......
ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത് വരുന്ന ഓരോ വിളികളും ഭയപ്പാടുകളായിരുന്നു. അതോടെ ഭയത്തെ ഞാൻ ഭയക്കാൻ തുടങ്ങി.അത് മറികടക്കാൻ മരണത്തിനേ ഇനി സാധിക്കു എന്ന അവസ്ഥയിലേക്കെത്താൻ തുടങ്ങി.എല്ലാത്തിനും കാരണം അയാളാണ്.അയാൾ മാത്രമായിരുന്നു എൻ്റെ ഭയം. CCU വിലെ മരവിച്ച തണുപ്പിൽ ഞാൻ കയറി കണ്ടിരുന്നയാളെ എനിക്ക് പരിചയം ഇല്ലായിരുന്നു .എൻ്റെ ശ്രദ്ധക്കുറവോ മാനസിക വിഭ്രാന്തികളോ ആകാം അയാളെ അവിടേക്കെത്തിച്ചത് എന്ന കുറ്റബോധവും പേറി അറ്റമില്ലാത്ത നാൾവഴികൾ നടന്നു തീർക്കണം.എല്ലാ വികാരങ്ങളും ക്ഷണികമാണ്.;ദുഃഖം ഒഴികെ....അത് കാലം തന്നെ മായ്ക്കണം.പക്ഷെ ഓരോ തവണ മായ്ക്കുമ്പോഴും അതിനു മൂർച്ച കൂടിക്കൊണ്ടേയിരിക്കുന്നു. ...