ത്തി ലഴ്മി ടീച്ചര്‍ വിനയാന്വിതയായി പുഞ്ചിരിച്ചു.അങ്ങനെ ഹെഡ് മിസ്ട്രെസ്സ്നെയും മാഷെയും പിന്തുടര്‍ന്ന മിടുക്കി എത്തിയത് ഒരു കരിപിടിച്ച മുറിയില്‍...അല്‍പ്പ സമയങ്ങള്‍ക്കു ശേഷം പുകയുന്ന അടുപ്പ് ..രണ്ടു വല്യ വട്ട ചെമ്പ്...അതില്‍ നിറയുന്ന കിണര്‍ വെള്ളം..തിളയ്ക്കുന്ന വെള്ളത്തില്‍ നൃത്തം ചെയ്യുന്ന അരിമണികള്‍..വേവുന്ന ചെറുപയര്‍...ഇവകളില്‍ വൃത്തിയായി പാകം ചെയ്യപ്പെടുന്ന മിടുക്ക്...പുകയുന്ന അടുപ്പ് ഊതികത്തിക്കുമ്പ...
ഒരു ഡി പി ഇ പി കഥ..
- Get link
- X
- Other Apps
..ദേവിവിലാസം എല്‍ .പി. സ്കൂള്‍...അതി ഭീകര അധ്യാപന തന്ത്രങ്ങളും അഭ്യസിച്ചു ലക്ഷ്മി ടീച്ചര്‍ എത്തുന്നു.ആകെ 5 ഡിവിഷന്‍ മാത്രം.1 മുതല്‍ 5 വരെ.പേരിനു ഓരോ ക്ലാസുകള്‍.അതു കൊണ്ട് എടുത്തു കളയലോ പ്രോട്ടെക്ഷന്‍ എന്ന കടമ്പയോ അനുഭവിക്കേണ്ടി വരില്ല.അങ്ങനെ ലീലാധരന്‍ എന്ന ആണ്‍ തരിയും എല്‍സി എന്ന ഹെഡ് മിസ്ട്രെസ്സും ഷെക്കീല എന്ന അറബിക് ടീച്ചറും പിന്നെ ലത സ്മിത ലക്ഷ്മി മാര്‍ എന്ന ത്രിമൂര്‍ത്തികളും.ലക്ഷ്മിക്ക് വച്ചത് ക്ലാസ്സ് 4 .ഊര്‍ജസ്വലതക്ക് കൊടുക്കേണ്ടി വന്ന ഒരു വില!!! ആദ്യ ദിവസം!!!ഇന്നിവിടെ ചിലതൊക്കെ നടക്കും എന്ന ഭാവത്തോടെ ഒരാള്‍ നാലാം ക്ലാസ്സിലേക്ക് പോകുന്നു.പണ്ട് എങ്ങോ കിട്ടിയ അടികളുടെ പകപോക്കലിനെന്നോണം കയ്യില്‍ നീട്ടിപ്പിടിച്ച ചൂരല്‍.രജിസ്റ്റര്‍ കൊണ്ട് കയറി വന്ന പുതിയ ടീച്ചറെ കണ്ടതും ടിം..ടിം.. ടിം.. ഓരോ ബള്‍ബു കളായി കെടാന്‍ തുടങ്ങി.ശാലീനത തുളുമ്പുന്ന ആ മുഖത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല ആ ക്രൂര ഭാവം.കു...
ഒരു സ്വപ്ന ലോകം !!!
- Get link
- X
- Other Apps
മണലാരണ്യത്തിലെ ചൂടും പൊടിയും തണുപ്പും ഒക്കെ ആയി വരണ്ട ജീവിതത്തിലേക്ക് പെയ്ത ഒരു പുതു മഴ!!!പുതു മണ്ണിന്‍റെ മണം അലിഞ്ഞു പോകുന്നതിനു മുന്‍പ് ഞാനതിനെ മിത്രയുടെ മനസ്സിലെ ഒരു കൊച്ചു ചെപ്പില്‍ അടച്ചിടട്ടെ......എല്ലാ നാടന്‍ നന്മകളും മനസ്സിലേറ്റുന്ന ആര്‍ക്കും ഈ വാക്കുകള്‍ ; അതിലെ ഭാവങ്ങള്‍ എല്ലാം എളുപ്പം മനസ്സിലാകും...പ്രത്യേകിച്ചും നാട്ടില്‍ നിന്നകന്നു മാറി താമസിക്കുന്നവര്‍ക്ക്...ഒരിക്കലും മനസ്സില്‍ പോലും ചിന്തിക്കാത്ത കാഴ്ചകള്‍.പൂമ്പാറ്റ ചിറകുകള്‍ വിടര്‍ത്തി .കാണാത്ത ലോകം,കേള്‍ക്കാത്ത ശബ്ദം,അറിയാത്ത സുഗന്ധം...മനസ്സിനെ പറക്കാന്‍ വിട്ടു ഞാന്‍.പൂക്കള്‍ ,മരങ്ങള്‍ പുല്‍മേടുകള്‍....എല്ലാ കെട്ടുപാടുകള്‍ക്കിടയില്‍ നിന്നും തീര്‍ത്തും മാറി മനസ്സ് സ്വതന്ത്രമായി ...സന്ധ്യ മയങ്ങുന്ന സമയം.അസ്തമയ സൂര്യനെയും നോക്കി മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ ആ പുല്ലു വിരിച്ച കിടക്കയില്‍ ഇരുന്നു സമയം പോയതറിഞ്ഞില്ല ... എന്‍റെ കൂടെ ണ്ടായിരുന്നു വേറെയും പൂമ്പാറ്റകള്‍.അവര്‍ക്ക് എന്‍റെ പോലെ ഈയാം പാറ്റ ജന്മം ആവില്ല വിധിച്ചത്.ഞാന്‍ മാത്രം ഒരു രാത്രി കൊണ്ട് എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവള്‍.രാത്രി മുഴു...
അണിയിലെ കൊച്ചമ്പ്രാട്ടി .....
- Get link
- X
- Other Apps
ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ഒരു നാട്... ആ നാടിന്‍റെ അറ്റം.അവ്ടെയാണ് എന്‍റെ അമ്മേടെ വീട്.പേരും പ്രശസ്തിം ഒക്കെണ്ട് തറവാടിന്.പക്ഷെ എനിക്ക് ഓര്‍മ്മ വക്കണ സമയം ആയപ്പോഴേക്കും ആകെ ഒരു തമ്പ്രാട്ടി വിളി മാത്രായി.അതിനു ഞാന്‍ വളരുന്നതിനനുസരിച്ച് രൂപമാറ്റവും വന്നു.... അമ്മേടെ ചിറ്റമാരുടെ വീട്ണ്ട് അവ്ടെ..പേരില്‍ തന്നെ ഒരു രസണ്ട്..താരാട്ടിപ്പറമ്പ് ... അവ്ടെണ്ട് ഓച്ചിന്നു വിളിക്കണ, അമ്മേടെ ദേവ്വേച്ചിം ഗൌരിയേച്ചിം.കല്യാണം കഴിക്കാത്ത രണ്ടു ചിറ്റമാര്‍.അവരടെ വളര്‍ത്തു മകളെപ്പോലെ എന്‍റെ അമ്മ.അങ്ങോട്ടുള്ള യാത്ര അന്ന് അത്ര സുഖം ളള ഏര്‍പ്പാടയിരുന്നില്ല്യ.ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥ.അമ്മ അവിടെ ചെന്നാല്‍ വേറെ ഒരാളായി മാറും.മിന്‍ച്ചി യാണെങ്കില്‍ തറവാട്ടില്‍ ശ്രീദേവി ചേച്ചിടെ അടുത്തേക്ക് ഓടും.അവടെ വല്ലിമ്മേം ശ്രീദേവി ചേച്ചിം മാത്രേ ള്ളൂ.ഞാന്‍പിന്നെതന്നെയാവും.പേരക്ക,മാങ്ങ,പവിഴമല്ലിക്കുരു ഒക്കെ കൊറിച്ചിങ്ങനെ നടക്കും. അവടെ അന്ന് തറവാട്ടു വക ഒരു കാവുണ്ട്.ആരും നോക്കാതെ അനാഥരായി ഇട്ടെക്കണ സര്‍പ്പത്താന്‍മാരും, കാവും.താരാട്ടിപ്പറമ്പിന്നു...
എന്‍റെ ചീരും അവള്‍ടെ ചീരീം .......
- Get link
- X
- Other Apps
ഒരു പക്ഷെ ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ് ആകും ഇത്. ഒരു ആര്‍ദ്രമായ സ്നേഹം.എന്‍റെ മനസ്സില്‍ തട്ടിയ ഇളം വാക്കുകള്‍....അമ്മെ എന്നെ വഴക്ക് പറയല്ലേ ..ഞാന്‍ അമ്മേടെ മോനല്ലേ ...എന്‍റെ ചീരുനോട് അവള്‍ടെ മോന്‍ പറഞ്ഞ വാക്കുകളാണ് ഇത്.ചീരു..അവള്‍ ലച്ചിയുടെ മകള്‍...അഞ്ചു വയസ്സ് മുതല്‍ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം ആയവള്‍.ഞാന്‍ ആദ്യമായി കാണുന്ന കുഞ്ഞു വാവ...അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട് .പക്ഷെ ഇപ്പൊ അവളെക്കാള്‍ കൂടുതല്‍ അവന്‍ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി..അമ്മയുടെ ഒരു നോട്ടം മാറിയാല്‍ കുഞ്ഞു മനസ്സിന് സങ്കടം വരും.ഓഫീസെന്ന കടമ്പ കടന്നു ഓടിയെത്തുന്ന ചീരുവിനോ വീടെത്തി അവനെ കാണുന്നത് വരെ സമാധാനവും ഇല്ല്യ.അമ്മ, ഭഗവതിഅമ്മയെ കണ്ണടച്ച് തൊഴുമ്പോള്‍ അവന്‍ അവന്‍റെ ഭഗവതിയെ നോക്കി ആസ്വദിക്കണതു കണ്ട ചിലര്‍ അന്ന് ഭഗവതിഅമ്മയെ തൊഴാന്‍ മറന്ന് അവന്‍ കൈകളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടു കൊതിയോടെ നോക്കി നെടുവീര്‍പ്പിട്ടത് ഒരു രഹസ്യം !! ആ അവനാണ് ഒരു ചെറിയ കുറുമ്പ് കാട്ടി അമ്മയുടെ മുന്‍പില്‍ തലയും കുമ്പിട്ടു കണ്ണും നിറച്ചു നില്‍ക്കുന്നത്..എന്നെ വഴക്ക് പറ...
- Get link
- X
- Other Apps
ഒരു വര്‍ഷം കൂടി കൊഴിഞ്ഞു ....ഒരു പാട് നന്മകള്‍ ..തിന്മകള്‍.. സന്തോഷങ്ങള്‍ ..സങ്കടങ്ങള്‍ ..ആവര്‍ത്തനത്തിന്‍റെ വിരസതയോടെ വീണ്ടും നവ വര്‍ഷത്തെ വരവേല്‍ക്കുന്നവര്‍...പ്രതീക്ഷകളുടെ കെടാവിളക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ....എല്ലാവര്‍ക്കും മിത്രയുടെ നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ .....നല്ലത് മാത്രം ചെയ്യാന്‍...നല്ലത് മാത്രം കാണാന്‍ ,നല്ലത് മാത്രം കേള്‍ക്കാന്‍ ,നല്ലത് മാത്രം ചൊല്ലാന്‍ ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!!!!