മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11 വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ് റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2 മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പ...
Posts
ഓര്‍മ്മകള്‍
- Get link
- X
- Other Apps
അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച് വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ ഒന്നും പറയാത്ത ബാല്യം . അച്ഛനും അമ്മയും പ്രാരാബ്ദ ത്തിന്റെ തിരക്കില്‍ എന്നെ കാലത്തിനു വിട്ടതാകും .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍ തലോടുമ്പോ കണ്ണടച്ച് നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത് നഷ്ട്ടപ്പെടാതെ മുഴുവനും അങ്ങട്ട് കിട്ടാന്‍ .എനിക്ക് മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോ...
- Get link
- X
- Other Apps
ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട് നീറുന്ന കാലുകള്‍ .. കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട് അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന് വരുന്ന വാല്യക്കാര്‍ ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന...
ഭഗവദ്ഗീതയും മസാലക്കറിയും......
- Get link
- X
- Other Apps
പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ് അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി പദങ്ങള്‍ക്ക് ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത് "ഹേയ് ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എ...
- Get link
- X
- Other Apps
ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ വിഷമം തോന്നി.ഒരു നായ മരിച്ചേനു ഞാന്‍ എന്തിനാ സങ്കടപ്പെടണെ. ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച.. ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ കളിക്ക ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്...
ഒരു ദിവസം അശോകന്‍റെ വക ....
- Get link
- X
- Other Apps
രാവിലെ ആദ്യം എത്തുന്നത് തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് .അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍ റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ ..ടീച്ചര്‍ മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന് വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍ അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ...
.കൃഷ്ണായനം !!!!
- Get link
- X
- Other Apps
സഹസ്ര നാമങ്ങളും അതിന്‍റെ എല്ലാ മഹിമകളോടും കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന മഹാവിഷ്ണുവിന്‍റെ പൂര്‍ണാവതരം. കൃഷ്ണന്‍! !!! .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ലോകത്തിനു പിന്‍ തുടരാന്‍ സുവ്യക്തമായ; ലളിതമായ ബിംബ ങ്ങള്‍ നല്‍കിയ കൃഷ്ണന്‍.ഓരോ ബന്ധങ്ങളെയും അതിന്റെ പൂര്‍ണതയില്‍ നിറുത്തിക്കൊണ്ട് തന്നെ വൈരാഗ്യ തലത്തിലെക്കെത്തിക്കുന്ന സ്ഥിതപ്രജ്ഞന്‍.ആ മഹാ യോഗിയുടെ അഞ്ചു ഭാവങ്ങളിലൂടെയുള്ള യാത്ര .. കൃഷ്ണായനം അമൃത് ,അവ്യുക്തന്‍ ,അപരജിത്,മനമോഹനന്‍ , യോഗി... അമൃതിന്‍റെ മാധുര്യമോലുന്ന ശൈശവം , അടുത്ത ഘട്ടത്തില്‍ തെളിഞ്ഞു പ്രകാശിക്കുന്ന അവ്യുക്തന്‍,ഈരേഴു പതിന്നാലു ലോകങ്ങളും തന്നിലാണെന്നു ക്ഷണ നേരത്തേക്കെങ്കിലും യശോദക്ക് വ്യക്തമാക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത ,വൈശ്രവണ പുത്രന്മാര്‍ക്കു ശാപ മോക്...