ഒറ്റ ദിവസം കൊണ്ട് പുലി എലിയായി മാറി....ആദ്യ ദിവസം വീണ്ടും ആവര്‍ത്തി ക്കാതിരിക്കാന്‍ നടത്തിയ പ്രാര്‍ത്ഥന "അരവിന്ദന്‍ മാഷ്ടെ മോള്‍ക്കെന്തോ പറ്റിണ്ട്... വര്‍ത്താനം പറഞ്ഞോണ്ട് നടക്കാ റോട്ടി കൂടി"വരെ എത്തി.കുട്ടികള്‍ ശങ്കയോടെ ..ടീച്ചര്‍ അതിലേറെ ശങ്കയോടെ....പെട്ടന്ന് ലീലാധരന്‍ മാസ്റ്റര്‍ (പൂക്കുറ്റി)എത്തി.ലഴ്മി ക്കുട്ടി ......ഹോ ഇതെന്താ ഇപ്പൊ ഇത്ര സ്നേഹം!!!സ്നേഹത്തോടെ തന്നെ എല്‍സി ടീച്ചറും പറഞ്ഞു "നോക്കു.. കുട്ടി മിടുക്കിയാണ്..കുട്ടിടെ ആ മിടുക്കാണ് നമുക്കാവശ്യം.ഒരു പുതിയ ഉത്തരവാദിത്വം ഞങ്ങള്‍ അങ്ങോട്ട് ഏല്‍പ്പിക്കാന്‍ പോണുട്ടൊ."പൊന്തി വന്ന അഹങ്കാരത്തെ അടിച്ചടിച്ച് താഴ്ത്തി ലഴ്മി ടീച്ചര്‍ വിനയാന്വിതയായി പുഞ്ചിരിച്ചു.അങ്ങനെ ഹെഡ് മിസ്ട്രെസ്സ്നെയും മാഷെയും പിന്തുടര്‍ന്ന മിടുക്കി എത്തിയത് ഒരു കരിപിടിച്ച മുറിയില്‍...അല്‍പ്പ സമയങ്ങള്‍ക്കു ശേഷം പുകയുന്ന അടുപ്പ് ..രണ്ടു വല്യ വട്ട ചെമ്പ്...അതില്‍ നിറയുന്ന കിണര്‍ വെള്ളം..തിളയ്ക്കുന്ന വെള്ളത്തില്‍ നൃത്തം ചെയ്യുന്ന അരിമണികള്‍..വേവുന്ന ചെറുപയര്‍...ഇവകളില്‍ വൃത്തിയായി പാകം ചെയ്യപ്പെടുന്ന മിടുക്ക്...പുകയുന്ന അടുപ്പ് ഊതികത്തിക്കുമ്പോള്‍ കണ്ണുനീരായി പൊഴിയുന്ന അഹങ്കാരം എല്ലാം തെളിയുന്നു.അതെ!! എല്ലാം തെളിയുന്നു.നാലാം ക്ലാസ്സ് ...ഒരു വലിയ ഹാളിലെ ക്ലാസ്സ്.ക്ലാസ്സിന്‍റെ അറ്റത്തു കരി പിടിച്ച അടുക്കള.ക്ലാസ്സില്‍ നിന്ന് അടുക്കളയിലേക്കുള്ള ദൂരം എന്ന് പറഞ്ഞാല്‍ കണക്കില്‍ നിന്നും മലയാളത്തിലേക്കുള്ള ദൂരം പോലും ഇല്ലാന്ന് വേണം പറയാന്‍.ഹ..ഒരു സാധാരണ എല്‍ .പി.സ്കൂളിലെ ടീച്ചര്‍ ടെ അവസ്ഥ...അന്ന് ലക്ഷ്മി ടീച്ചറുടെ കൈപ്പുണ്യം 142കുട്ടികളും പിന്നെ നമ്മുടെ പൂക്കുറ്റിം ആസ്വദിച്ചുന്നു പറഞ്ഞാല്‍ മതില്ലോ...എലി ഇനി ആരാവാന്‍ .... അത് നിങ്ങള്‍ക്ക് വിട്ടു തരുന്നു......
എന്‍റെ മയില്‍പ്പീലി !!!
നീ..........എനിക്കാരാണ്? എന്‍റെ ഏകാന്തതയില്‍ എന്‍റെ മനസ്സിന് ഞാന്‍ തന്നെ നല്കിയ സാന്ത്വനം.അതിനു ഞാന്‍ നല്കിയ രൂപമല്ലേ ഈ ശ്യാമപീത വര്‍ണങ്ങളുടെ മയില്‍പ്പീലിക്കൂട്ടുകള്‍.എന്‍റെ ലോകത്തിലെ വര്‍ണങ്ങള്‍ നിറങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ഞാന്‍ നിന്നിലാണെന്നത് നീയെനിക്ക് തന്ന ബോധ്യം.ഒരു മാത്രയിടയില്‍ മിന്നിയ മിന്നല്‍ പിണര്‍ പോലെ ഞാന്‍ നിന്നെ അറിഞ്ഞു ..അതെ !നീ തന്നെ പല രൂപത്തില്‍, ഭാവത്തില്‍ എന്‍റെ കൂടെ ..എനിക്ക് താങ്ങായി...ഞാന്‍ അതറിയാന്‍ എന്തേ വൈകി? നിന്റെ മായലോകത്തില് എന്‍റെ ഭ്രമകല്പനകളും സ്വപ്നങ്ങളും .നീ ചിരിക്കുകയാണ്..ഇതൊന്നവസനിപ്പിച്ചു കൂടെ? തെറ്റ് ശരികളുടെ വിവേചനം നിന്നിലൂടെ എന്‍റെ ധിഷണ അറിയട്ടെ..ഞാന്‍ ചെയ്യുന്നതൊന്നും തെറ്റുകള്‍ ആകാതിരിക്കട്ടെ... നീ കൂടെയുള്ളപ്പോള്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരി....എന്നിട്ടും എനിക്കെന്തേ ദുഃഖങ്ങള്‍? പൃഥയുടെ പ്രാര്‍ത്ഥന പോലെ .............. നിന്നെ ഒരു നിമിഷം പോലും മറക്കാതിരിക്കാന്‍ ഓരോ ശ്വാസത്തിലും ഓര്‍ക്കാന്‍ എനിക്ക് ദുഃഖങ്ങള്‍ മാത്രം തരൂ കൃഷ്ണാ!!!!!!!!!!!!!! !
Comments