Posts

Showing posts from 2012
 മിത്ര !!!! നിനക്ക്  എന്തു സംഭവിച്ചു .... നിശബ്ദതയെ  സ്നേഹിച്ചു  തുടങ്ങിയോ നീ ...അതോ ആരും കാണാത്ത കേള്‍കാത്ത ലോകത്തിലേക്ക്‌ ഊളിയിട്ട് ഇറങ്ങുകയാണോ  നിന്‍റെ മനസ്സ് ....തുമ്പപ്പൂവിന്റെ  നൈര്‍മല്യവും  തുളസിക്കതിരിന്റെ വിശുധിയുമായിരുന്നു നീ ...കണ്ണുകളിലെ തിളക്കത്തില്‍ നിറഞ്ഞു നിന്നത്   എന്നും മയില്‍പീലികള്‍ ...നിറഞ്ഞു  കത്തുന്ന  സന്ധ്യാ ദീപമായിരുന്നു നിന്‍റെ മനസ്സ്‌..ഒരു കാറ്റും അണക്കാത്ത ദീപം ...ആ നീ എവിടെ ?                                                             മരുക്കാറ്റിന്റെ തീക്ഷ്ണതയാണോ നിന്‍റെ മനസ്സിനെ കെടുത്തിയത്?  എപ്പോഴോ കാലം  തെറ്റി  വന്ന മഴയിലാണോ നിന്‍റെ മയില്‍പീലിയുടെ ഇതളുകള്‍  അടര്‍ന്നത്‌ ?കൈക്കുടന്നയില്‍ മയങ്ങിയിരുന്ന നീര്‍ത്തുള്ളി ...പാതി കൂമ്പിയടയുന്ന മിഴികളില്‍ നിന്നുതിരുന്നത്  നിന്‍റെ  ഹൃദയരക്തം ... പക്ഷെ  ഞാന്‍ അറിയുന്നു ...
Image
 എന്റെ ആത്മാവിന്റെ  നിറം നല്‍കിയ  മീര !!! ഒരു പാട് നിറങ്ങള്‍ നല്‍കിയിരുന്നു ഞാന്‍ മീരക്ക് .......എവ്ടന്നോകെയോ കേട്ട വരികള്‍ കൂടി വായിച്ചു ഞാന്‍ എന്റെ മീരക്ക് ജീവന്‍ നല്‍കി...കടമെടുത്ത വാക്കുകളാണ് എല്ലാം...എങ്കിലും മീരയെ അറിയാം...  കൃഷ്ണ നീയെന്നെ അറിയില്ല എന്ന ഓരോ പരിദേവനത്തിനും അവന്‍ ചിരിച്ചു കാണും ...ആരോരും അറിയാതെ അവനെ ഉള്ളില്‍ വച്ച് ആത്മാവ് കൂടി  അര്‍ച്ചിച്ച മീര..... വരളുന്ന ചുണ്ടിലെ നനവാര്‍ന്ന ഒരു ഓര്‍മ്മയുടെ മധുവായി മധുരമായി അവളെ എന്നും അറിയുന്ന കൃഷ്ണന്‍ !!! അവളുടെ ചിരകാല വിരഹത്തില്‍ ഒരു നാളില്‍ ഉറയുന്ന കനിവായി കാവ്യമായി അവളെ അറിയുന്ന കൃഷ്ണന്‍ !!!!!!!  തിര കോതി നിറയുന്ന  കാളിന്ദി ഉണരുന്ന   പുതു മോഹയാമങ്ങളില്‍ അവളെ തിരഞ്ഞ കൃഷ്ണന്‍ !!! ഗതകാല വിസ്മൃതിയുടെ  തിരമാല ചാര്‍ത്തുന്ന അഴലായി; ആ  അഴല്‍ രൂപമെടുത്ത അഴകായിരുന്നു മീര. . കൃഷ്ണന്  ഏകാന്ത   ഭവനത്തില്‍ തളര്‍ന്നിരുന്നു  ഇടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ മുകരുന്ന മീരയെ അറിയുന്ന കൃഷ്ണന്‍  .. വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍ ഏകാന്ത...