Saturday, May 7, 2011

.കൃഷ്ണായനം !!!!

സഹസ്ര നാമങ്ങളും അതിന്‍റെ എല്ലാ മഹിമകളോടും  കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന  മഹാവിഷ്ണുവിന്‍റെ പൂര്‍ണാവതരം. കൃഷ്ണന്‍!!!! .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ലോകത്തിനു പിന്‍ തുടരാന്‍ സുവ്യക്തമായ; ലളിതമായ ബിംബ ങ്ങള്‍  നല്‍കിയ കൃഷ്ണന്‍.ഓരോ ബന്ധങ്ങളെയും അതിന്റെ പൂര്‍ണതയില്‍ നിറുത്തിക്കൊണ്ട്  തന്നെ വൈരാഗ്യ തലത്തിലെക്കെത്തിക്കുന്ന സ്ഥിതപ്രജ്ഞന്‍.ആ മഹാ യോഗിയുടെ അഞ്ചു ഭാവങ്ങളിലൂടെയുള്ള യാത്ര ..കൃഷ്ണായനം 
                                               അമൃത് ,അവ്യുക്തന്‍ ,അപരജിത്,മനമോഹനന്‍ , യോഗി...
അമൃതിന്‍റെ   മാധുര്യമോലുന്ന ശൈശവം , അടുത്ത ഘട്ടത്തില്‍ തെളിഞ്ഞു പ്രകാശിക്കുന്ന അവ്യുക്തന്‍,ഈരേഴു പതിന്നാലു ലോകങ്ങളും തന്നിലാണെന്നു ക്ഷണ നേരത്തേക്കെങ്കിലും യശോദക്ക് വ്യക്തമാക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത ,വൈശ്രവണ പുത്രന്മാര്‍ക്കു ശാപ മോക്ഷം നല്‍കുമ്പോഴും കാളിയന്‍റെ   അഹങ്കാരത്തെ നശിപ്പിക്കുമ്പോഴും ശക്തിയുടെ പര്യായമായ ബലിയായി നില കൊള്ളുന്ന അപരജിത്.

                                                                              ഇതാ അമൃത് ജന്മംഎടുത്തിരിക്കുന്നു.മഹാമായയില്‍ മുഴുകിയ ലോകം  ഗാഡ്ഢ നിദ്രയില്‍ മുഴുകി യിരിക്കുമ്പോള്‍ പ്രകൃതി മാത്രം അറിഞ്ഞ ജനനം ..അത് കരയുമ്പോള്‍ ഞെട്ടി തരിക്കുന്നു സിംഹാസനം അതിനെ ഞെരിക്കാന്‍ ദൂതര്‍ ഉണര്‍ന്നിരിപ്പൂ...
ഒരു കുഞ്ഞു മാറാപ്പില്‍ നിന്നതില്‍ കുഞ്ഞി വിരല്‍ കാണ്കെ പ്രളയവും അതിന്നായി വഴി മാറുന്നു..
                                                            അമൃതില്‍ നിന്ന് അവ്യുക്തനായി അദ്ഭുതയായി
രക്ഷകനായി മനസിനെ കുളിര്‍പ്പിക്കുന്നവനായി ജീവിക്കുന്ന കൃഷ്ണന്‍..യശോദയുടെ മകന്‍ !!!
                                                               ധീര സമീരെ യമുനാ തീരെ വസതിവനേ വനമാലി!!!! വെണ്ണ കവര്‍ന്നും കുഞ്ഞു കുസൃതികള്‍ കാണിച്ചും ഗോപിക മാരുടെ മനസ്സ് കവര്‍ന്ന സ്നേഹത്തിന്‍റെ; പ്രേമത്തിന്‍റെ പ്രതീകമായ മനമോഹനന്‍.മോഹമായയില്‍ മുഴുകിയ ഗോപസ്ത്രീകളുടെ മനസ്സിനെ വൈരാഗ്യതലത്തിലെക്കുയര്‍ത്തുന്ന കൃഷ്ണന്‍.ലൌകീകതയുടെ ഇന്ദ്രിയ തലത്തില്‍ നിന്നുയര്‍ന്നു  സ്വന്തം ഹൃദയ ക്ഷേത്രത്തിലെ ഭഗവാനെ തിരിച്ചറിയുന്ന ഗോപികമാര്‍.തങ്ങളില്‍ നിന്ന് ഒരിക്കലും പിരിയാത്തവനാണ്  കൃഷ്ണന്‍ എന്നവര്‍ തിരിച്ചറിയുമ്പോള്‍ അവശേഷിക്കുന്നത് ജീവാത്മാ പരമാത്മാ ബന്ധം മാത്രം.
                " ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം ത്യക്തോതിഷ്ഠ പരംതപ "
അര്‍ജുനന്റെ കാര്‍പണ്യ ദോഷത്തെ അകറ്റുന്ന അച്യുതന്‍.പാര്‍ത്ഥനെ  ച്യുതിയില്‍ നിന്ന് കര കയറ്റുന്ന പാര്‍ഥസാരഥി.യോഗികളുടെയും യോഗിയായ പരബ്രഹ്മം. യോഗേശ്വരേശ്വര കൃഷ്ണന്‍!ജഗത് ഗുരു !!
                                             മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാധുര്യമേറിയ രൂപം ..അമൃതായി  അവ്യുക്തനായി അദ്ഭുതനായി അപരാജിതനായി  മനമോഹനനായി പ്രപഞ്ചം മുഴുവന്‍ മഹാ യോഗിയായി  നിറഞ്ഞു നില്‍ക്കുന്ന വിരാട് പുരുഷന്‍.മധുരാധിപതിയായ കൃഷ്ണന്‍!ഹേ മധുരാധിപതേ നിന്നിലുള്ളതും നിന്നിലൂടെയുള്ളതും എല്ലാം മധുരം .നീ തന്നെ മധുരം !!!!!

                                                                     ജഗത് ഗുരുവിലൂടെയുള്ള യാത്ര തല്‍കാലം ഇവിടെ അവസാനിക്കുന്നു....
                                                                                               

No comments:

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...