അണിയിലെ കൊച്ചമ്പ്രാട്ടി .....
ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ഒരു നാട്... ആ നാടിന്‍റെ അറ്റം.അവ്ടെയാണ് എന്‍റെ അമ്മേടെ വീട്.പേരും പ്രശസ്തിം ഒക്കെണ്ട് തറവാടിന്.പക്ഷെ എനിക്ക് ഓര്‍മ്മ വക്കണ സമയം ആയപ്പോഴേക്കും ആകെ ഒരു തമ്പ്രാട്ടി വിളി മാത്രായി.അതിനു ഞാന്‍ വളരുന്നതിനനുസരിച്ച് രൂപമാറ്റവും വന്നു.... അമ്മേടെ ചിറ്റമാരുടെ വീട്ണ്ട് അവ്ടെ..പേരില്‍ തന്നെ ഒരു രസണ്ട്..താരാട്ടിപ്പറമ്പ് ... അവ്ടെണ്ട് ഓച്ചിന്നു വിളിക്കണ, അമ്മേടെ ദേവ്വേച്ചിം ഗൌരിയേച്ചിം.കല്യാണം കഴിക്കാത്ത രണ്ടു ചിറ്റമാര്‍.അവരടെ വളര്‍ത്തു മകളെപ്പോലെ എന്‍റെ അമ്മ.അങ്ങോട്ടുള്ള യാത്ര അന്ന് അത്ര സുഖം ളള ഏര്‍പ്പാടയിരുന്നില്ല്യ.ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥ.അമ്മ അവിടെ ചെന്നാല്‍ വേറെ ഒരാളായി മാറും.മിന്‍ച്ചി യാണെങ്കില്‍ തറവാട്ടില്‍ ശ്രീദേവി ചേച്ചിടെ അടുത്തേക്ക് ഓടും.അവടെ വല്ലിമ്മേം ശ്രീദേവി ചേച്ചിം മാത്രേ ള്ളൂ.ഞാന്‍പിന്നെതന്നെയാവും.പേരക്ക,മാങ്ങ,പവിഴമല്ലിക്കുരു ഒക്കെ കൊറിച്ചിങ്ങനെ നടക്കും. അവടെ അന്ന് തറവാട്ടു വക ഒരു കാവുണ്ട്.ആരും നോക്കാതെ അനാഥരായി ഇട്ടെക്കണ സര്‍പ്പത്താന്‍മാരും, കാവും.താരാട്ടിപ്പറമ്പിന്നു...