ഒരു സിഗററ്റിന്‍റെ വില 5 കെ.ഡി !!!!!
ഹോ...ഇതെന്തു കഷ്ടാ ഇത് ....ദേ നോക്ക് വാഷ് ബേസിന്‍ അടഞ്ഞു ട്ടോ.വെള്ളം പോണില്യ....നിനക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുംന്നു ഇണ്ടെങ്കില്‍ ചെയ്തോളു ട്ടോ..രാവിലെ.. അതും വെള്ളി എന്ന അവധി ദിവസം...... ഭര്‍ത്താവിന്‍റെ മൂഡ് പോയി....പ്ലംബര്‍ ചേട്ടന്‍ ആണെങ്കില്‍ അവധി ആഘോഷം...നിന്നോട് ഞാന്‍ ഇതൊക്കെ പഠിക്കാന്‍ പറഞ്ഞതല്ലേ...ഹം ഇനി എന്ത് ചെയ്യാനാ..."ഈശ്വര..ഡിഗ്രി ,ടി.ടി.സി ..ഒക്കെ പഠിക്കാന്‍ പോയ നേരത്ത് ഞാന്‍ എന്തെ പ്ലംബിംഗ് പഠിക്കാന്‍ പോവഞ്ഞേ" ഭാര്യ പതുക്കെ അപലപിച്ചു...അറിയാവുന്ന പൊടികള്‍ എടുത്തിട്ടെങ്കിലും എന്ത് രക്ഷ...സമയം പോകുന്നില്ല.നാളെ ആവണ്ടേ.എന്നാലല്ലേ രക്ഷകന്‍ വരുള്ളൂ.ഉന്തി തള്ളിനീക്കിന്നു പറഞ്ഞ മതില്ലോ സമയത്തിനെ.ഹാ.. എത്ര നല്ല പ്രഭാതം...സമയം 9 .രക്ഷകന്‍റെ ബെല്ലടി ..കാതുകളില്‍ അമൃതായി പൊഴിയുന്നു...5 മിനിറ്റ് നേരത്തെ പണിയേ ഉള്ളു.ഇത്രേള്ളൂ...ഹോ...വേറെ എന്തെങ്കിലും ണ്ടോ?നീ വേണെങ്കില്‍ പറഞ്ഞോളുട്ടോ..രക്ഷകന് കൊടുക്കാന്‍ വേറെ പണികള്‍ ഒന്നും ഇല്ലാത്തതില്‍ ഭാര്യ സങ്കടപ്പെട്ടു.രക്ഷക..പറയു ഞാന്‍ എന്ത് തരണം പറയു..പറയു..അത് സര്‍ എന്താന്ന് വച്ചാ..അയ്യോ രക്ഷക നിങ്ങള്‍ പറ...