റീ ഷെഡ്യൂൾ ...
ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം. .വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും പിടുത്തവും കിട്ടാത്ത കുറെ ചോദ്യങ്ങൾ.. ചുറ്റിനും ഒരുപാട് കുട്ടിപ്പട്ടാളങ്ങൾ ...അവർക്ക് നടുവിൽ ഒറ്റക്കൊരു കസേരയിൽ ഇരിക്കുമ്പോൾ ചുറ്റും നടക്കുന്ന കോലാഹലങ്ങൾ എന്നെ ബാധിക്കുന്നേയില്ല ...ആണ്‍ കുട്ടികൾ കമന്റ് ചെയ്യണ സ്വഭാവം ഇന്നും നിർത്തിയിട്ടില്ല.അതൊരു പക്ഷെ എത്ര ജെനറേഷൻ മാറിയാലും മാറാത്ത ഒരു തരം സഹജവാസനയാകം..എന്റെ മകന് പരീക്ഷ എഴുതാൻ കൂട്ട് വന്ന എന്നെ കണ്ടു അതേ പ്രായത്തിലുള്ള ഒരു കോന്തൻ "എന്താ ചേച്ചി പരിപാടി. . ചോദ്യം എഴുതി പഠിക്യാണോ "എന്ന് കമന്റ് പറയുമ്പോ അവന്റെ മുഖത്തൊരു പാട് വീഴ്ത്യാലോന്നു കൈ എന്നോട് ചോദിച്ചു ...പിന്നെ ദൂരെക്കെവിടെക്കോ നോക്കിയിരുന്നു തികട്ടി വന്ന വികാരത്തെ കടിച്ചിറക്കി... ഈ കുട്ടിക്കെന്ന പോലെ ഞാൻ എത്രപേർക്ക്ചിന്താവിഷയമായിക്കാണണം ...