Posts

Showing posts from September, 2013

ഭാവം!!!

യാത്ര അയപ്പ് കഴിഞ്ഞു തിരിയുമ്പോൾ ഒരു പൊട്ടിച്ചിരി ... തിരിഞ്ഞു നടക്കുമ്പോൾ കണ്‍ പീലിയിൽ തട്ടി താഴെ വീഴാത്ത കണ്ണുനീർത്തുള്ളി വഴി മായ്ക്കുന്നു .അടച്ചു തുറന്ന കണ്ണിൽ  രൗദ്രം .. വലിഞ്ഞു  മുറുകുന്ന കവിൾത്തടം...ചുണ്ടിന്റെ ഒരു കോണിൽ  പുഛ ത്തിന്റെ കലർപ്പ്... ഏറ്റവും ഒടുവിൽ നിസ്സഹായത  സ്ഥായിഭാവം കുറിക്കുമ്പോൾ കടിച്ചമർത്തിയ വേദനയുടെ തേങ്ങലുകളുമായി അവൾ നടന്നകന്നു .....