ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ  വിഷമം തോന്നി.ഒരു നായ  മരിച്ചേനു  ഞാന്‍ എന്തിനാ സങ്കടപ്പെടണെ.  ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ  പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി  പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച..  ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത‍.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ  കളിക്ക  ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്‍ പുതിയ അതിഥി എത്തിക്കഴിഞ്ഞു.ഔസു!!അവരുടെ കണ്ണിലോമന. കുട്ടികള്‍ ഓടി അതിനെ കാണാന്‍ .പിന്നാലെ ഞാനും. ഓ എന്താ അതിന്‍റെ കൊര..ഞങ്ങള്‍ അവടന്ന് പോണ വരെ അത് അലറിക്കൊണ്ടിരുന്നു .ഞാന്‍ മനസ്സില്‍ പറഞ്ഞു ."ഹോ ഒരു ഔസു..കൌസു... മോനെ ദിനേശാന്നും പറഞ്ഞു പാമ്പിനെ പിടിക്കാന്‍ നടന്നോ കിട്ടിക്കോളും.
  .     .                                                                   മൂന്നു വര്‍ഷം കൊണ്ട് കൌസു അല്ല ഔസു വളര്‍ന്നു.  ആ  ഇടയ്ക്കു സംസാരിച്ചിരിക്കുമ്പോള്‍ ജൂഡി വന്നു അവരുടെ ഓര്‍മ്മയില്‍.പാമ്പിന്‍ ഭയത്തിന്നു അവരെ രക്ഷിച്ചത്‌ ജൂഡി ആണെന്ന്  അവര്‍ ഇടയ്ക്കിടെ പറഞ്ഞു.ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാത്ത ഭയം ജൂഡി ഉള്ളത് കൊണ്ട് അറിഞ്ഞിരുന്നില്ലത്രെ.പിന്നെ അവര്‍ പറഞ്ഞത് കേട്ട് എനിക്ക് ശരിക്കും സങ്കടം വന്നു.എന്തിനേം ഏതിനേം മനസ്സില്‍ ഏറ്റുന്ന എനിക്ക് അങ്ങനെ തോന്നും എന്ന് തന്നെ നിങ്ങള്‍ കരുതിക്കോളു.........രാത്രി ഒരു 8 മണി ആയിണ്ടാവുള്ളു.അവള്‍ടെ കൊര കേട്ട് ഞാന്‍ നോക്കി .
അത്ര പന്തി അല്ലാന്നു തോന്നി അവളെ വിളിച്ചു.ഞാന്‍ ടോര്‍ച് അടിച്ചു നോക്കിപ്പോണ്ട് ഒരു മുട്ടന്‍ സാധനം ഇഴഞ്ഞു  പോണു .പിന്നെ അവള്‍ടെ ശബ്ദം പതുകെ ആയി.ഞാന്‍ വിളിച്ചപ്പോ എന്നെ ഒന്ന് നോക്കി ദേ ആ കാണണ ജന്ലെടെ ചോട്ടില്‍ വന്നു കിടന്നു .ഒരു ജാതി ശബ്ദം കേട്ട്കൊണ്ടിരുന്നു.അത്  രാവിലെ വരെ കേട്റെര്‍ന്നു.നിങ്ങള്ക്ക് സഹിക്കാന്‍ പറ്റി ണ്ടാവ്  ല്ല്യ ല്ലേ എന്ന് ചോദിച്ചപ്പോ കുറെ കഴിഞ്ഞപ്പോ ഞാന്‍ പോയി കിടന്നു എന്ന് ആയിരുന്നു മറുപടി.
       രാവിലെ ആരെയൊക്കെയോ വിളിച്ചു കുഴിച്ചിട്ടു .ഡോക്ടര്നെ വിളിച്ചു.അങ്ങേരു പറഞ്ഞു കാര്യല്ല്യന്നു...ആ പാമ്പു പോയ വഴിലൊക്കെ ചോര കണ്ടു.അത്  ചത്തണ്ടാവും.അപ്പൊ ജൂഡി?
       .  .... .   ആരൊക്കെയോ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചത് ആ സാധു.അതും തന്‍റെ കര്‍ത്തവ്യ നിര്‍വഹണം നടത്തി കൊണ്ട് തന്നെ.മരിക്കും എന്ന് ഉറപ്പുണ്ടയിട്ടും പാവം ജൂഡി......അവടന്ന് ഇറങ്ങ്യപ്പോ ഞാന്‍ ഓര്‍ത്തു ആ മരിക്കണ  നേര്തെങ്കിലും  ജൂഡി അവരെ അരികത്തു ആഗ്രഹിചണ്ടാവില്ലേ..അവര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞു കാണില്ല .....ഇല്ല...ഇതൊന്നുമല്ല ഇപ്പൊ പറയേണ്ടത് ...ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം ത്യക്തോതിഷ്ഠ  പരന്തപ.........ഔസുനെ നോക്കിപ്പോ എനിക്കൊട്ടും ദേഷ്യം വന്നില്ല .എന്റെ കണ്ണിലെ ഭാവം 
     വായിച്ചു എടുത്തിട്ട്   ആവണം അതും ഒന്നും മിണ്ടാതെ എന്നെ നോക്കി കിടന്നു.....

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....

എന്‍റെ മയില്‍‌പ്പീലി !!!