എന്‍റെ സുഹൃത്തിന്‍റെ അമ്മ മരിച്ചു.. പ്രതീക്ഷിച്ചിരുന്ന ഒരു വാര്‍ത്ത! പക്ഷെ മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിക്കുന്നു.അമ്മക്ക് വയ്യാതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് അവള്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു.കാര്യമായി ഒന്നും അവള്‍ക്കു അറിയില്ല എന്ന് എനിക്ക് തോന്നി.ഒരു പാവക്കുട്ടിയെപ്പോലെ അവള്‍ കുട്ടികളോടൊപ്പം കളിയും ചിരിയും ഒക്കെ ആയി നടന്നപ്പോ എന്‍റെ മനസ്സ് വിങ്ങുകയായിരുന്നു.അവളോട് സത്യം തുറന്നു പറയാന്‍ പലവട്ടം മനസ്സ് എന്നോട് പറഞ്ഞു.പക്ഷെ ആ ചിരി അവളില്‍ നിന്നും മായ്ക്കാന്‍ എനിക്കാവുമായിരുന്നില്ല.അവള്‍ കുട്ടികളെപ്പറ്റി,കുസൃതികളെപ്പറ്റി,ഭര്‍ത്താവിന്‍റെ തിരക്കിനെപ്പറ്റി,ഭക്ഷണത്തെപ്പറ്റി ഒക്കെ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.പലവട്ടം ഞാന്‍ പറയാന്‍ മുതിര്‍ന്നു. വിദ്യാ..... നിന്‍റെ അമ്മ അവിടെ ജീവന്‍ നില നിര്‍ത്തുന്നത് ഉപകരണങ്ങളിലൂടെയാണ് എന്ന് നിനക്ക് അറിയാമോ.....ഒരു പൊട്ടിക്കരച്ചില്‍ അല്ലെങ്കില്‍ ആകെ തകര്‍ന്ന ഒരു മരവിപ്പ് അതിനെ ഭയന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല.അവളെ എത്ര നാള്‍ ഒന്നും അറിയിക്കാതെ എല്ലാരും ഇരിക്കും?കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു.അമ്മക്ക് വയ്യ ഞാന്‍ നാട്ടില്‍ ...
Posts
Showing posts from November, 2010
എല്ലാ ലോനപ്പന്മാരും മാത്തച്ചന്മാരും ...........
- Get link
- X
- Other Apps
ഒരു വിവാഹ നിശ്ചയം! ഈ മരുഭൂവിലെ ഒരു സായാഹ്നം അങ്ങനെ പോകുന്നതിന്‍റെ ഒരു രസത്തിലായിരുന്നു ഞാന്‍.ഇതേ വരെ കാണാത്ത എന്തോ ഒന്ന് എന്നുള്ള ഒരു തോന്നല്‍ ആ രസത്തിനു ആക്കം കൂട്ടി... ഒരു ക്രിസ്ത്യന്‍ വിവാഹനിശ്ചയം.കാട്ടിക്കൂട്ടാനുള്ള മലയാളിയുടെ ത്വര ആ ഹാളിന്‍റെ വാതില്‍പ്പടി മുതല്‍ എന്‍റെ രസത്തിന്‍റെ കഴുത്തില്‍ കത്തി വക്കാന്‍ തുടങ്ങി.നാണത്തില്‍ മുങ്ങിയൊന്നും അല്ലെങ്കിലും അല്പം നമ്രമുഖിയായി ഞാന്‍ പ്രതീക്ഷിച്ച വധു അതാ സാരി വലിച്ചു വാരി ഉടുത്ത് അലസമായ മുടിയിഴകളുമായി ആംഗലേയ സ്വാധീനത്തിന് വിധേയപ്പെട്ട നാവുമായി അലറുന്നു.തണുപ്പിനെയും കാറ്റിനെയും ചീത്ത പറയുകയാണ് പാവം.എന്‍റെ രസത്തെ അതെ പടി നിലനിര്‍ത്താന്‍ കൂടെ കെട്ടി ഒരുങ്ങി വന്ന സ്ത്രീ ജനങ്ങളുമായിഞാന്‍ അകത്തേക്ക് പാഞ്ഞു.ആഹാ!!!!എന്താ രസം.എന്‍റെ രസത്തിനു സമാധാനമായി.ചിട്ടയോടെ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഹാള്‍.എല്ലാവരെയും സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുന്ന പരിചാരക വൃന്ദം.ഞാനും എന്‍റെ കൂടെയുള്ളവരും വേദിക്ക് അഭിമുഖമായി സ്ഥാനം പിടിച്ചു.അതാ ശ്വാസം മുട്ടുന്ന കോട്ടിന്‍റെ ഉള്ളില്‍ കയറിയ ഒരു പയ്യന്‍ സദസ്സിനെ അഭിസംബോധന ചെയ്യാന്‍ ...
എന്‍റെ മയില്‍പ്പീലി !!!
- Get link
- X
- Other Apps
നീ..........എനിക്കാരാണ്? എന്‍റെ ഏകാന്തതയില്‍ എന്‍റെ മനസ്സിന് ഞാന്‍ തന്നെ നല്‍കിയ സാന്ത്വനം.അതിനു ഞാന്‍ നല്‍കിയ രൂപമല്ലേ ഈ ശ്യാമപീത വര്‍ണങ്ങളുടെ മയില്‍പ്പീലിക്കൂട്ടുകള്‍.എന്‍റെ ലോകത്തിലെ വര്‍ണങ്ങള്‍ നിറങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ ഞാന്‍ നിന്നിലാണെന്നത് നീയെനിക്ക് തന്ന ബോധ്യം.ഒരു മാത്രയിടയില്‍ മിന്നിയ മിന്നല്‍ പിണര്‍ പോലെ ഞാന്‍ നിന്നെ അറിഞ്ഞു ..അതെ !നീ തന്നെ പല രൂപത്തില്‍, ഭാവത്തില്‍ എന്‍റെ കൂടെ ..എനിക്ക് താങ്ങായി...ഞാന്‍ അതറിയാന്‍ എന്തേ വൈകി? നിന്‍റെ മായലോകത്തില്‍ എന്‍റെ ഭ്രമകല്പനകളും സ്വപ്നങ്ങളും .നീ ചിരിക്കുകയാണ്..ഇതൊന്നവസനിപ്പിച്ചു കൂടെ? തെറ്റ് ശരികളുടെ വിവേചനം നിന്നിലൂടെ എന്‍റെ ധിഷണ അറിയട്ടെ..ഞാന്‍ ചെയ്യുന്നതൊന്നും തെറ്റുകള്‍ ആകാതിരിക്കട്ടെ... നീ കൂടെയുള്ളപ്പോള്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരി....എന്നിട്ടും എനിക്കെന്തേ ദുഃഖങ്ങള്‍? പൃഥയുടെ പ്രാര്‍ത്ഥന പോലെ .............. നിന്നെ ഒരു നിമിഷം പോലും മറക്കാതിരിക്കാന്‍ ഓരോ ശ്വാസത്തിലും ഓര്‍ക്കാന്‍ എനിക്ക് ദുഃഖങ്ങള്‍ മാത്രം തരൂ കൃഷ്ണാ!!!!!!!!!!!!!! !
- Get link
- X
- Other Apps
കേരളപ്പിറവി ആശംസകള്‍ !!!!!മലയാളത്തെ മറന്നു തുടങ്ങിയ മലയാണ്മയെ തഴയുന്ന മലയാളികള്‍ക്ക് എന്‍റെ ആശംസകള്‍.കസവ് നേര്യതിലും മുല്ലപ്പൂവിലും മാത്രം ഒതുങ്ങുന്ന ആഘോഷം!നിങ്ങളുടെ ചുണ്ടില്‍ ഉണ്ടോ ആ അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം?കാതിലുണ്ടോ ആ താരാട്ടിന്‍റെ ഈണം ?ഇനിയും വൈകിയിട്ടില്ല !!ചുണ്ടൊന്നു നുണഞ്ഞു കാതോര്‍ത്തു നോക്കു..നിങ്ങള്‍ അലിയുന്നില്ലേ ആ താരാട്ടിന്‍റെ മാധുര്യത്തില്‍... .......എന്‍റെ മക്കള്‍ എത്തുമ്പോള്‍ അവര്‍ക്കു നല്കീടുവാന്‍ പുത്തന്‍ പുടവകള്‍ നെയ്തു സൂക്ഷിച്ചു ഞാന്‍...അങ്കണ തിണ്ണയില്‍ എത്തുമെന്‍ മക്കള്‍ തന്‍ അമ്മെ വിളി കേട്ട് ഉണരാന്‍ ഉറങ്ങി ഞാന്‍ ....സുഷുപ്തിയില്‍ ആണ് അമ്മ.മക്കള്‍ എത്തി ഉണര്‍ത്തുന്നതും കാത്തു ഉറങ്ങിയ അമ്മ..മക്കള്‍ എവിടെ ?ഞാന്‍ ഉണ്ടിവിടെ ഞാന്‍ മാത്രം ..എന്നെ പിടിച്ചു നടത്തിയ വഴികള്‍ മറക്കാതെ ,കാതില്‍ ഓതി തന്ന ശീലുകള്‍ മറക്കാതെ ......പെറ്റമ്മയെ മറക്കാതെ !!!!