ഒരു ദിവസം അശോകന്‍റെ വക ....
രാവിലെ ആദ്യം എത്തുന്നത് തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് .അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍ റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ ..ടീച്ചര്‍ മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന് വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍ അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ...