റീ ഷെഡ്യൂൾ ...

ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം.

.വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും  പിടുത്തവും കിട്ടാത്ത

 കുറെ ചോദ്യങ്ങൾ.. ചുറ്റിനും ഒരുപാട് കുട്ടിപ്പട്ടാളങ്ങൾ ...അവർക്ക് നടുവിൽ

ഒറ്റക്കൊരു കസേരയിൽ ഇരിക്കുമ്പോൾ ചുറ്റും നടക്കുന്ന കോലാഹലങ്ങൾ

എന്നെ ബാധിക്കുന്നേയില്ല ...ആണ്‍ കുട്ടികൾ കമന്റ്‌ ചെയ്യണ  സ്വഭാവം ഇന്നും

നിർത്തിയിട്ടില്ല.അതൊരു പക്ഷെ എത്ര ജെനറേഷൻ മാറിയാലും മാറാത്ത ഒരു

തരം സഹജവാസനയാകം..എന്റെ മകന് പരീക്ഷ എഴുതാൻ കൂട്ട് വന്ന എന്നെ

കണ്ടു അതേ പ്രായത്തിലുള്ള ഒരു കോന്തൻ "എന്താ ചേച്ചി പരിപാടി. . ചോദ്യം

എഴുതി പഠിക്യാണോ "എന്ന് കമന്റ്‌ പറയുമ്പോ അവന്റെ മുഖത്തൊരു പാട്

വീഴ്ത്യാലോന്നു  കൈ എന്നോട് ചോദിച്ചു ...പിന്നെ ദൂരെക്കെവിടെക്കോ

നോക്കിയിരുന്നു തികട്ടി വന്ന വികാരത്തെ കടിച്ചിറക്കി...   

      ഈ കുട്ടിക്കെന്ന പോലെ ഞാൻ എത്രപേർക്ക്ചിന്താവിഷയമായിക്കാണണം

                                                  നല്ലതോ ചീത്തയോ  എന്നല്ലഅതെന്തുതന്നെആയാലും

എന്നെ ബാധി ക്കുന്നില്ലെങ്കിലോ...തുടർച്ചയായി  ചർച്ചാ  വിഷയമാകുക

എന്നതും പ്രസക്തമായ ഒരു കാര്യമാണ്.എന്തും ചർച്ച  ചെയ്യാം.സ്വഭാവം ,

വസ്ത്രം,പെരുമാറ്റം  എന്തിനധികം പ്രൊഫൈൽ പിക്ചർ വരെ ....
                                     

തനിയേ  നടക്കുമ്പോൾ  ഉറക്കെ ചിരിക്കാൻ തോന്നും ...ചിലപ്പോ കരയാൻ ..

പക്ഷെ പിന്തുടരുന്ന കണ്ണുകൾ ...ആർത്തലച്ചു  വരുന്ന കാറ്റിനെ കൂട്ട്

പിടിച്ചെത്തുന്ന മഴയിൽ കൂടി നടക്കാൻ തോന്നും...അത്  അങ്ങനെ മനസ്സിൽ 

ഒതുങ്ങാൻ ഉത്തരവാദിത്വം കുട നിവർത്തും!!!
                                               
                                               പണ്ട് നടന്ന വഴികളിൽ പുൽപ്പടർപ്പ് ...നിറയെ

തൊട്ടാവാടി...കാൽപ്പാദത്തിൽ അങ്ങിങ്ങ്  നീറ്റൽ...ശുദ്ധികലശം തുടങ്ങണം .

പക്ഷെ മടിയാകുന്നു ..മടിച്ചിയാണെന്നു  തുറന്നു പറഞ്ഞു മടി പിടിച്ചു

ഇരിക്കലാണല്ലോ ഏറ്റവും എളുപ്പമുള്ള പണി .....     

Comments

Popular posts from this blog

എന്‍റെ തുടക്കം

ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!

ഒരു സ്വപ്ന ലോകം !!!