എന്റെ ആത്മാവിന്റെ  നിറം നല്‍കിയ  മീര !!! ഒരു പാട് നിറങ്ങള്‍ നല്‍കിയിരുന്നു ഞാന്‍ മീരക്ക് .......എവ്ടന്നോകെയോ കേട്ട വരികള്‍ കൂടി വായിച്ചു ഞാന്‍ എന്റെ മീരക്ക് ജീവന്‍ നല്‍കി...കടമെടുത്ത വാക്കുകളാണ് എല്ലാം...എങ്കിലും മീരയെ അറിയാം...
 കൃഷ്ണ നീയെന്നെ അറിയില്ല എന്ന ഓരോ പരിദേവനത്തിനും അവന്‍ ചിരിച്ചു കാണും ...ആരോരും അറിയാതെ അവനെ ഉള്ളില്‍ വച്ച് ആത്മാവ് കൂടി  അര്‍ച്ചിച്ച മീര.....
വരളുന്ന ചുണ്ടിലെ നനവാര്‍ന്ന ഒരു ഓര്‍മ്മയുടെ മധുവായി മധുരമായി അവളെ എന്നും അറിയുന്ന കൃഷ്ണന്‍ !!!
അവളുടെ ചിരകാല വിരഹത്തില്‍ ഒരു നാളില്‍ ഉറയുന്ന കനിവായി കാവ്യമായി അവളെ അറിയുന്ന കൃഷ്ണന്‍ !!!!!!!
 തിര കോതി നിറയുന്ന  കാളിന്ദി ഉണരുന്ന  പുതു മോഹയാമങ്ങളില്‍ അവളെ തിരഞ്ഞ കൃഷ്ണന്‍ !!!
ഗതകാല വിസ്മൃതിയുടെ  തിരമാല ചാര്‍ത്തുന്ന അഴലായി; ആ  അഴല്‍ രൂപമെടുത്ത അഴകായിരുന്നു മീര.. കൃഷ്ണന് 
ഏകാന്ത   ഭവനത്തില്‍ തളര്‍ന്നിരുന്നു  ഇടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ മുകരുന്ന മീരയെ അറിയുന്ന കൃഷ്ണന്‍  ..വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍ ഏകാന്ത  ശോകത്തില്‍ ഇടയുന്ന  മീരയുടെ നനയുന്ന കണ്പോലയിലെ കണ്ണുനീര്‍ തുള്ളിയെ  കാണുന്ന കൃഷ്ണന്‍ !!!
കൃഷ്ണ സ്മ്രിതിയില്‍ ..അഴലും പരാതിയും കൈകുമ്പിളില്‍ തൂവാതെ നിര്‍ത്തുന്ന മീരയെ അറിയുന്ന കൃഷ്ണന്‍ !!
  ദുഃഖം മനോഹാരിത നല്‍കിയ ആ രൂപത്തിന്   പിന്നീട് കൃഷ്ണന്‍ നല്‍കിയത്  ആത്മ സ്പര്‍ശമാണ്...പ്രണയമാണ്... സ്വയം ആരെന്ന തിരിച്ചറിവാണ് !!!
 മനസ്സിന്റെ വാതില്‍ തുറന്നു  അവള്‍ എത്തിയത് ആ  ശ്യാമ വര്‍ണത്തിലേക്കാണ്...തണുപ്പിന്റെ ചൂടും ചൂടിന്റെ തണുപ്പും പകരുന്ന ഹേമന്ദമായി മാറിയ മീര...
മധുമാസ വധുവിന്റെ സമ്മാനമായ വനമാല പങ്കിട്ട കൃഷ്ണനും മീരയും!!!!!!!!....മൃദുവായി മിഴിനീരില്‍ ഉലയുന്ന മഴവില്ല് പോലെ പുഞ്ചിരിക്കുന്ന മീര... 
മീരയുടെ ലോകം മാറുകയായിരുന്നു ..അവളും ഒരു ഗോപികയായി മാറി...കൃഷ്ണന്റെ ഗോപിക...പദപാദ മേളം മയക്കുന്ന നികുന്ജങ്ങള്‍ ..അവിടെ നിറയെ   ഗോപികമാര്‍ ...അവിടെക്കെത്താന്‍ വെമ്പുന്ന മീരയെ തടയുന്ന കൃഷ്ണന്‍ ...
"അവിടെ നീ പോകേണ്ട..അത് അവരുടെ മാത്രം മാര്‍ഗം...നിന്റെ മാര്‍ഗം വിഭിന്നം അത് ഞാന്‍ അറിയുന്നു മീര...
...നിന്റെ പരിദേവനം നിറയുന്ന  ഈ അമ്പാടി...പശുക്കള്‍.. ഇടയക്കിടാങ്ങള്‍ ... നാരു    വെണ്ണിലാവു  .. രസരാസ കേളി ...മല ഏന്തി  നില്‍ക്കുന്ന   നിരകള്‍ ..മദ കാളിയനില്‍  പതിയുന്ന കാലുകള്‍ ..സഖികള്‍ ..ശൂന്യമായ് ഒരു തേങ്ങലായി നില്‍കുന്ന കടംബിന്റെ മുരടിച്ച കൊമ്പ്   എല്ലാം,...ശൂന്യം മാത്രം.....പിരിയേണ്ട സമയത്ത് പിരിയുന്നതും വേണം മീര"...

വാക്കുകള്‍ ...അതിനു ശക്തിയുണ്ട്..മീരയുടെ ദുഃഖം ആ  ശ്യാമ വര്‍ണത്തില്‍ അലിഞ്ഞു പോയിരിക്കണം...മീരയെ  അറിഞ്ഞത് കൃഷ്ണന്‍ മാത്രമായിരിക്കണം... കൃഷ്ണന്‍ മാത്രം അവളെ അറിഞ്ഞാല്‍ മതിയെന്നത്  മീരയുടെ നിയോഗം ആയിരുന്നിരിക്കണം...
 ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും കൂടെ നിന്ന് ശക്തി നല്‍കുന്ന പരിത്രാണ... 
തന്റെ ചിറകുകള്‍ മുറിച്ച...തബുരുവിനെ തകര്‍ത്തു എറിയുന്ന ലൌകിക ലോകത്തിനു നേരെ തന്റെ ഭക്തിയുടെ ശക്തിയുമായി കൊടുംകാറ്റു പോലെ അഞ്ഞടിക്കുന്ന    മീര...മരുക്കാറ്റിന്‍  ചിറകേറി പറക്കുന്ന മീര....മല  കടലാക്കുന്ന   നീല കുറിഞ്ഞികളും..   നീല പൂക്കളും..  ഘനശ്യാമ  വിപിനവും.. നീല  വാനവും  സമുദ്രത്തിന്റെ അനന്തനീലവും അവളെ  സക്തയക്കുന്നു ...ബന്ധിചിട്ടില്ലെങ്കിലും സ്വാതന്ത്ര്യം നല്‍കാത്ത  ബന്ധനങ്ങളെ അവള്‍ പൊട്ടിചെറിയുന്നു...വിലകെട്ട പൊന്നും രാവിന്‍റെ ഇരുളും ചേര്‍ന്ന കൂട്ടില്‍ നിന്ന് അവള്‍  സ്വതന്ത്രയാകുന്നു . കൃഷ്ണന്റെ  ആത്മാവിലെ കെടാത്ത നാളത്തിന്റെ പ്രതിരൂപമായ മീര ആരെ ഭയക്കാന്‍..... അവസ്ഥയോട്‌ മനസ്സ് തുറക്കാനും പ്രതികരിക്കാനും   കരുത്ത് ഉള്ളവളാകുന്ന  മീര.  സാഹചര്യത്തോട്  യുദ്ധം ചെയ്യുന്നു മീര.. ..അവള്‍ക് സാരഥ്യം   വഹിക്കുന്ന കൃഷ്ണന്‍ !  ..ഞാന്‍ എന്നും നിന്റെ ശക്തിയായി നിന്റെ ഉള്ളില്‍ തന്നെയുണ്ടെന്ന വാക്കുകള്‍ ...മീര സ്വതന്ത്രയാകുന്നു...
ഒരു മയില്‍പീലിയുടെ നിറമാകുന്ന സ്വാതന്ത്ര്യം...ഒരു വേണു ഗാനത്തിന്റെ നാദം   ....പൊടിയിലും വിയര്‍പ്പിലും മുങ്ങുന്ന സ്വതന്ത്ര്യമാകുന്ന ഉടല്‍ ... ഇടി വെട്ടി മഴ പൊഴിയുന്ന പാതിരാവില്‍ മരണത്തിന്റെ നിഴല്‍ കീറില്‍  അതിന്റെ ജനനം...അത് കരയുമ്പോള്‍ ഞെട്ടിത്തരിക്കുന്ന     സിംഹസനങ്ങള്‍ ....ഒരു കുഞ്ഞു മാറാപ്പില്‍ നിന്ന് അതില്‍ കുഞ്ഞു വിരല്‍   കാണ്‍കെ  വഴി മാറുന്ന പ്രളയം!!!!!!!!!!!!!...ഇതാ ഞാന്‍ എന്റെ ഭയവും വ്രീളാ നാട്യവും ഇവിടെ ഉപേക്ഷിക്കുന്നു....മധുര കേസരത്തിന്റെ തടവറ വിട്ടു ഞാനിതാ വെണ്‍ ചിറകേന്തി  പറക്കുന്നു...ഞാന്‍ പൊഴിച്ച മിഴിനീരിന്‍ യമുനയില്‍ വിടരട്ടെ കമല ദളങ്ങള്‍ ..നിറുകയില്‍ നിന്ന് മായ്ച്ച  സിന്ദൂര്തിന്റെ തുടുപ്പു  വാനിലെങ്ങും   പുലരിയായി  ഉയരട്ടെ.. അവളുടെ .മിഴികളില്‍ നിന്നും മായ്ച്ച മഷിയില്‍  നിന്നുയിരെടുക്കുന്നു...   മീരയുടെ  ശ്യാമ വിമുക്തി വിഗ്രഹം... അതിലലിയുന്ന  മീര..കൃഷ്ണന്റെ മീര....
 

Comments

'മീരാ..നിന്നെ ഞാന്‍ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന് നീ അറിയുന്നില്ല..സ്നേഹസാഗരത്തില്‍ ഞാന്‍ അലിഞ്ഞു തീര്‍ന്നത് നിന്നില്‍ മാത്രം..നീ ഇല്ലെങ്കില്‍ എനിക്ക് പൂര്‍ണതയില്ല..'

Kollammm... :)

Popular posts from this blog

ഹരിക്കുട്ടന്‍റെ അത്ഭുതം !!!!!!! മാധവന്‍റെ ആഹ്ലാദം .....