Posts

ഭഗവദ്ഗീതയും മസാലക്കറിയും......

പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ്‌ അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി  പദങ്ങള്‍ക്ക്  ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത്  "ഹേയ്‌ ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എ...
  ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ  വിഷമം തോന്നി.ഒരു നായ  മരിച്ചേനു  ഞാന്‍ എന്തിനാ സങ്കടപ്പെടണെ.  ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ  പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി  പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച..  ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത‍.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ  കളിക്ക  ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്...

ഒരു ദിവസം അശോകന്‍റെ വക ....

രാവിലെ ആദ്യം എത്തുന്നത്‌ തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് ‌.അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍  റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ  ..ടീച്ചര്‍  മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന്  വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ  ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍  അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ...

.കൃഷ്ണായനം !!!!

സഹസ്ര നാമങ്ങളും അതിന്‍റെ എല്ലാ മഹിമകളോടും  കൂടി തന്നെ അന്വര്‍ത്ഥ മാക്കുന്ന  മഹാവിഷ്ണുവിന്‍റെ പൂര്‍ണാവതരം. കൃഷ്ണന്‍! !!! .ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ലോകത്തിനു പിന്‍ തുടരാന്‍ സുവ്യക്തമായ; ലളിതമായ ബിംബ ങ്ങള്‍  നല്‍കിയ കൃഷ്ണന്‍.ഓരോ ബന്ധങ്ങളെയും അതിന്റെ പൂര്‍ണതയില്‍ നിറുത്തിക്കൊണ്ട്  തന്നെ വൈരാഗ്യ തലത്തിലെക്കെത്തിക്കുന്ന സ്ഥിതപ്രജ്ഞന്‍.ആ മഹാ യോഗിയുടെ അഞ്ചു ഭാവങ്ങളിലൂടെയുള്ള യാത്ര .. കൃഷ്ണായനം                                                 അമൃത് ,അവ്യുക്തന്‍ ,അപരജിത്,മനമോഹനന്‍ , യോഗി... അമൃതിന്‍റെ   മാധുര്യമോലുന്ന ശൈശവം , അടുത്ത ഘട്ടത്തില്‍ തെളിഞ്ഞു പ്രകാശിക്കുന്ന അവ്യുക്തന്‍,ഈരേഴു പതിന്നാലു ലോകങ്ങളും തന്നിലാണെന്നു ക്ഷണ നേരത്തേക്കെങ്കിലും യശോദക്ക് വ്യക്തമാക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന അത്ഭുത ,വൈശ്രവണ പുത്രന്മാര്‍ക്കു ശാപ മോക്...

ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!

ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ്‌ ബേസിന്‍  അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു  ഇണ്ടെങ്കില്‍  ചെയ്തോളു   ട്ടോ..രാവിലെ.. അതും വെള്ളി എന്ന അവധി ദിവസം...... ഭര്‍ത്താവിന്‍റെ മൂഡ്‌ പോയി....പ്ലംബര്‍ ചേട്ടന്‍ ആണെങ്കില്‍ അവധി ആഘോഷം...നിന്നോട് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ പറഞ്ഞതല്ലേ...ഹം ഇനി എന്ത് ചെയ്യാനാ..."ഈശ്വര..ഡിഗ്രി ,ടി.ടി.സി ..ഒക്കെ പഠിക്കാന്‍ പോയ നേരത്ത് ഞാന്‍ എന്തെ പ്ലംബിംഗ് പഠിക്കാന്‍ പോവഞ്ഞേ" ഭാര്യ പതുക്കെ അപലപിച്ചു...അറിയാവുന്ന പൊടികള്‍ എടുത്തിട്ടെങ്കിലും എന്ത് രക്ഷ...സമയം പോകുന്നില്ല.നാളെ ആവണ്ടേ.എന്നാലല്ലേ രക്ഷകന്‍ വരുള്ളൂ.ഉന്തി തള്ളിനീക്കിന്നു പറഞ്ഞ മതില്ലോ സമയത്തിനെ.ഹാ.. എത്ര നല്ല പ്രഭാതം...സമയം 9 .രക്ഷകന്‍റെ ബെല്ലടി ..കാതുകളില്‍ അമൃതായി പൊഴിയുന്നു...5 മിനിറ്റ്  നേരത്തെ പണിയേ ഉള്ളു.ഇത്രേള്ളൂ...ഹോ...വേറെ എന്തെങ്കിലും ണ്ടോ?നീ വേണെങ്കില്‍ പറഞ്ഞോളുട്ടോ..രക്ഷകന് കൊടുക്കാന്‍ വേറെ പണികള്‍ ഒന്നും ഇല്ലാത്തതില്‍ ഭാര്യ സങ്കടപ്പെട്ടു.രക്ഷക..പറയു ഞാന്‍ എന്ത് തരണം പറയു..പറയു..അത് സര്‍ എന്താന്ന് വച്ചാ..അയ്യോ രക്ഷക നിങ്ങള്‍ പറ...

ദേവിവിലാസം സ്കൂള്‍ നാലാം ക്ലാസ്സ്‌ ....

ലഴ്മിക്കുട്യേയ് ..ന്താ ..പരിപാടി.. മുഖത്ത് വരുത്തിയ വളിച്ച ചിരിയോടെ ടീച്ചര്‍ മാഷെ നോക്കി...ഇപ്പൊ വരാട്ടോ..മാഷ് സ്റ്റാഫ്‌ റൂമിലേക്ക്‌ ...29 +42 വലിയ ക്ലാസ്സ്‌ അല്ലെ .മാഷില്ലാത്തപ്പോ   മാഷ്ടെ രണ്ടാം ക്ലാസും ടീച്ചര്‍ക്ക്‌ ഇരിക്കട്ടെ ..എന്താ പഠിപ്പിക്യ നാലിനേം രണ്ടിനേം കൂടെ?ഹോ ...കുരുത്തം  കെട്ട പിള്ളേരാ രണ്ടിലെ..എന്ത് ചെയ്യാനല്ലേ.. ബാക്കിള്ളോര്ടെ   സഹതാപവും കൂടി ആയപ്പോള്‍ പൂര്‍ത്തിയായി..ലക്ഷ്മി ടീച്ചറെ ഹെഡ് മിസ്ട്രെസ്സ്  വിളിക്കുന്നു ....ദൈവമേ!!! മിടുക്കു കാരണം ഒരു വലിയ ഹാള്‍ ,അതില്‍ നിറയെ കുട്ടികള്‍, പിന്നൊരു വലിയ അടുക്കള എല്ലാം ചാര്‍ത്തിക്കിട്ടിണ്ട്.ഇനി എന്ത് തരാന്‍ ആണോ എന്തോ.എന്തായാലും പറ്റില്ല്യ ന്നങ്ങട്ടു പറയന്നെ...ഹെഡ്  പറയാന്‍ തുടങ്ങീതും.." അയ്യോ ടീച്ചറെ എനിക്ക് പറ്റില്ലട്ടോ" എന്നങ്ങട്ടു കാച്ചി ..."അല്ല മാഷെ ഇതിപ്പോ ഈ കുട്ടി പറ്റില്ലന്നല്ലേ പറയണേ ന്ന മാഷന്നെ പൊക്കോളു"...പോവാനോ? എങ്ങോട്ട്?ഈശ്വര അപ്പൊ ഒന്നും ചാര്‍ത്താന്‍ ആയിരുന്നില്ലേ ??"അല്ല ഇപ്പൊ ഡി.പി  ഇ.പി അല്ലെ അതിന്‍റെ  ചില കാര്യങ്ങള്‍ പറയാന്‍ മീറ്റിംഗ് ണ്ടെ .സാരല്ല്യ മാഷ് പൊക്കോളും.ഉച്ചക...
ഒറ്റ ദിവസം കൊണ്ട് പുലി എലിയായി മാറി....ആദ്യ ദിവസം വീണ്ടും ആവര്‍ത്തി ക്കാതിരിക്കാന്‍  നടത്തിയ പ്രാര്‍ത്ഥന "അരവിന്ദന്‍ മാഷ്ടെ മോള്‍ക്കെന്തോ പറ്റിണ്ട്... വര്‍ത്താനം പറഞ്ഞോണ്ട് നടക്കാ റോട്ടി കൂടി"വരെ എത്തി.കുട്ടികള്‍ ശങ്കയോടെ ..ടീച്ചര്‍ അതിലേറെ ശങ്കയോടെ....പെട്ടന്ന് ലീലാധരന്‍ മാസ്റ്റര്‍ (പൂക്കുറ്റി)എത്തി. ലഴ്മി ക്കുട്ടി ......ഹോ ഇതെന്താ ഇപ്പൊ   ഇത്ര സ്നേഹം!!!സ്നേഹത്തോടെ തന്നെ എല്‍സി ടീച്ചറും പറഞ്ഞു "നോക്കു.. കുട്ടി മിടുക്കിയാണ്..കുട്ടിടെ ആ മിടുക്കാണ് നമുക്കാവശ്യം.ഒരു പുതിയ ഉത്തരവാദിത്വം ഞങ്ങള്‍ അങ്ങോട്ട്‌ ഏല്‍പ്പിക്കാന്‍ പോണുട്ടൊ."പൊന്തി വന്ന അഹങ്കാരത്തെ അടിച്ചടിച്ച് താഴ്ത്തി ലഴ്മി ടീച്ചര്‍ വിനയാന്വിതയായി  പുഞ്ചിരിച്ചു.അങ്ങനെ ഹെഡ് മിസ്ട്രെസ്സ്നെയും മാഷെയും പിന്തുടര്‍ന്ന മിടുക്കി എത്തിയത് ഒരു കരിപിടിച്ച മുറിയില്‍...അല്‍പ്പ സമയങ്ങള്‍ക്കു ശേഷം പുകയുന്ന അടുപ്പ് ..രണ്ടു വല്യ വട്ട ചെമ്പ്...അതില്‍ നിറയുന്ന കിണര്‍ വെള്ളം..തിളയ്ക്കുന്ന വെള്ളത്തില്‍ നൃത്തം ചെയ്യുന്ന അരിമണികള്‍..വേവുന്ന ചെറുപയര്‍...ഇവകളില്‍ വൃത്തിയായി പാകം ചെയ്യപ്പെടുന്ന മിടുക്ക്...പുകയുന്ന അടുപ്പ് ഊതികത്തിക്കുമ്പ...