Monday, August 15, 2011

ഭഗവദ്ഗീതയും മസാലക്കറിയും......



പറയാം ധൃതി വയ്ക്കല്ലേ.....രാവിലെ അതും അതി രാവിലെ എണീറ്റ്‌ അത്യാവശ്യം ആരോഗ്യം ഒക്കെ നോക്കി ..അല്പം അധ്യാത്മികവുമാകാം എന്ന ചിന്തയില്‍ സാക്ഷാല്‍ ഭഗവദ്ഗീതയിലെക്കിറങ്ങി.മുക്തി സുധാകരോം ധന്യം മമ ജീവനവും ഒക്കെ തന്ന ആ ഒരു ഭക്തിപ്രസരണത്തില്‍ ( കടു കട്ടി  പദങ്ങള്‍ക്ക്  ക്ഷമാപണം ണ്ട് ) മുഴുകി ഇരിക്കുമ്പോള്‍.." എന്താ എന്ത് പറ്റി"? എന്ന പേടിപ്പിക്കുന്ന ചോദ്യവും ഭാവവുമായി ഭര്‍ത്താവ് മുന്‍പില്‍ . ഹൊ ഒന്ന് ധ്യനികാനും സമ്മതിക്കില്ലേ എന്ന് മനസ്സില്‍ വിജാരിച്ച് പറഞ്ഞത്  "ഹേയ്‌ ഒന്നുല്ല്യ ..ഞാന്‍ ഗീത വായിച്ചു ഇങ്ങനെ ഇരുന്നു പോയതാ.."ഹൊ അത്രേള്ളു ഞാന്‍ വിചാരിച്ചു "......ഭാഗ്യം ബാക്കി പറഞ്ഞില്ല..".ഈ ഗീത വയിച്ചതോണ്ട്,ഭാഗവതം അറിഞ്ഞതോണ്ട് എന്തെങ്കിലും പ്രയോജനം കിട്ട്യോ"?ചില സമയത്ത് അത്യാവശ്യം അരച്ചുകുറുക്കി കണക്കുനോക്കി വിശകലനം ചെയ്തു അന്തിമ തീരുമാനത്തില്‍ എത്തുന്ന വ്യക്തിയാണ് ഇദ്ദേഹം (ഓ ..മനസ്സിലായില്ലേ ചിലപ്പോ വര്‍ത്താനം പറഞ്ഞു ബോറടിപ്പിക്കും ന്നു )".ഭക്തി ഭാവമാണോ അതോ ഫിലോസഫി യാണോ തനിക്കു കൂടുതല്‍ താല്പര്യം" .(എന്‍റെ ചേട്ടോ എന്നെ ഒന്ന് വെറുതെ വിടു)എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും രണ്ടും അറിഞ്ഞിരിക്കാലോ എന്നാണ് പറഞ്ഞത്....ഉദ്ധവരും കൃഷ്ണനും,കൃഷ്ണന്റെ വംശവും സംസാരത്തില്‍ കത്തിക്കേറി...."കൃഷ്ണന്‍ എന്ന ബുക്കില്‍ ഉദ്ധവരെ" .... എടൊ ആ ഉരുളക്കിഴങ്ങ്‌ വെന്തണ്ടായില്ല്യട്ടോ...ഏത് ?എന്ത്?ഉദ്ധവര്‍ ഉരുളകിഴങ്ങ്  വേവിച്ചോ?എപ്പോ?എനിക്കൊന്നും മനസ്സിലായില്ല.കൃഷ്ണന്‍ 127 കൊല്ലം ജീവിച്ചു.അദ്ദേഹം മാത്രേ രാജ്യം ഭരിച്ചുള്ളൂ.എന്തേ ബലരാമന്‍ രാജാവായില്ല?എന്തേ ദ്വാരക തിരഞ്ഞെടുക്കാന്‍? വൃന്ദാവന്‍ യു .പി യിലാണ്,ദ്വാരക ആണെങ്കില്‍ ഗുജറാത്തും ..ഇത്ര ദൂരം ഉണ്ടാവാന്‍ എന്താ കാരണം...എടൊ അതിലെ വെള്ളം ഒട്ടും ഇല്ല്യട്ടോ...എന്ത്?എവടെ?വീണ്ടും കണ്‍ഫ്യൂഷന്‍ .യമുനെലോ..കാളിന്ദിലോ......ഈ ഉപനിഷത്തുകളും വേദങ്ങളും നമ്മളെ വഴിതെറ്റിക്കയാണ് .ഇതു എന്താ പറയാന്‍ ഉദ്ദേശിക്കണേന്നു മനസ്സിലാക്കി തരണില്ല.ഉദാഹരണത്തിന് ആ കാലത്തെ സമയം നമ്മള്‍ ചിന്തിക്കുന്ന പോലെ അല്ല.അവരുടെ ഏറ്റവും ചെറിയ സമയം ത്രുടി അല്ലെ.ഇതൊക്കെ  മനസ്സിലാകണ പോലെ എഴുതി വക്കണം.ഉദാഹരണത്തിന് യുദ്ധക്കളത്തില്‍ നില്‍ക്കുന്ന അര്‍ജുനന് ഇത്രേം വലിയ ഗീതോപദേശം കൊടുക്കുന്നതെങ്ങനെ?എത്ര സമയം കൊണ്ടു?ആ യുദ്ധക്കളത്തില്‍ എല്ലാവരുടെയും മുന്‍പില്‍ വച്ച്...എടൊ ആ കടുക് മര്യാദക്ക് പോട്ടില്ല്യട്ടോ ..എന്‍റെ ഈശ്വരാ ...കൃഷ്ണന്‍ യുദ്ധക്കളത്തില്‍ കടുക് പൊട്ടിച്ചോ ?എപ്പോ എന്തിനു?വല്ലതും മനസ്സിലായോ?  ഇല്ലല്ലോ.എന്നാല്‍ എനിക്ക് മനസ്സിലായി ..ഇന്നലെ ഇണ്ടാക്ക്യ മസാലകറില് ഉരുളകിഴങ്ങ് വെന്തില്ല്യ ,വെള്ളല്യ,കടുക് പൊട്ടിണ്ടായില്യ എന്നാണ് പറഞ്ഞത്.എനിക്ക് നേരത്തെ മനസ്സിലായി.പിന്നെ നിങ്ങള്‍ വായിക്കുമ്പോ സസ്പെന്‍സ് കളയരുതല്ലോ അതോണ്ട് പറയഞ്ഞതാ..(ക്ഷമി)..രാവിലെ എണീറ്റ്‌ കഷ്ട്ടപ്പെട്ടു ഉണ്ടാക്കി എടുത്ത സാത്വിക മൂഡില്‍ ഒരാള്‍ മസാലക്കറി കോരി ഒഴിക്കുമ്പോ വരണ ഒരു സുഖത്തില്‍ ഞാന്‍ പറഞ്ഞു ...""വേദവ്യാസന് തെറ്റ് പറ്റിട്ടില്യ..ജ്ഞാനദൃഷ്ടി കൊണ്ടു നേരത്തെ കണ്ടു..ഭഗവത്ഗീതസ്യ മസാലക്കറിയസ്യ മൂഡസ്സ്യ (ഒരു അക്ഷരം വിട്ടു പോയിണ്ട് ക്ഷമിക്കു )മനസ്സിലയിലെ...മസാലക്കറി ആലോചിചോണ്ടിരിക്കണ മൂഡന്‍മാര്‍ക്ക്  ഇള്ളതല്ല ഭഗവത്ഗീതാന്നു....."""അവസാനം പറഞ്ഞ വാക്കിനു അല്പം കട്ടിം ഒച്ചേം കൂട്ടാണ്ടിരിക്കാന്‍  ശ്രമിച്ചെങ്കിലും നടന്നില്ല.....

resh

Wednesday, August 10, 2011

  ജൂഡി മരിച്ചു.പാമ്പ് കൊത്തി.കേട്ടപ്പോ  വിഷമം തോന്നി.ഒരു നായ  മരിച്ചേനു  ഞാന്‍ എന്തിനാ സങ്കടപ്പെടണെ.  ജൂഡി...ഭര്‍തൃസഹോദരിയുടെ അയല്വക്കക്കാരിയുടെ വളര്‍ത്തു നായ .എന്റെ കുട്ടികള്‍ക്ക് ജൂഡിയെ വല്യ ഇഷ്ടായിരുന്നു.അതുകൊണ്ട് എനിക്കും ആ മൃഗത്തിനോട് ദേഷ്യം ഒന്നും ണ്ടായില്ല്യ.അവിടെ പോയാല്‍ അവര്‍ പാമ്പ് വര്‍ത്താനം നല്ലോണം പറയും.ജൂഡി 6 പാമ്പിനെ പിടിച്ചു, ഇപ്പൊ എണ്ണം9 ആയിട്ടോ..എനിക്ക് അത് കേള്‍ക്കാന്‍ അത്ര ഇഷ്ടം തോന്നിയില്ല.ഒരിക്കല്‍ അയല്വക്കക്കാരന്‍ ഭര്‍ത്താവു ഒരു അണലി കുഞ്ഞിനെ  പിടിച്ചു കുപ്പിയിലിട്ടു തോട്ടത്തില്‍ വച്ചു..ഒരു ഹോബി..വേലക്കാരി  പെണ്ണ് അടിച്ചു വാരാന്‍ വന്നപ്പോ ഒറ്റ അലര്‍ച..  ഹ ..ഹ..ഹ..അതും കൂടി കേട്ടപ്പോ.......കുറെ ദിവസം കഴിഞ്ഞു ഒരിക്കല്‍ വീട്ടു വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ വന്ന ഫോണില്‍ കൂടി ഞാന്‍ അറിഞ്ഞു ജൂഡിടെ മരണ വാര്‍ത്ത‍.കുട്ടികള്‍ക്കും എനിക്കും കുറച്ചു വിഷമം തോന്നി.ആ നായ ആ വീട്ടുകാര്ടെ കൂടെ  കളിക്ക  ണതും ലാളിക്കപ്പെടണതും ഒക്കെ ഓര്‍മ്മ വന്നു.പിന്നെ പതുക്കെ ജൂഡി ഒരു ഓര്‍മ്മ മാത്രമായി മാറി.അടുത്ത വട്ടം ചെന്നപ്പോളേക്കും ജൂഡിയുടെ വീട്ടില്‍ പുതിയ അതിഥി എത്തിക്കഴിഞ്ഞു.ഔസു!!അവരുടെ കണ്ണിലോമന. കുട്ടികള്‍ ഓടി അതിനെ കാണാന്‍ .പിന്നാലെ ഞാനും. ഓ എന്താ അതിന്‍റെ കൊര..ഞങ്ങള്‍ അവടന്ന് പോണ വരെ അത് അലറിക്കൊണ്ടിരുന്നു .ഞാന്‍ മനസ്സില്‍ പറഞ്ഞു ."ഹോ ഒരു ഔസു..കൌസു... മോനെ ദിനേശാന്നും പറഞ്ഞു പാമ്പിനെ പിടിക്കാന്‍ നടന്നോ കിട്ടിക്കോളും.
  .     .                                                                   മൂന്നു വര്‍ഷം കൊണ്ട് കൌസു അല്ല ഔസു വളര്‍ന്നു.  ആ  ഇടയ്ക്കു സംസാരിച്ചിരിക്കുമ്പോള്‍ ജൂഡി വന്നു അവരുടെ ഓര്‍മ്മയില്‍.പാമ്പിന്‍ ഭയത്തിന്നു അവരെ രക്ഷിച്ചത്‌ ജൂഡി ആണെന്ന്  അവര്‍ ഇടയ്ക്കിടെ പറഞ്ഞു.ഗൃഹനാഥന്‍ വീട്ടില്‍ ഇല്ലാത്ത ഭയം ജൂഡി ഉള്ളത് കൊണ്ട് അറിഞ്ഞിരുന്നില്ലത്രെ.പിന്നെ അവര്‍ പറഞ്ഞത് കേട്ട് എനിക്ക് ശരിക്കും സങ്കടം വന്നു.എന്തിനേം ഏതിനേം മനസ്സില്‍ ഏറ്റുന്ന എനിക്ക് അങ്ങനെ തോന്നും എന്ന് തന്നെ നിങ്ങള്‍ കരുതിക്കോളു.........രാത്രി ഒരു 8 മണി ആയിണ്ടാവുള്ളു.അവള്‍ടെ കൊര കേട്ട് ഞാന്‍ നോക്കി .
അത്ര പന്തി അല്ലാന്നു തോന്നി അവളെ വിളിച്ചു.ഞാന്‍ ടോര്‍ച് അടിച്ചു നോക്കിപ്പോണ്ട് ഒരു മുട്ടന്‍ സാധനം ഇഴഞ്ഞു  പോണു .പിന്നെ അവള്‍ടെ ശബ്ദം പതുകെ ആയി.ഞാന്‍ വിളിച്ചപ്പോ എന്നെ ഒന്ന് നോക്കി ദേ ആ കാണണ ജന്ലെടെ ചോട്ടില്‍ വന്നു കിടന്നു .ഒരു ജാതി ശബ്ദം കേട്ട്കൊണ്ടിരുന്നു.അത്  രാവിലെ വരെ കേട്റെര്‍ന്നു.നിങ്ങള്ക്ക് സഹിക്കാന്‍ പറ്റി ണ്ടാവ്  ല്ല്യ ല്ലേ എന്ന് ചോദിച്ചപ്പോ കുറെ കഴിഞ്ഞപ്പോ ഞാന്‍ പോയി കിടന്നു എന്ന് ആയിരുന്നു മറുപടി.
       രാവിലെ ആരെയൊക്കെയോ വിളിച്ചു കുഴിച്ചിട്ടു .ഡോക്ടര്നെ വിളിച്ചു.അങ്ങേരു പറഞ്ഞു കാര്യല്ല്യന്നു...ആ പാമ്പു പോയ വഴിലൊക്കെ ചോര കണ്ടു.അത്  ചത്തണ്ടാവും.അപ്പൊ ജൂഡി?
       .  .... .   ആരൊക്കെയോ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചത് ആ സാധു.അതും തന്‍റെ കര്‍ത്തവ്യ നിര്‍വഹണം നടത്തി കൊണ്ട് തന്നെ.മരിക്കും എന്ന് ഉറപ്പുണ്ടയിട്ടും പാവം ജൂഡി......അവടന്ന് ഇറങ്ങ്യപ്പോ ഞാന്‍ ഓര്‍ത്തു ആ മരിക്കണ  നേര്തെങ്കിലും  ജൂഡി അവരെ അരികത്തു ആഗ്രഹിചണ്ടാവില്ലേ..അവര്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞു കാണില്ല .....ഇല്ല...ഇതൊന്നുമല്ല ഇപ്പൊ പറയേണ്ടത് ...ക്ഷുദ്രം ഹൃദയ ദൌര്‍ബല്യം ത്യക്തോതിഷ്ഠ  പരന്തപ.........ഔസുനെ നോക്കിപ്പോ എനിക്കൊട്ടും ദേഷ്യം വന്നില്ല .എന്റെ കണ്ണിലെ ഭാവം 
     വായിച്ചു എടുത്തിട്ട്   ആവണം അതും ഒന്നും മിണ്ടാതെ എന്നെ നോക്കി കിടന്നു.....

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...