മണലാരണ്യത്തിലെ ചൂടും പൊടിയും തണുപ്പും ഒക്കെ ആയി വരണ്ട ജീവിതത്തിലേക്ക് പെയ്ത ഒരു പുതു മഴ!!!പുതു മണ്ണിന്റെ മണം അലിഞ്ഞു പോകുന്നതിനു മുന്‍പ് ഞാനതിനെ മിത്രയുടെ മനസ്സിലെ ഒരു കൊച്ചു ചെപ്പില്‍ അടച്ചിടട്ടെ......എല്ലാ നാടന്‍ നന്മകളും മനസ്സിലേറ്റുന്ന ആര്‍ക്കും ഈ വാക്കുകള്‍ ; അതിലെ ഭാവങ്ങള്‍ എല്ലാം എളുപ്പം മനസ്സിലാകും...പ്രത്യേകിച്ചും നാട്ടില്‍ നിന്നകന്നു മാറി താമസിക്കുന്നവര്‍ക്ക്...ഒരിക്കലും മനസ്സില്‍ പോലും ചിന്തിക്കാത്ത കാഴ്ചകള്‍.പൂമ്പാറ്റ ചിറകുകള് വിടര്‍ത്തി .കാണാത്ത ലോകം,കേള്‍ക്കാത്ത ശബ്ദം,അറിയാത്ത സുഗന്ധം...മനസ്സിനെ പറക്കാന്‍ വിട്ടു ഞാന്‍.പൂക്കള്‍ ,മരങ്ങള്‍ പുല്‍മേടുകള്‍....എല്ലാ കെട്ടുപാടുകള്‍ക്കിടയില്‍ നിന്നും തീര്‍ത്തും മാറി മനസ്സ് സ്വതന്ത്രമായി ...സന്ധ്യ മയങ്ങുന്ന സമയം.അസ്തമയ സൂര്യനെയും നോക്കി മഞ്ഞിന്റെ പുതപ്പിനുള്ളില്‍ ആ പുല്ലു വിരിച്ച കിടക്കയില്‍ ഇരുന്നു സമയം പോയതറിഞ്ഞില്ല ... എന്റെ കൂടെ ണ്ടായിരുന്നു വേറെയും പൂമ്പാറ്റകള്‍.അവര്‍ക്ക് എന്റെ പോലെ ഈയാം പാറ്റ ജന്മം ആവില്ല വിധിച്ചത്.ഞാന്‍ മാത്രം ഒരു രാത്രി കൊണ്ട് എരിഞ്ഞു തീരാന്‍ വിധിക്കപ്പെട്ടവള്‍.രാത്രി മുഴു...
Comments