എന്‍റെ മയില്‍പ്പീലി !!!
നീ..........എനിക്കാരാണ്? എന്‍റെ ഏകാന്തതയില്‍ എന്‍റെ മനസ്സിന് ഞാന്‍ തന്നെ നല്‍കിയ സാന്ത്വനം.അതിനു ഞാന്‍ നല്‍കിയ രൂപമല്ലേ ഈ ശ്യാമപീത വര്‍ണങ്ങളുടെ മയില്‍പ്പീലിക്കൂട്ടുകള്‍.എന്‍റെ ലോകത്തിലെ വര്‍ണങ്ങള്‍ നിറങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ഞാന്‍ നിന്നിലാണെന്നത് നീയെനിക്ക് തന്ന ബോധ്യം.ഒരു മാത്രയിടയില്‍ മിന്നിയ മിന്നല്‍ പിണര്‍ പോലെ ഞാന്‍ നിന്നെ അറിഞ്ഞു ..അതെ !നീ തന്നെ പല രൂപത്തില്‍, ഭാവത്തില്‍ എന്‍റെ കൂടെ ..എനിക്ക് താങ്ങായി...ഞാന്‍ അതറിയാന്‍ എന്തേ വൈകി? നിന്‍റെ മായലോകത്തില്‍ എന്‍റെ ഭ്രമകല്പനകളും സ്വപ്നങ്ങളും .നീ ചിരിക്കുകയാണ്..ഇതൊന്നവസനിപ്പിച്ചു കൂടെ? തെറ്റ്
ശരികളുടെ വിവേചനം നിന്നിലൂടെ എന്‍റെ ധിഷണ അറിയട്ടെ..ഞാന്‍ ചെയ്യുന്നതൊന്നും തെറ്റുകള്‍ ആകാതിരിക്കട്ടെ... നീ കൂടെയുള്ളപ്പോള്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരി....എന്നിട്ടും എനിക്കെന്തേ ദുഃഖങ്ങള്‍?
പൃഥയുടെ പ്രാര്‍ത്ഥന പോലെ ..............നിന്നെ ഒരു നിമിഷം പോലും മറക്കാതിരിക്കാന്‍ ഓരോ ശ്വാസത്തിലും ഓര്‍ക്കാന്‍ എനിക്ക് ദുഃഖങ്ങള്‍ മാത്രം തരൂ കൃഷ്ണാ!!!!!!!!!!!!!!
!

Comments
pariname amrithopamam
tat sukham satwkam proktham
athmabudhi prasadajam....