മിത്രയുടെ കണ്ണിലൂടെ..

വോട്ടു തരു എനിക്ക് ..... ഞാന്‍ പറഞ്ഞു ജോസേട്ട.. "ഒരു കാര്യം ചെയ്യു.നമ്മുടെ ഇവടന്ന് ഒരു ഓട്ടോ വിളിക്കാം.ജോസേട്ടന്‍ അതില്‍ കേറി കല്ലുപാലം(വീട്ടിന്നു 1 കി  മീ  ദൂരെയുള്ള ബസ് സ്റ്റോപ്പ്‌.)വരെ 2 പ്രാവശ്യം പോയി വരൂ.ന്‍റെ വോട്ട് ജോസേട്ടന്".സ്വതവേ വെളുത്ത ജോസേട്ടന്‍ പിന്നേം വെളുത്തു ചുവന്നു.കുറേശെ വിയര്‍ക്കാനും തുടങ്ങി.അതെന്തന്നല്ലേ പറയാം...മെയിന്‍ റോഡിനു ഏകദേശം ഒന്നര കി മീ ഉള്ളിലേക്കാണ്  എന്‍റെ വീട്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇതേ ജോസേട്ടന്‍ ജയിച്ചപ്പോ ചെയ്ത വാഗ്ദാനങ്ങള്‍ അവടെ കരിങ്കല്‍ കൂനകളായി അവശേഷിക്കുന്നുണ്ട് .കര്‍ഷക ഗ്രാമം ആയതു കൊണ്ട് റോഡിലൂടെയാണ്‌ ഞങ്ങളുടെ കയ്യാണി പോകുന്നതും.ആ റോഡിലൂടെ ഞാന്‍ പറഞ്ഞത് പോലെ രണ്ടു വട്ടം അടുപ്പിച്ചു ഓട്ടോയില്‍ പോയാല്‍ ജോസേട്ടന്‍ പിന്നെ.....അതോര്‍ത്താണ് നമ്മുടെ കഥ നായകന്‍ വിയര്‍ത്തത്....

                                                       എന്നും ജനങ്ങളെ പറ്റിക്കുന്നവര്‍;എന്നും പറ്റിക്കപ്പെടുന്ന ജനങ്ങളും.ഒരു പാര്‍ട്ടിയുടെ അല്ലെങ്കില്‍ ഒരു പ്രസ്ഥാനത്തിന്‍റെ  പിന്‍ ബലത്തില്‍ ഒരു തിരഞ്ഞെടുപ്പ്.എന്ത് ധൈര്യത്തില്‍ അല്ലെങ്കില്‍ എന്ത് വിശ്വാസത്തില്‍ ഏല്‍പ്പിക്കണം ഞാന്‍ എന്‍റെ നാടിനെ? ഒരു വോട്ട് അത്  ചെയ്തു പോയല്ലോ എന്നോര്‍ത്ത് സങ്കടപ്പെടണോ.ഓരോ ലാവ് ലിനും,മാറാടും പീഡന കഥകളും കേള്‍ക്കുമ്പോള്‍ ഞാന്‍ വിശ്വസിച്ചു  തിരഞ്ഞെടുത്ത പ്രതിനിധി അധമന്‍  ആണെന്ന്  തിരിച്ചറിയുമ്പോള്‍ കുറ്റബോധം തരുന്ന വേദന..ഒരു പക്ഷെ മൂകയായി അമ്മയും എന്നെ ശപിക്കുന്നുണ്ടാകും.

       എന്‍റെ പ്രതിനിധി..ഞാന്‍ തിരഞ്ഞെടുക്കുന്ന വ്യക്തി; സര്‍വഗുണ  സമ്പന്നന്‍ ആകണം.അവന്‍റെ കൈകളില്‍ എന്‍റെ നാട് സുരക്ഷിതമായിരിക്കണം.അതിനു വേണ്ട വിവേകവും ബുദ്ധിയും അവനു കൈമുതലായ് ഉണ്ടാവണം.അവനെ കാണുമ്പോള്‍.. അവനെ കേള്‍ക്കുമ്പോള്‍ അധമന്‍ ഓടിയോളിക്കണം.അവന്‍റെ കണ്ണുകളില്‍ സദാ ദേശസ്നേഹം പ്രതി ജ്വലിക്കണം.അവന്‍റെ വാക്കുകളില്‍ ദേശസ്നേഹം പ്രതിധ്വനിക്കണം.അവനേ എന്‍റെ വോട്ട് ഞാന്‍ കൊടുക്കു.അല്ലാതെ ജോസേട്ട....ക്ഷമിക്കണം.മനസ്സാക്ഷി കുറ്റപ്പെടുത്തു  ന്നതൊന്നും  ചെയ്യാന്‍ എനിക്കാവില്ല.....പക്ഷെ ഒന്നുണ്ട് ട്ടോ..ഇപ്രാവശ്യം ജോസേട്ടന്‍ ജയിച്ചു.റോഡ്‌ ടാര്‍ ഇടേം ചെയ്തു.... :)

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...