Posts

Showing posts from July, 2012
 മിത്ര !!!! നിനക്ക്  എന്തു സംഭവിച്ചു .... നിശബ്ദതയെ  സ്നേഹിച്ചു  തുടങ്ങിയോ നീ ...അതോ ആരും കാണാത്ത കേള്‍കാത്ത ലോകത്തിലേക്ക്‌ ഊളിയിട്ട് ഇറങ്ങുകയാണോ  നിന്‍റെ മനസ്സ് ....തുമ്പപ്പൂവിന്റെ  നൈര്‍മല്യവും  തുളസിക്കതിരിന്റെ വിശുധിയുമായിരുന്നു നീ ...കണ്ണുകളിലെ തിളക്കത്തില്‍ നിറഞ്ഞു നിന്നത്   എന്നും മയില്‍പീലികള്‍ ...നിറഞ്ഞു  കത്തുന്ന  സന്ധ്യാ ദീപമായിരുന്നു നിന്‍റെ മനസ്സ്‌..ഒരു കാറ്റും അണക്കാത്ത ദീപം ...ആ നീ എവിടെ ?                                                             മരുക്കാറ്റിന്റെ തീക്ഷ്ണതയാണോ നിന്‍റെ മനസ്സിനെ കെടുത്തിയത്?  എപ്പോഴോ കാലം  തെറ്റി  വന്ന മഴയിലാണോ നിന്‍റെ മയില്‍പീലിയുടെ ഇതളുകള്‍  അടര്‍ന്നത്‌ ?കൈക്കുടന്നയില്‍ മയങ്ങിയിരുന്ന നീര്‍ത്തുള്ളി ...പാതി കൂമ്പിയടയുന്ന മിഴികളില്‍ നിന്നുതിരുന്നത്  നിന്‍റെ  ഹൃദയരക്തം ... പക്ഷെ  ഞാന്‍ അറിയുന്നു ...