ഭഗവദ്ഗീതയും മസാലക്കറിയും......പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ്‌ അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി  പദങ്ങള്‍ക്ക്  ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത്  "ഹേയ്‌ ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും രണ്ടും അറിഞ്ഞിരിക്കാലോ എന്നാണ് പറഞ്ഞത്....ഉദ്ധവരും കൃഷ്ണനും,കൃഷ്ണന്റെ വംശവും സംസാരത്തില്‍ കത്തിക്കേറി...."കൃഷ്ണന്‍ എന്ന ബുക്കില്‍ ഉദ്ധവരെ" .... എടൊ ആ ഉരുളക്കിഴങ്ങ്‌ വെന്തണ്ടായില്ല്യട്ടോ...ഏത് ?എന്ത്?ഉദ്ധവര്‍ ഉരുളകിഴങ്ങ്  വേവിച്ചോ?എപ്പോ?എനിക്കൊന്നും മനസ്സിലായില്ല.കൃഷ്ണന്‍ 127 കൊല്ലം ജീവിച്ചു.അദ്ദേഹം മാത്രേ രാജ്യം ഭരിച്ചുള്ളൂ.എന്തേ ബലരാമന്‍ രാജാവായില്ല?എന്തേ ദ്വാരക തിരഞ്ഞെടുക്കാന്‍? വൃന്ദാവന്‍ യു .പി യിലാണ്,ദ്വാരക ആണെങ്കില്‍ ഗുജറാത്തും ..ഇത്ര ദൂരം ഉണ്ടാവാന്‍ എന്താ കാരണം...എടൊ അതിലെ വെള്ളം ഒട്ടും ഇല്ല്യട്ടോ...എന്ത്?എവടെ?വീണ്ടും കണ്‍ഫ്യൂഷന്‍ .യമുനെലോ..കാളിന്ദിലോ......ഈ ഉപനിഷത്തുകളും വേദങ്ങളും നമ്മളെ വഴിതെറ്റിക്കയാണ് .ഇതു എന്താ പറയാന്‍ ഉദ്ദേശിക്കണേന്നു മനസ്സിലാക്കി തരണില്ല.ഉദാഹരണത്തിന് ആ കാലത്തെ സമയം നമ്മള്‍ ചിന്തിക്കുന്ന പോലെ അല്ല.അവരുടെ ഏറ്റവും ചെറിയ സമയം ത്രുടി അല്ലെ.ഇതൊക്കെ  മനസ്സിലാകണ പോലെ എഴുതി വക്കണം.ഉദാഹരണത്തിന് യുദ്ധക്കളത്തില്‍ നില്‍ക്കുന്ന അര്‍ജുനന് ഇത്രേം വലിയ ഗീതോപദേശം കൊടുക്കുന്നതെങ്ങനെ?എത്ര സമയം കൊണ്ടു?ആ യുദ്ധക്കളത്തില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച്...എടൊ ആ കടുക് മര്യാദക്ക് പോട്ടില്ല്യട്ടോ ..എന്‍റെ ഈശ്വരാ ...കൃഷ്ണന്‍ യുദ്ധക്കളത്തില്‍ കടുക് പൊട്ടിച്ചോ ?എപ്പോ എന്തിനു?വല്ലതും മനസ്സിലായോ?  ഇല്ലല്ലോ.എന്നാല്‍ എനിക്ക് മനസ്സിലായി ..ഇന്നലെ ഇണ്ടാക്ക്യ മസാലകറില് ഉരുളകിഴങ്ങ് വെന്തില്ല്യ ,വെള്ളല്യ,കടുക് പൊട്ടിണ്ടായില്യ എന്നാണ് പറഞ്ഞത്.എനിക്ക് നേരത്തെ മനസ്സിലായി.പിന്നെ നിങ്ങള്‍ വായിക്കുമ്പോ സസ്പെന്‍സ് കളയരുതല്ലോ അതോണ്ട് പറയഞ്ഞതാ..(ക്ഷമി)..രാവിലെ എണീറ്റ്‌ കഷ്ട്ടപ്പെട്ടു ഉണ്ടാക്കി എടുത്ത സാത്വിക മൂഡില്‍ ഒരാള്‍ മസാലക്കറി കോരി ഒഴിക്കുമ്പോ വരണ ഒരു സുഖത്തില്‍ ഞാന്‍ പറഞ്ഞു ...""വേദവ്യാസന് തെറ്റ് പറ്റിട്ടില്യ..ജ്ഞാനദൃഷ്ടി കൊണ്ടു നേരത്തെ കണ്ടു..ഭഗവത്ഗീതസ്യ മസാലക്കറിയസ്യ മൂഡസ്സ്യ (ഒരു അക്ഷരം വിട്ടു പോയിണ്ട് ക്ഷമിക്കു )മനസ്സിലയിലെ...മസാലക്കറി ആലോചിചോണ്ടിരിക്കണ മൂഡന്‍മാര്‍ക്ക്  ഇള്ളതല്ല ഭഗവത്ഗീതാന്നു....."""അവസാനം പറഞ്ഞ വാക്കിനു അല്പം കട്ടിം ഒച്ചേം കൂട്ടാണ്ടിരിക്കാന്‍  ശ്രമിച്ചെങ്കിലും നടന്നില്ല.....

resh

Comments

ambilimama said…
bhagavad geethayum masalakkariyum.....kollaam...adipoli...bhagavad geetha manassilakkiyillenkilum masalakkariye kurichu ellam manassilayi....
ഗീത എല്ലാ സമസ്യകൾക്കുമുള്ള പരിഹാരമാണെന്നാ ... ഇവിടെ ഇതാ ഒരാൾ..വായനക്കാരെ ആകെ കുഴപ്പിക്കുന്നു... പിന്നെ ഒരു കാര്യം മനസ്സില്ലായ്‌.

''മസാലക്കറി ആലോചിചോണ്ടിരിക്കണ മൂഡന്‍മാര്‍ക്ക് ഇള്ളതല്ല ഭഗവത്ഗീതാന്നു''

നന്നായിട്ടുണ്ട്‌ ...വർത്തമാനക്കാല ജീവിതവും ആദ്ധ്യാത്മികതയും കൂടി ചേർന്ന ഈ ചിന്തകൾ

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....

എന്‍റെ മയില്‍‌പ്പീലി !!!