ചിരിച്ചില്ലെങ്കിലും പുഞ്ചിരിക്കാല്ലോ.......
സംഭവം നടക്കുന്നത് കുവൈറ്റിലെ ഞങ്ങളുടെ കൊച്ചു വീട്ടില്‍ !!! അത്യാവശ്യം അല്ല നല്ലോണം പ്രേത യക്ഷി ഭൂതാതികളെ ഭയമുള്ള ഞാനും അതിലൊന്നും തരിമ്പും പേടിയില്ലാത്ത;സ്വയം എന്തിനെയോ കണ്ടിട്ടുണ്ട് എന്നും അവകാശപ്പെടുന്ന എന്‍റെ ഭര്‍ത്താവും ഞങ്ങളുടെ മകനും ആണ് ഇവിടത്തെ അന്തേവാസികള്‍.അവിടവിടെ ഒളിച്ചുനിന്നു ലൈറ്റ് ഓഫ് ചെയ്തു എന്നെ പേടിപ്പിക്കാന്‍ ഉറക്കെ കാലന്‍ കോഴിയുടെയും കള്ളിയങ്കാട്ടു നീലിയുടെയും ശബ്ദം ഉണ്ടാക്കാന്‍ വിരുതനാണ് എന്‍റെ ഭര്‍ത്താവ്.അന്നൊക്കെ ഞാന്‍ പേടിച്ചു വിറച്ചു ഗുരുവായുരപ്പനെ വിളിച്ചു നേരം വെളുപ്പിച്ചിട്ടുമുണ്ട്.എത്ര കെഞ്ചി പറഞ്ഞിട്ടും വിരുതന്‍ ഈ തമാശകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടും ഇരുന്നു.തണുപ്പുകാലത്ത് ഇവിടെ കൊടും തണുപ്പാണ്.അതില്‍ നിന്നും ചെവി, കഴുത്തു എന്നിവകളെ സംരക്ഷിക്കാന്‍ ഞാന്‍ തോര്‍ത്തുമുണ്ട് തല വഴി കഴുത്തില്‍ ചുറ്റിക്കെട്ടുന്ന പതിവുണ്ട്.രാത്രിയില്‍ തണുപ്പുകാലത്ത് ശങ്ക കൂടുതലാണല്ലോ. അത് തീര്‍ത്തു ബാത്ത്റൂമിന് പുറത്തു വന്ന ഞാന്‍ കേട്ടത് കള്ളിയങ്കാട്ടു നീലിക്ക് വെള്ളി അല്ല പ്ലാറ്റിനം വീണ ഒരു അപശബ്ദം ആണ്.ഞാന്‍ തീര്‍ച്ചയായും വിറച്ചു.പക്ഷെ കള്ളിയങ്കാട്ടു നീലിക്ക...