ഒരു വര്‍ഷം കൂടി കൊഴിഞ്ഞു ....ഒരു പാട് നന്മകള് ..തിന്മകള്.. സന്തോഷങ്ങള്‍ ..സങ്കടങ്ങള്‍ ..ആവര്‍ത്തനത്തിന്റെ വിരസതയോടെ വീണ്ടും നവ വര്‍ഷത്തെ വരവേല്‍ക്കുന്നവര്‍...പ്രതീക്ഷകളുടെ കെടാവിളക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ....എല്ലാവര്ക്കും മിത്രയുടെ നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ .....നല്ലത് മാത്രം ചെയ്യാന്‍...നല്ലത് മാത്രം കാണാന്‍ ,നല്ലത് മാത്രം കേള്‍ക്കാന്‍ ,നല്ലത് മാത്രം ചൊല്ലാന്‍ ഈശ്വരന് നിങ്ങളെ അനുഗ്രഹിക്കട്ടെ!!!!
മേശപ്പുറത്തു അച്ഛന് അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11 വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ സദാ സമയവും പിന് തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ് റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2 മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര് കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര് സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പ...
Comments