Sunday, July 8, 2012

 മിത്ര !!!! നിനക്ക്  എന്തു സംഭവിച്ചു .... നിശബ്ദതയെ  സ്നേഹിച്ചു  തുടങ്ങിയോ നീ ...അതോ ആരും കാണാത്ത കേള്‍കാത്ത ലോകത്തിലേക്ക്‌ ഊളിയിട്ട് ഇറങ്ങുകയാണോ  നിന്‍റെ മനസ്സ് ....തുമ്പപ്പൂവിന്റെ  നൈര്‍മല്യവും  തുളസിക്കതിരിന്റെ വിശുധിയുമായിരുന്നു നീ ...കണ്ണുകളിലെ തിളക്കത്തില്‍ നിറഞ്ഞു നിന്നത്   എന്നും മയില്‍പീലികള്‍ ...നിറഞ്ഞു  കത്തുന്ന  സന്ധ്യാ ദീപമായിരുന്നു നിന്‍റെ മനസ്സ്‌..ഒരു കാറ്റും അണക്കാത്ത ദീപം ...ആ നീ എവിടെ ?

                                                            മരുക്കാറ്റിന്റെ തീക്ഷ്ണതയാണോ നിന്‍റെ മനസ്സിനെ കെടുത്തിയത്?  എപ്പോഴോ കാലം  തെറ്റി  വന്ന മഴയിലാണോ നിന്‍റെ മയില്‍പീലിയുടെ ഇതളുകള്‍  അടര്‍ന്നത്‌ ?കൈക്കുടന്നയില്‍ മയങ്ങിയിരുന്ന നീര്‍ത്തുള്ളി ...പാതി കൂമ്പിയടയുന്ന മിഴികളില്‍ നിന്നുതിരുന്നത്  നിന്‍റെ  ഹൃദയരക്തം ...

പക്ഷെ  ഞാന്‍ അറിയുന്നു ...നീ ഉയിര്‍ത്തെഴുന്നെല്‍ക്കുന്നത് ..ഒരു ഫിനിക്സ്‌ ആയി  നീ  ഉണരുന്നത്‌... മരുക്കാറ്റും മഹാമാരിയും  നിന്നെ ഇനി സ്പര്‍ശിക്ക കൂടിയില്ല ...നീ കരുത്ത്  സ്വരുക്കൂട്ടുകയാണ് ...

ഒരു പക്ഷെ നീ ;അദ്ഭുതം കൊള്ളുന്നുണ്ടാവും ...ഞാന്‍ എങ്ങിനെ  അറിയുന്നു എന്നോര്‍ത്ത് ... :)..നിന്നെ ഞാന്‍ അല്ലാതെ വേറെ  ആരറിയാന്‍  ..നിന്‍റെ  ഓരോ ശ്വാസവും എന്നിലൂടെയല്ലേ ..നീ ഒഴുക്കുന്ന ഓരോ കണ്ണുനീര്‍തുള്ളിയും വേദനയാകുന്നത് എനിക്ക് മാത്രമല്ലേ ...

കാത്തിരിക്കുന്നു ..... തുമ്പപ്പൂവും  കളഭ സുഗന്ധവും തുളസിക്കതിരും ...പിന്നെ ..നിറദീപങ്ങളില്‍ പുഞ്ചിരിക്കുന്ന ആ  മയില്‍പീലികള്‍ക്കുമായ്‌...നിന്‍റെ  സ്വപ്നങ്ങളില്‍ പുഴയോരത്തെ വെണ്മണലുകളും  പൂത്തുലഞ്ഞു നില്‍ക്കുന്ന വാകയും ..നിറഞ്ഞ സന്ധ്യക്ക് തെളിയുന്ന ദീപങ്ങളും കര്‍പ്പൂര ഗന്ധവും വീണ്ടും വീണ്ടും നിറയട്ടെ ..ഇത് ആശംസയല്ല .. ആവശ്യമാണ് ...നിന്നില്‍ നിന്നടരാതെ നിസ്സഹായയായി  നില്‍ക്കുന്ന  എന്‍റെ പ്രാര്‍ത്ഥനയാണ് ........

No comments:

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...