എന്‍റെ ചീരും അവള്‍ടെ ചീരീം .......

ഒരു  പക്ഷെ  ഈ വര്‍ഷത്തെ ആദ്യത്തെ പോസ്റ്റ്‌ ആകും ഇത്. ഒരു ആര്‍ദ്രമായ സ്നേഹം.എന്‍റെ മനസ്സില്‍ തട്ടിയ ഇളം വാക്കുകള്‍....അമ്മെ എന്നെ വഴക്ക് പറയല്ലേ ..ഞാന്‍ അമ്മേടെ മോനല്ലേ ...എന്‍റെ ചീരുനോട് അവള്‍ടെ മോന്‍ പറഞ്ഞ വാക്കുകളാണ് ഇത്.ചീരു..അവള്‍ ലച്ചിയുടെ മകള്‍...അഞ്ചു വയസ്സ് മുതല്‍ എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം ആയവള്‍.ഞാന്‍ ആദ്യമായി കാണുന്ന കുഞ്ഞു വാവ...അവളെ പറ്റി പറയാന്‍ ഒരുപാടുണ്ട് .പക്ഷെ ഇപ്പൊ അവളെക്കാള്‍ കൂടുതല്‍ അവന്‍ എന്‍റെ മനസ്സിനെ ആര്‍ദ്രമാക്കി..അമ്മയുടെ ഒരു നോട്ടം മാറിയാല്‍  കുഞ്ഞു മനസ്സിന് സങ്കടം  വരും.ഓഫീസെന്ന കടമ്പ കടന്നു ഓടിയെത്തുന്ന  ചീരുവിനോ വീടെത്തി അവനെ കാണുന്നത് വരെ സമാധാനവും ഇല്ല്യ.അമ്മ, ഭഗവതിഅമ്മയെ കണ്ണടച്ച് തൊഴുമ്പോള്‍ അവന്‍  അവന്‍റെ ഭഗവതിയെ നോക്കി ആസ്വദിക്കണതു കണ്ട ചിലര്‍ അന്ന് ഭഗവതിഅമ്മയെ തൊഴാന്‍ മറന്ന്‌ അവന്‍ കൈകളില്‍ ഭദ്രമാക്കി സൂക്ഷിക്കുന്ന അമ്മയുടെ കണ്ണുനീര്‍ കണ്ടു കൊതിയോടെ നോക്കി നെടുവീര്‍പ്പിട്ടത് ഒരു രഹസ്യം !! ആ അവനാണ് ഒരു ചെറിയ കുറുമ്പ് കാട്ടി അമ്മയുടെ മുന്‍പില്‍ തലയും കുമ്പിട്ടു കണ്ണും നിറച്ചു നില്‍ക്കുന്നത്..എന്നെ വഴക്ക് പറയല്ലേ അമ്മെ...അമ്മയുടെ മനസ്സും ഒന്ന് പിടഞ്ഞു..രണ്ടു വയസ്സുകാരനാണ് മനസ്സ് വിങ്ങി നില്‍ക്കുന്നത്...അപ്പു.... സങ്കടായോ..ചോദിയ്ക്കാന്‍ കാത്തു നിന്നപോലെ കണ്ണീര്‍ മഴ പൊഴിച്ച് അവന്‍ തലയാട്ടി...അവനു ഒന്നും പറയാന്‍ പറ്റിയിരുന്നില്ല...ഇവടെയാണോ സങ്കടം അവള്‍ അവന്‍റെ നെഞ്ചില്‍  തൊട്ടു ചോദിച്ചു..വിതുമ്പുന്ന ചുണ്ടോടെ വീണ്ടും തലയാട്ടല്‍...അപ്പു... അമ്മ മോനെ അല്ല വഴക്ക് പറഞ്ഞത്.അവടെ ഒളിച്ചിരിക്കണ കുറുമ്പിനെയാ..അതവ്ടെ ണ്ട് .അതോണ്ടാ കണ്ണന് സങ്കടം വരണെ.നമുക്ക് അതിനെ കളയണ്ടെ..അവന്‍ നിഷ്കളങ്കതയോടെ; അല്‍പ്പം ആശ്വാസത്തോടെ തലയാട്ടി..അമ്മ തന്‍റെ നെഞ്ചില്‍  നിന്നും ആ കുറുമ്പിനെ മന്ത്രം ചൊല്ലി പറിച്ചു കളയുന്നതും നോക്കി അവനിരുന്നു.ജ്ഹും .........ആഹാ പോയല്ലോ കണ്ണാ കുറുമ്പ് .......ഹാവൂ
..അമ്മ ചിരിച്ചു ..അപ്പൊ അവനും ...പിന്നെ കളിയായി ..ചിരിയായി........ഹ ഹാ...ഈ അമ്മ ന്തുട്ടാ  കാട്ടനെ .......അമ്മേടെ ചീരിയായി ..ചീരിടെ അമ്മയായി .....പിന്നെ അത് കണ്ടു സന്തോഷിക്കാന്‍
ഒരു കൊച്ചി വല്ലിമ്മേം.......... 

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....