Posts

Showing posts from August, 2011

ഭഗവദ്ഗീതയും മസാലക്കറിയും......

പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ്‌ അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി  പദങ്ങള്‍ക്ക്  ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത്  "ഹേയ്‌ ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എ...
  ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ  വിഷമം തോന്നി.ഒരു നായ  മരിച്ചേനു  ഞാന്‍ എന്തിനാ സങ്കടപ്പെടണെ.  ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ  പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി  പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച..  ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത‍.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ  കളിക്ക  ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്...