Posts

Showing posts from September, 2011
മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11  വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ  സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ്‌ റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ  പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2  മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പ...

ഓര്‍മ്മകള്‍

അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച്  വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ  ഒന്നും  പറയാത്ത ബാല്യം . അച്ഛനും  അമ്മയും    പ്രാരാബ്ദ ത്തിന്റെ തിരക്കില്‍  എന്നെ  കാലത്തിനു  വിട്ടതാകും  .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള  സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍   തലോടുമ്പോ   കണ്ണടച്ച്  നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത്  നഷ്ട്ടപ്പെടാതെ  മുഴുവനും  അങ്ങട്ട്  കിട്ടാന്‍   .എനിക്ക്  മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോ...
      ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി  പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്‌. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട്  നീറുന്ന കാലുകള്‍ ..  കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട്   അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന്  വരുന്ന  വാല്യക്കാര്‍  ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന...