ഹരിക്കുട്ടന്‍റെ അത്ഭുതം !!!!!!! മാധവന്‍റെ ആഹ്ലാദം .....
അന്ന് നല്ല മഴയായിരുന്നു ......ഗുരുവായൂര്‍ അമ്പലത്തിലെ തിക്കും തിരക്കും ....എനിക്കും എന്‍റെ കുഞ്ഞനിയന്‍ മാധവനും വയ്യാണ്ടായി...ഭക്ഷണം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു ...ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്.. വേണ്ട അച്ഛാ വീട്ടില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു നോക്കി ...അവസാനം അച്ഛന്‍ തന്നെ ജയിച്ചു ...ഞങ്ങള്‍ അങ്ങനെ ആനക്കൊട്ടിലില്‍ എത്തി.പ്രവേശനം പാസ്മൂലം മാത്രം.ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ അതിനും വേറെ ടിക്കറ്റ് എടുക്കണം .സമയം പോകും എന്ന് പറഞ്ഞു ഞാന്‍ തന്നെ അച്ഛനെ നിരുത്സാഹപ്പെടുത്തി.അമ്പലം യാത്ര കൊടുത്ത ക്ഷീണം കാരണം അമ്മൂമ്മ വന്നില്ല. കാറില്‍ തന്നെ ഇരുന്നു .ഞങ്ങള്‍ അകത്തേക്ക് കടന്നു..ഇതാ ഒരു പുതിയലോകം!! അച്ഛന്‍ പറഞ്ഞു ...... പുന്നത്തൂര്‍ കോട്ട !!!!!! മുന്‍കാല സാമൂതിരി രാജാക്കന്‍മാരുടെ കാലടികള്‍ പതിഞ്ഞ കോട്ട !!!!!!ഇന്ന് ക്ഷയിച്ചു നില്‍ക്കുന്നു.ഒരു ചന്ദന ലേപ സുഗന്ധം അവിടെ പരക്കുന്നുണ്ടോ എന്ന് അമ്മ ചിരിയോടെ ചോദിച്ചു ...ഹോ !!അവിടത്തെ ദുര്‍ഗന്ധം ദുസ്സഹം !!അമ്മ ഇതെന്താ ഈ പറയണേ!!!പെട്ടന്ന് ചെവിപൊട്ടുന്ന തരത്തില്‍ ഒരു ശബ്ദം.ഹമ്മേ ...