ഓര്‍മ്മകള്‍...
അഷ്ടമിച്ചിറ..... കുഞ്ഞുനാളില്‍ ഒരു കൂമ്പാരത്തോളം നല്ല ഓര്‍മ്മകള്‍ തന്ന നാട്...ശങ്കുണ്ണിമ്മാന്‍... ക്ഷീണിച്ചു മെലിഞ്ഞു കുടുമ കെട്ടി കാലന്‍ കുടയൊക്കെ പിടിച്ചു വരും.താഴെ അമ്മാവന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍...അമ്മായിയെ കല്യാണം കഴിച്ച വീട് എന്‍റെ വീടിന്‍റെ പടിഞ്ഞാറുനിന്ന് നോക്കിയാല്‍ കാണുന്ന വിശാലമായ പാടത്തിനും അപ്പുറത്താണ്...അച്ഛമ്മ (അമ്മാവന്‍റെ അമ്മ )മാത്രമാണ് ഉള്ളത്.കുനിഞ്ഞു നടക്കുന്ന അച്ഛമ്മ ....എന്‍റെ കൂട്ടുകാരന്‍ പ്ലാവിന്‍റെ വേരില്‍ കയറി നിന്നാല്‍ എനിക്ക് കാണാം ..പുക മറക്കുള്ളിലൂടെ ...ഇരുമ്പന്‍പുളി മരത്തിന്‍റെ ഇടയിലൂടെ ചേമ്പിലയിലെ വെള്ളത്തുള്ളി കള്‍ക്ക് ഇടയിലൂടെ എനിക്കാ വീട് കാണാം..അച്ചമ്മേടെ കൈകള്‍ക്ക് മന്ത്ര ശക്തിണ്ട് എന്ന് തോന്നും . ..എന്ത് കഴിക്കാന്‍ തന്നാലും രുചി ടെ മണം വരും അതില്‍ നിന്നും..മിന്‍ച്ചി എപ്പോഴും ലച്ചിടെ കൂടെ അവിടെയാണ്.അവിടെ ഒരു കുളം ണ്ട് .നീല നിറമുള്ള വെള്ളം ...എനിക്ക് അവിടെക്കൊക്കെ വിലക്കാണ്.ചിലപ്പോ അല്ല എപ്പളും കൊതിച്ചിട്ടുണ്ട് മിനി ആവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്...ഞാന്‍ കൊതിച്ചിരുന്ന പൂമ്പാറ്റ ചിറകുകള്‍ അവള്‍ക്കാണ് കിട്ടിയത്...എന്‍റെ മിന്‍ചിക്കാണ്...........
Comments