Posts

അണിയിലെ കൊച്ചമ്പ്രാട്ടി .....

ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ഒരു നാട്... ആ നാടിന്‍റെ അറ്റം.അവ്ടെയാണ് എന്‍റെ അമ്മേടെ വീട്.പേരും പ്രശസ്തിം ഒക്കെണ്ട് തറവാടിന്.പക്ഷെ എനിക്ക് ഓര്‍മ്മ വക്കണ സമയം ആയപ്പോഴേക്കും ആകെ ഒരു തമ്പ്രാട്ടി വിളി മാത്രായി.അതിനു ഞാന്‍  വളരുന്നതിനനുസരിച്ച് രൂപമാറ്റവും വന്നു.... അമ്മേടെ ചിറ്റമാരുടെ വീട്ണ്ട് അവ്ടെ..പേരില്‍ തന്നെ ഒരു രസണ്ട്..താരാട്ടിപ്പറമ്പ് ... അവ്ടെണ്ട് ഓച്ചിന്നു വിളിക്കണ, അമ്മേടെ ദേവ്വേച്ചിം ഗൌരിയേച്ചിം.കല്യാണം കഴിക്കാത്ത രണ്ടു ചിറ്റമാര്‍.അവരടെ വളര്‍ത്തു മകളെപ്പോലെ എന്‍റെ അമ്മ.അങ്ങോട്ടുള്ള യാത്ര അന്ന് അത്ര സുഖം ളള ഏര്‍പ്പാടയിരുന്നില്ല്യ.ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥ.അമ്മ അവിടെ ചെന്നാല്‍ വേറെ ഒരാളായി മാറും.മിന്‍ച്ചി യാണെങ്കില്‍ തറവാട്ടില്‍ ശ്രീദേവി ചേച്ചിടെ അടുത്തേക്ക് ഓടും.അവടെ വല്ലിമ്മേം ശ്രീദേവി ചേച്ചിം മാത്രേ ള്ളൂ.ഞാന്‍പിന്നെതന്നെയാവും.പേരക്ക,മാങ്ങ,പവിഴമല്ലിക്കുരു ഒക്കെ കൊറിച്ചിങ്ങനെ നടക്കും.               അവടെ അന്ന് തറവാട്ടു വക ഒരു കാവുണ്ട്.ആരും നോക്കാതെ അനാഥരായി ഇട്ടെക്കണ സര്‍പ്പത്താന്‍മാരും, കാവും.താരാട്ടിപ്പറമ്പിന്നു...

എന്‍റെ ചീരും അവള്‍ടെ ചീരീം .......

ഒരു  പക്ഷെ  ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്‌ ആകും ഇത്. ഒരു ആര്‍ദ്രമായ സ്നേഹം.എന്‍റെ മനസ്സില്‍ തട്ടിയ ഇളം വാക്കുകള്‍....അമ്മെ എന്നെ വഴക്ക് പറയല്ലേ ..ഞാന്‍ അമ്മേടെ മോനല്ലേ ...എന്‍റെ ചീരുനോട് അവള്‍ടെ മോന്‍ പറഞ്ഞ വാക്കുകളാണ് ഇത്.ചീരു..അവള്‍ ലച്ചിയുടെ മകള്‍...അഞ്ചു വയസ്സ് മുതല്‍ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം ആയവള്‍.ഞാന്‍ ആദ്യമായി കാണുന്ന കുഞ്ഞു വാവ...അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട് .പക്ഷെ ഇപ്പൊ അവളെക്കാള്‍ കൂടുതല്‍ അവന്‍ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി..അമ്മയുടെ ഒരു നോട്ടം മാറിയാല്‍  കുഞ്ഞു മനസ്സിന് സങ്കടം  വരും.ഓഫീസെന്ന കടമ്പ കടന്നു ഓടിയെത്തുന്ന  ചീരുവിനോ വീടെത്തി അവനെ കാണുന്നത് വരെ സമാധാനവും ഇല്ല്യ.അമ്മ, ഭഗവതിഅമ്മയെ കണ്ണടച്ച് തൊഴുമ്പോള്‍ അവന്‍  അവന്‍റെ ഭഗവതിയെ നോക്കി ആസ്വദിക്കണതു കണ്ട ചിലര്‍ അന്ന് ഭഗവതിഅമ്മയെ തൊഴാന്‍ മറന്ന്‌ അവന്‍ കൈകളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടു കൊതിയോടെ നോക്കി നെടുവീര്‍പ്പിട്ടത് ഒരു രഹസ്യം !! ആ അവനാണ് ഒരു ചെറിയ കുറുമ്പ് കാട്ടി അമ്മയുടെ മുന്‍പില്‍ തലയും കുമ്പിട്ടു കണ്ണും നിറച്ചു നില്‍ക്കുന്നത്..എന്നെ വഴക്ക് പറ...
ഒരു വര്‍ഷം കൂടി കൊഴിഞ്ഞു ....ഒരു പാട് നന്മകള്‍ ..തിന്മകള്‍.. സന്തോഷങ്ങള്‍ ..സങ്കടങ്ങള്‍ ..ആവര്‍ത്തനത്തിന്‍റെ  വിരസതയോടെ വീണ്ടും നവ വര്‍ഷത്തെ വരവേല്‍ക്കുന്നവര്‍...പ്രതീക്ഷകളുടെ കെടാവിളക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ ....എല്ലാവര്‍ക്കും മിത്രയുടെ നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍ .....നല്ലത് മാത്രം ചെയ്യാന്‍...നല്ലത് മാത്രം കാണാന്‍ ,നല്ലത് മാത്രം കേള്‍ക്കാന്‍ ,നല്ലത് മാത്രം ചൊല്ലാന്‍ ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ!!!! 

ചിരിച്ചില്ലെങ്കിലും പുഞ്ചിരിക്കാല്ലോ.......

സംഭവം  നടക്കുന്നത് കുവൈറ്റിലെ ഞങ്ങളുടെ കൊച്ചു വീട്ടില്‍ !!! അത്യാവശ്യം അല്ല നല്ലോണം പ്രേത യക്ഷി ഭൂതാതികളെ ഭയമുള്ള ഞാനും അതിലൊന്നും തരിമ്പും പേടിയില്ലാത്ത;സ്വയം എന്തിനെയോ കണ്ടിട്ടുണ്ട് എന്നും അവകാശപ്പെടുന്ന എന്‍റെ ഭര്‍ത്താവും ഞങ്ങളുടെ മകനും ആണ് ഇവിടത്തെ അന്തേവാസികള്‍.അവിടവിടെ ഒളിച്ചുനിന്നു ലൈറ്റ് ഓഫ്‌ ചെയ്തു എന്നെ പേടിപ്പിക്കാന്‍ ഉറക്കെ കാലന്‍ കോഴിയുടെയും കള്ളിയങ്കാട്ടു നീലിയുടെയും ശബ്ദം ഉണ്ടാക്കാന്‍ വിരുതനാണ് എന്‍റെ ഭര്‍ത്താവ്.അന്നൊക്കെ ഞാന്‍ പേടിച്ചു വിറച്ചു ഗുരുവായുരപ്പനെ വിളിച്ചു നേരം വെളുപ്പിച്ചിട്ടുമുണ്ട്.എത്ര കെഞ്ചി പറഞ്ഞിട്ടും വിരുതന്‍ ഈ തമാശകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടും ഇരുന്നു.തണുപ്പുകാലത്ത് ഇവിടെ കൊടും തണുപ്പാണ്.അതില്‍ നിന്നും ചെവി, കഴുത്തു എന്നിവകളെ സംരക്ഷിക്കാന്‍ ഞാന്‍ തോര്‍ത്തുമുണ്ട് തല വഴി കഴുത്തില്‍ ചുറ്റിക്കെട്ടുന്ന പതിവുണ്ട്.രാത്രിയില്‍ തണുപ്പുകാലത്ത് ശങ്ക കൂടുതലാണല്ലോ. അത് തീര്‍ത്തു ബാത്ത്റൂമിന് പുറത്തു  വന്ന ഞാന്‍   കേട്ടത് കള്ളിയങ്കാട്ടു നീലിക്ക് വെള്ളി അല്ല പ്ലാറ്റിനം വീണ ഒരു അപശബ്ദം ആണ്.ഞാന്‍ തീര്‍ച്ചയായും വിറച്ചു.പക്ഷെ കള്ളിയങ്കാട്ടു നീലിക്ക...

ഓര്‍മ്മകള്‍...

അഷ്ടമിച്ചിറ..... കുഞ്ഞുനാളില്‍ ഒരു കൂമ്പാരത്തോളം നല്ല ഓര്‍മ്മകള്‍ തന്ന നാട്...ശങ്കുണ്ണിമ്മാന്‍... ക്ഷീണിച്ചു മെലിഞ്ഞു കുടുമ കെട്ടി  കാലന്‍ കുടയൊക്കെ പിടിച്ചു വരും.താഴെ അമ്മാവന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍...അമ്മായിയെ കല്യാണം കഴിച്ച വീട് എന്‍റെ വീടിന്‍റെ പടിഞ്ഞാറുനിന്ന് നോക്കിയാല്‍ കാണുന്ന വിശാലമായ പാടത്തിനും അപ്പുറത്താണ്...അച്ഛമ്മ (അമ്മാവന്‍റെ അമ്മ )മാത്രമാണ് ഉള്ളത്.കുനിഞ്ഞു നടക്കുന്ന അച്ഛമ്മ ....എന്‍റെ കൂട്ടുകാരന്‍ പ്ലാവിന്‍റെ വേരില്‍ കയറി നിന്നാല്‍ എനിക്ക് കാണാം ..പുക മറക്കുള്ളിലൂടെ ...ഇരുമ്പന്‍പുളി മരത്തിന്‍റെ ഇടയിലൂടെ ചേമ്പിലയിലെ വെള്ളത്തുള്ളി കള്‍ക്ക് ഇടയിലൂടെ എനിക്കാ വീട് കാണാം..അച്ചമ്മേടെ കൈകള്‍ക്ക്  മന്ത്ര ശക്തിണ്ട് എന്ന് തോന്നും . ..എന്ത് കഴിക്കാന്‍  തന്നാലും രുചി ടെ മണം വരും അതില്‍ നിന്നും..മിന്‍ച്ചി എപ്പോഴും ലച്ചിടെ കൂടെ അവിടെയാണ്.അവിടെ ഒരു കുളം ണ്ട് .നീല നിറമുള്ള വെള്ളം ...എനിക്ക് അവിടെക്കൊക്കെ വിലക്കാണ്.ചിലപ്പോ അല്ല എപ്പളും കൊതിച്ചിട്ടുണ്ട് മിനി ആവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്...ഞാന്‍ കൊതിച്ചിരുന്ന പൂമ്പാറ്റ ചിറകുകള്‍ അവള്‍ക്കാണ് കിട്ടിയത്...എ...

ഓര്‍മ്മകള്‍.........

അഷ്ടമിച്ചിറ ....എട്ടു  ചിറകള്‍ ഉണ്ടായിരുന്നോ? അറിയില്ല.. അവിടത്തെ ജീവിതം ..അതൊരു  വാടക വീട്ടില്‍ ആയിരുന്നു.നിറയെ മീനുകള്‍ ഉള്ള ഗ്രില്‍ സിറ്റ്ഔട്ടില്‍. ഓരോ  മീനിന്‍റെയും ഉള്ളിലൂടെ പുറത്തേക്കു നോക്കാന്‍ എനിക്കിഷ്ടായിരുന്നു.പലവലുപ്പത്തിലുള്ള ലോകം. റോഡില്‍ നിന്നു ചെറിയ ഗേറ്റ് തുറന്നു താഴേക്ക്‌  ഇറങ്ങി വരുമ്പോള്‍ നിറയെ മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ചെടികള്‍ നിരന്നു നിന്നിരുന്നു. പൂമ്പാറ്റകളുടെ സ്വര്‍ഗമായിരുന്നു അവിടം.മുറ്റത്തുള്ള മാവില്‍ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടിത്തരും.അവിടിരുന്നു ആടുമ്പോള്‍ ലോകം മുഴുവന്‍ എന്‍റെ കൂടെ ആടുന്നത് കാണാന്‍ എന്ത് രസാണ്ന്നോ.വീടിനു പടിഞ്ഞാറു വശത്ത് എന്ന് വച്ചാല്‍ പിന്നില്‍ ഒരു വലിയ പ്ലാവുണ്ട് .പടിഞ്ഞാറെ വശത്തെ തിണ്ണയില്‍ വച്ച് കഞ്ഞി കുഞ്ഞി കളിക്കുമ്പോ വെയില്‍ അടിക്കാതെ എനിക്ക് കുട പിടിച്ചിരുന്നത് ആ കൂട്ടുകാരന്‍ പ്ലാവ് ആണ്.അതിനപ്പുറത്തും ണ്ട് ഒരു പ്ലാവ് .അതിനു ഞങ്ങളുടെ കൂട്ട് അത്ര പിടിച്ചില്ല.വേരിനിടയില്‍ നിറയെ പല നിറത്തിലുള്ള ഗുളികകള്‍ നിറച്ചു അതെന്നെ വിളിച്ചു.അച്ഛന്‍ ആവശ്യമില്ലാതെ കളഞ്ഞതാണെന്നു കൂട്ട് പ്ലാവ് പറഞ്ഞത് ഞാന്‍ കേട്ടില്ല.പാവം അമ്മേം അ...

ഓര്‍മ്മകള്‍

ഓര്‍മ്മ വക്കുമ്പോള്‍ ഞാന്‍ അഷ്ടമിച്ചിറയില്‍ ആണ്. സ്വയംഭൂവായ ശിവനുള്ള അമ്പലം! അമ്പലത്തിനു പുറകിലെ കുളവും അതിനടുത്ത തോടും ആണ് ആദ്യം ഓര്‍മ്മ വരിക.കാരണം ആ തോട് അവിടെയുള്ള ഒട്ടുമിക്ക വീടുകളിലൂടെയും കടന്നു പോയിരുന്നു.അച്ഛനും അമ്മയും അവിടത്തെ സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. ചെറിയ സ്കൂളില്‍ ഞാനും വലിയ സ്കൂളില്‍ ചേച്ചിയും.ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ.ഗാന്ധിജിയുമായി എന്തോ  ബന്ധമുള്ള  സ്കൂള്‍ ആണ് അതെന്നായിരുന്നു ഒന്നാം ക്ലാസ്സുകാരിയായ എന്‍റെ  ധാരണ.അതിനെ ഒന്നുറപ്പിക്കാന്‍ പാകത്തില്‍ സ്കൂള്‍ മുറ്റത്തു ഗാന്ധി പ്രതിമയും ഉണ്ട്....ചേച്ചി അവിടെ ചെറിയ സ്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള കഥകള്‍ കുറച്ചൊക്കെ കേട്ടിരുന്നു ഞാന്‍.അഷ്ടമിച്ചിറയെ  ആത്മാവിന്‍റെ ഭാഗമാക്കിയ ലച്ചി ആയിരുന്നു അവള്‍ക്കു കൂട്ട്.ലച്ചിടെ അച്ഛന്‍റെ ചെറിയമ്മേടെ വീടിന്‍റെ മതിലും  സ്കൂള്‍ ന്‍റെ മതിലും ഒന്നാണ്.അവിടെ ഓരോ ദിവസവും ഓരോ നിറങ്ങളില്‍ മുങ്ങി ലച്ചിയുടെ കൈ തുമ്പില്‍ തൂങ്ങി  സ്കൂളില്‍ എത്തുന്ന മിന്‍ച്ചി!അവള്‍   കരയാതിരിക്കാന്‍ ചെറിയമ്മേടെ വീട്ടിലെ  നാട്ടുമാവിന്‍റെ അടിയില്‍ നിക്കുന്ന ലച്ചി.ലച്ചിയേ...