Saturday, March 19, 2011

ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!

ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ്‌ ബേസിന്‍  അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു  ഇണ്ടെങ്കില്‍  ചെയ്തോളു   ട്ടോ..രാവിലെ.. അതും വെള്ളി എന്ന അവധി ദിവസം...... ഭര്‍ത്താവിന്‍റെ മൂഡ്‌ പോയി....പ്ലംബര്‍ ചേട്ടന്‍ ആണെങ്കില്‍ അവധി ആഘോഷം...നിന്നോട് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ പറഞ്ഞതല്ലേ...ഹം ഇനി എന്ത് ചെയ്യാനാ..."ഈശ്വര..ഡിഗ്രി ,ടി.ടി.സി ..ഒക്കെ പഠിക്കാന്‍ പോയ നേരത്ത് ഞാന്‍ എന്തെ പ്ലംബിംഗ് പഠിക്കാന്‍ പോവഞ്ഞേ" ഭാര്യ പതുക്കെ അപലപിച്ചു...അറിയാവുന്ന പൊടികള്‍ എടുത്തിട്ടെങ്കിലും എന്ത് രക്ഷ...സമയം പോകുന്നില്ല.നാളെ ആവണ്ടേ.എന്നാലല്ലേ രക്ഷകന്‍ വരുള്ളൂ.ഉന്തി തള്ളിനീക്കിന്നു പറഞ്ഞ മതില്ലോ സമയത്തിനെ.ഹാ.. എത്ര നല്ല പ്രഭാതം...സമയം 9 .രക്ഷകന്‍റെ ബെല്ലടി ..കാതുകളില്‍ അമൃതായി പൊഴിയുന്നു...5 മിനിറ്റ്  നേരത്തെ പണിയേ ഉള്ളു.ഇത്രേള്ളൂ...ഹോ...വേറെ എന്തെങ്കിലും ണ്ടോ?നീ വേണെങ്കില്‍ പറഞ്ഞോളുട്ടോ..രക്ഷകന് കൊടുക്കാന്‍ വേറെ പണികള്‍ ഒന്നും ഇല്ലാത്തതില്‍ ഭാര്യ സങ്കടപ്പെട്ടു.രക്ഷക..പറയു ഞാന്‍ എന്ത് തരണം പറയു..പറയു..അത് സര്‍ എന്താന്ന് വച്ചാ..അയ്യോ രക്ഷക നിങ്ങള്‍ പറയു ....എന്ന സര്‍ എനിക്കൊരു 5 കെ ഡി തന്നോള്.ഈ പണിക്കൊന്നും ആരും വിളിച്ച വരില്ല്യ...സര്‍ ന്‍റെ മുഖത്ത് അല്പം അല്ല നല്ലോണം തന്നെ നീരസം വന്നു.അതോടെ രാവിലത്തെ ബെല്ലടി അല്പം ആലോസരമായി മാറി.രക്ഷകന്‍ മാറി ശിക്ഷകന്‍ ആയോന്നൊരു സംശയം.എന്തായാലും ആരും വിളിച്ചാല്‍ വരാത്ത പണിം ചെയ്തു രക്ഷകന്‍ പോയി..ഭര്‍ത്താവു അതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഒരു സിഗരട്ട്  വലിക്കാന്‍ അനിയന്‍റെ വീട്ടിലേക്ക്‌..പണ്ട് സത്യ വാചകം ചൊല്ലി നിര്‍ത്തിതല്ലേ ഈ വലി.ഓ സത്യങ്ങള്‍ ഒക്കെ പാലിക്കാന്‍ ഉള്ളതാണോ..ആ ചോദ്യം ചോദിച്ചു ഭര്‍ത്താവു അനിയന്‍റെ വീട്ടില്‍ പോയി ആഞ്ഞു വലിച്ചു..അതാ തിരിച്ചു വരുന്നു..മുഖം..ആ പഴയ മുഖം..ആ രക്ഷകനെ കാത്തിരുന്ന അതെ മുഖം ...എന്തേ?    ഹോ എന്തൊരു കഷ്ടാ ഇത് ...അവന്‍റെ  ആ exhaust  fan അത് ഊരി വീണു .ഒന്ന് നോക്കു അത് വക്കാന്‍ പറ്റുമോന്നു...ഭാര്യ പഠിച്ച പണി 18 ...ഇല്ല രക്ഷ  ഇല്ല...അനിയന്‍ വിവരം അറിയുന്നു ..നെഞ്ച് ഒന്ന് കത്തിണ്ടാവും..ഒരു സിഗരറ്റോ പോയി ..മഹാപാപീ...എന്‍റെ exhaust ............കറങ്ങുന്നു ഫോണ്‍." രക്ഷകാ ഒന്ന് വരാമോ"...ചിരിയൊതുക്കാന്‍ പാട് പെടുന്ന ഭാര്യക്ക്‌ പക്ഷെ പാവം തോന്നി....വീണ്ടും അതെ അവസ്ഥകള്‍..രക്ഷകന്‍ ...ആരും ചെയ്യാത്ത പണികള്‍....exhaust fan ..കെ ഡി 5 ......പാവം ഭര്‍ത്താവു...അതേയ് പ്ലുംബിംഗ് അറിയാത്ത പെണ്ണിനെ കല്യാണം കഴിച്ചാ ഇങ്ങനെ ഇരിക്കും ട്ടാ...ഇതെല്ലാര്‍ക്കും ഒരു പാഠം ആവട്ടെ .....ആഹാ!!!!!!

Friday, March 11, 2011

ദേവിവിലാസം സ്കൂള്‍ നാലാം ക്ലാസ്സ്‌ ....

ലഴ്മിക്കുട്യേയ് ..ന്താ ..പരിപാടി.. മുഖത്ത് വരുത്തിയ വളിച്ച ചിരിയോടെ ടീച്ചര്‍ മാഷെ നോക്കി...ഇപ്പൊ വരാട്ടോ..മാഷ് സ്റ്റാഫ്‌ റൂമിലേക്ക്‌ ...29 +42 വലിയ ക്ലാസ്സ്‌ അല്ലെ .മാഷില്ലാത്തപ്പോ   മാഷ്ടെ രണ്ടാം ക്ലാസും ടീച്ചര്‍ക്ക്‌ ഇരിക്കട്ടെ ..എന്താ പഠിപ്പിക്യ നാലിനേം രണ്ടിനേം കൂടെ?ഹോ ...കുരുത്തം  കെട്ട പിള്ളേരാ രണ്ടിലെ..എന്ത് ചെയ്യാനല്ലേ.. ബാക്കിള്ളോര്ടെ   സഹതാപവും കൂടി ആയപ്പോള്‍ പൂര്‍ത്തിയായി..ലക്ഷ്മി ടീച്ചറെ ഹെഡ് മിസ്ട്രെസ്സ്  വിളിക്കുന്നു ....ദൈവമേ!!! മിടുക്കു കാരണം ഒരു വലിയ ഹാള്‍ ,അതില്‍ നിറയെ കുട്ടികള്‍, പിന്നൊരു വലിയ അടുക്കള എല്ലാം ചാര്‍ത്തിക്കിട്ടിണ്ട്.ഇനി എന്ത് തരാന്‍ ആണോ എന്തോ.എന്തായാലും പറ്റില്ല്യ ന്നങ്ങട്ടു പറയന്നെ...ഹെഡ്  പറയാന്‍ തുടങ്ങീതും.." അയ്യോ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ" എന്നങ്ങട്ടു കാച്ചി ..."അല്ല മാഷെ ഇതിപ്പോ ഈ കുട്ടി പറ്റില്ലന്നല്ലേ പറയണേ ന്ന മാഷന്നെ പൊക്കോളു"...പോവാനോ? എങ്ങോട്ട്?ഈശ്വര അപ്പൊ ഒന്നും ചാര്‍ത്താന്‍ ആയിരുന്നില്ലേ ??"അല്ല ഇപ്പൊ ഡി.പി  ഇ.പി അല്ലെ അതിന്‍റെ  ചില കാര്യങ്ങള്‍ പറയാന്‍ മീറ്റിംഗ് ണ്ടെ .സാരല്ല്യ മാഷ് പൊക്കോളും.ഉച്ചക്ക് ഊണും പിന്നെ കുറച്ചു പോക്കെറ്റ്‌ മണിം......ടീച്ചര്‍ ടെ വീടിന്‍റെ  അടുത്തുള്ള പഞ്ചായത്ത് ഓഫീസിലാ .അതാ ഞാന്‍ ടീച്ചറോട്‌..അല്ല പറ്റില്ലെങ്കില്‍ വേണ്ട മാഷ് പൊക്കോളും.പാവം ആര്‍ക്കു വയ്യാന്നു പറഞ്ഞാലും അതേറ്റെടുത്തോളും"....ഉവ്വ്.. ഒരേറ്റെടുക്കല്‍..ഒരു നല്ല ഔടിംഗ് കയ്യിന്നു പോയേ ന്‍റെയും നാളത്തെ 29+42 ന്‍റെയും സങ്കടമോ ദേഷ്യമോ ഏതാണെന്നറിയില്ല ..അത് വടി കൊണ്ട് മേശമേല്‍ ആഞ്ഞു അടിച്ചു തീര്‍ത്തു...."ടീച്ചര്‍ക്ക്‌ ഹെഡ് മിസ്ട്രെസ്സ്  ന്‍റെ ന്നു  നല്ലത് കിട്ടിന്ന തോന്നണേ "അടക്കം പറച്ചില്‍ അല്‍പ്പം ഉറക്കെ ആയതു കൊണ്ട് അതും  പാവം ടീച്ചര്‍ കേട്ടു...അന്ന് ബസില്‍ കയറിയപ്പോഴും വീട്ടിലേക്കു നടക്കുമ്പോളും അടുത്ത ദിവസങ്ങളില്‍ എടുക്കേണ്ടതായ നടപടി ക്രമങ്ങള്‍ തീരുമാനിക്കുകയായിരുന്നു...എന്നട്ടും ചെവിയില്‍ മുഴങ്ങി..ടീച്ചര്‍ക്ക്‌ ഹെഡ്........എന്തെ..എച്ചുവേ മുഖം വല്ലാതെ.....ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറിപ്പോയി നമ്മുടെ മിടുക്കി ടീച്ചര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ ര്‍ .......

Wednesday, March 9, 2011

ഒറ്റ ദിവസം കൊണ്ട് പുലി എലിയായി മാറി....ആദ്യ ദിവസം വീണ്ടും ആവര്‍ത്തി ക്കാതിരിക്കാന്‍  നടത്തിയ പ്രാര്‍ത്ഥന "അരവിന്ദന്‍ മാഷ്ടെ മോള്‍ക്കെന്തോ പറ്റിണ്ട്... വര്‍ത്താനം പറഞ്ഞോണ്ട് നടക്കാ റോട്ടി കൂടി"വരെ എത്തി.കുട്ടികള്‍ ശങ്കയോടെ ..ടീച്ചര്‍ അതിലേറെ ശങ്കയോടെ....പെട്ടന്ന് ലീലാധരന്‍ മാസ്റ്റര്‍ (പൂക്കുറ്റി)എത്തി.ലഴ്മി ക്കുട്ടി ......ഹോ ഇതെന്താ ഇപ്പൊ  ഇത്ര സ്നേഹം!!!സ്നേഹത്തോടെ തന്നെ എല്‍സി ടീച്ചറും പറഞ്ഞു "നോക്കു.. കുട്ടി മിടുക്കിയാണ്..കുട്ടിടെ ആ മിടുക്കാണ് നമുക്കാവശ്യം.ഒരു പുതിയ ഉത്തരവാദിത്വം ഞങ്ങള്‍ അങ്ങോട്ട്‌ ഏല്‍പ്പിക്കാന്‍ പോണുട്ടൊ."പൊന്തി വന്ന അഹങ്കാരത്തെ അടിച്ചടിച്ച് താഴ്ത്തി ലഴ്മി ടീച്ചര്‍ വിനയാന്വിതയായി  പുഞ്ചിരിച്ചു.അങ്ങനെ ഹെഡ് മിസ്ട്രെസ്സ്നെയും മാഷെയും പിന്തുടര്‍ന്ന മിടുക്കി എത്തിയത് ഒരു കരിപിടിച്ച മുറിയില്‍...അല്‍പ്പ സമയങ്ങള്‍ക്കു ശേഷം പുകയുന്ന അടുപ്പ് ..രണ്ടു വല്യ വട്ട ചെമ്പ്...അതില്‍ നിറയുന്ന കിണര്‍ വെള്ളം..തിളയ്ക്കുന്ന വെള്ളത്തില്‍ നൃത്തം ചെയ്യുന്ന അരിമണികള്‍..വേവുന്ന ചെറുപയര്‍...ഇവകളില്‍ വൃത്തിയായി പാകം ചെയ്യപ്പെടുന്ന മിടുക്ക്...പുകയുന്ന അടുപ്പ് ഊതികത്തിക്കുമ്പോള്‍ കണ്ണുനീരായി പൊഴിയുന്ന അഹങ്കാരം എല്ലാം തെളിയുന്നു.അതെ!! എല്ലാം തെളിയുന്നു.നാലാം ക്ലാസ്സ്‌ ...ഒരു വലിയ ഹാളിലെ ക്ലാസ്സ്‌.ക്ലാസ്സിന്‍റെ അറ്റത്തു കരി പിടിച്ച അടുക്കള.ക്ലാസ്സില്‍ നിന്ന് അടുക്കളയിലേക്കുള്ള ദൂരം എന്ന് പറഞ്ഞാല്‍ കണക്കില്‍ നിന്നും മലയാളത്തിലേക്കുള്ള ദൂരം  പോലും ഇല്ലാന്ന്  വേണം പറയാന്‍.ഹ..ഒരു സാധാരണ എല്‍ .പി.സ്കൂളിലെ ടീച്ചര്‍ ടെ അവസ്ഥ...അന്ന് ലക്ഷ്മി ടീച്ചറുടെ കൈപ്പുണ്യം 142കുട്ടികളും പിന്നെ നമ്മുടെ പൂക്കുറ്റിം ആസ്വദിച്ചുന്നു പറഞ്ഞാല്‍ മതില്ലോ...എലി ഇനി ആരാവാന്‍ ‍.... അത് നിങ്ങള്‍ക്ക്‌ വിട്ടു തരുന്നു......  

Tuesday, March 8, 2011

ഒരു ഡി പി ഇ പി കഥ..

..ദേവിവിലാസം എല്‍ .പി. സ്കൂള്‍...അതിഭീകര  അധ്യാപന  തന്ത്രങ്ങളും അഭ്യസിച്ചു ലക്ഷ്മി ടീച്ചര്‍ എത്തുന്നു.ആകെ 5 ഡിവിഷന്‍ മാത്രം.1 മുതല്‍ 5 വരെ.പേരിനു ഓരോ ക്ലാസുകള്‍.അതു കൊണ്ട് എടുത്തു കളയലോ പ്രോട്ടെക്ഷന്‍ എന്ന കടമ്പയോ അനുഭവിക്കേണ്ടി വരില്ല.അങ്ങനെ ലീലാധരന്‍ എന്ന ആണ്‍ തരിയും എല്‍സി എന്ന ഹെഡ് മിസ്ട്രെസ്സും ഷെക്കീല എന്ന അറബിക് ടീച്ചറും പിന്നെ ലത സ്മിത ലക്ഷ്മി മാര്‍ എന്ന ത്രിമൂര്‍ത്തികളും.ലക്ഷ്മിക്ക് വച്ചത് ക്ലാസ്സ്‌ 4 .ഊര്‍ജസ്വലതക്ക് കൊടുക്കേണ്ടി വന്ന ഒരു വില!!!
                             ആദ്യ ദിവസം!!!ഇന്നിവിടെ ചിലതൊക്കെ നടക്കും എന്ന ഭാവത്തോടെ ഒരാള്‍ നാലാം ക്ലാസ്സിലേക്ക് പോകുന്നു.പണ്ട് എങ്ങോ കിട്ടിയ അടികളുടെ പകപോക്കലിനെന്നോണം കയ്യില്‍ നീട്ടിപ്പിടിച്ച ചൂരല്‍.രജിസ്റ്റര്‍ കൊണ്ട് കയറി വന്ന പുതിയ ടീച്ചറെ കണ്ടതും ടിം..ടിം.. ടിം.. ഓരോ ബള്‍ബു കളായി കെടാന്‍ തുടങ്ങി.ശാലീനത തുളുമ്പുന്ന ആ മുഖത്തിന്‌ ഒട്ടും ചേരുന്നതായിരുന്നില്ല ആ ക്രൂര ഭാവം.കുട്ടികള്‍ മിണ്ടാതെ പേടിച്ചിരിക്കുന്നത്‌ കണ്ടപ്പോള്‍ ആ മനസ്സില്‍ ഒരു തൃപ്തി നിറഞ്ഞു നിന്നു.പൂര്‍ണ നിശബ്ദത നിറഞ്ഞ ആ സമയത്താണ് ഒരു വിരുതന്‍ ചിരിക്കാനും  പുളയാനും തുടങ്ങീത്‌.ക്ഷമ പരീക്ഷിപ്പിച്ചു അവസാനം വടിയെടുപ്പിച്ചു.എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നും ഇല്ല്യ.കൊടുത്തു അടി...ആദ്യത്തെ അടി!!കുട്ടി ഒന്ന് പുളഞ്ഞോ..ഹം.. .അവന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളികള്‍ താഴെ മണല്‍ തരികളില്‍ വീണു..പിന്‍ വിളി കേട്ട ടീച്ചര്‍ തിരിഞ്ഞു ..അവന്‍റെ നീട്ടിയ കൈകളില്‍ ഒരു വെള്ള ചെമ്പകം ചിരിക്കുന്നു...പുതിയ ടീച്ചറെ വരവേല്‍ക്കാന്‍ അവന്‍റെ വക കൊച്ചു സമ്മാനം...
ആ സമയം ഒന്ന് വേഗംകടന്നുപോയിരുന്നെങ്കില്‍...അവന്‍ താഴെ വീഴ്ത്തിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് കൂട്ടായി ഏതാനും തുള്ളി കണ്ണുനീര്‍ കൂടി ആ മണല്‍ തരിയിലേക്ക് അലിഞ്ഞു ചേര്‍ന്നു!!!!
 

Saturday, March 5, 2011

ഒരു സ്വപ്ന ലോകം !!!

 മണലാരണ്യത്തിലെ ചൂടും പൊടിയും തണുപ്പും ഒക്കെ ആയി വരണ്ട ജീവിതത്തിലേക്ക് പെയ്ത ഒരു പുതു മഴ!!!പുതു  മണ്ണിന്‍റെ മണം അലിഞ്ഞു പോകുന്നതിനു മുന്‍പ് ഞാനതിനെ മിത്രയുടെ മനസ്സിലെ ഒരു കൊച്ചു ചെപ്പില്‍ അടച്ചിടട്ടെ......എല്ലാ നാടന്‍ നന്മകളും മനസ്സിലേറ്റുന്ന ആര്‍ക്കും ഈ വാക്കുകള്‍ ; അതിലെ ഭാവങ്ങള്‍ എല്ലാം എളുപ്പം മനസ്സിലാകും...പ്രത്യേകിച്ചും നാട്ടില്‍ നിന്നകന്നു മാറി താമസിക്കുന്നവര്‍ക്ക്...ഒരിക്കലും മനസ്സില്‍ പോലും ചിന്തിക്കാത്ത കാഴ്ചകള്‍.പൂമ്പാറ്റ ചിറകുകള്‍ വിടര്‍ത്തി ‍.കാണാത്ത ലോകം,കേള്‍ക്കാത്ത ശബ്ദം,അറിയാത്ത സുഗന്ധം...മനസ്സിനെ പറക്കാന്‍ വിട്ടു ഞാന്‍.പൂക്കള്‍ ,മരങ്ങള്‍ പുല്‍മേടുകള്‍....എല്ലാ കെട്ടുപാടുകള്‍ക്കിടയില്‍ നിന്നും തീര്‍ത്തും മാറി മനസ്സ് സ്വതന്ത്രമായി ...സന്ധ്യ മയങ്ങുന്ന സമയം.അസ്തമയ സൂര്യനെയും നോക്കി മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ ആ പുല്ലു വിരിച്ച കിടക്കയില്‍ ഇരുന്നു സമയം പോയതറിഞ്ഞില്ല ... എന്‍റെ കൂടെ ണ്ടായിരുന്നു വേറെയും പൂമ്പാറ്റകള്‍.അവര്‍ക്ക് എന്‍റെ പോലെ  ഈയാം പാറ്റ  ജന്മം  ആവില്ല വിധിച്ചത്.ഞാന്‍ മാത്രം ഒരു രാത്രി കൊണ്ട് എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവള്‍.രാത്രി മുഴുവന്‍ ഉറങ്ങാതെ ഓരോ നിമിഷത്തിന്‍റെയും മാറ്റങ്ങള്‍ നോക്കി ഞാന്‍ ഇരുന്നു ;കൂടെ ഭംഗിയുള്ള ഒരു ചിത്ര ശലഭവും.രാത്രി സുന്ദരമായിരുന്നു.പ്രഭാതം അതിലേറെ സുന്ദരം.. ഒരു ദിവസം പ്രതീക്ഷിക്കാതെ കുറെ നല്ല ഓര്‍മ്മകള്‍ തന്നവര്‍ക്ക് നന്ദി!!! 

റീ ഷെഡ്യൂൾ ...

ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം. .വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും  പിടുത്തവും കിട്ടാത്ത  ക...