Saturday, May 7, 2011

ഒരു ദിവസം അശോകന്‍റെ വക ....

രാവിലെ ആദ്യം എത്തുന്നത്‌ തീരെ പ്രാരാബ്ധം ഇല്ലാത്ത ലക്ഷ്മി ടീച്ചര്‍ ആണ് ‌.അതുകൊണ്ട് സ്കൂള്‍ ഗേറ്റ് മുതല്‍ ഓഫീസു വാതില്‍ വരെ തുറക്കാന്‍ ലക്ഷ്മി ടീച്ചര്‍  റെഡി...ഒരിക്കല്‍ ഒരു ഇര വിഴുങ്ങിയ മൂര്‍ഖന്‍ ചേട്ടന്‍ വഴി തെറ്റി സ്കൂളില്‍ വിശ്രമിക്കാന്‍ കയറിയത് കൊണ്ട് ..ഓഫിസിനു അപ്പുറത്തേക്ക് ടീച്ചറോ  ..ടീച്ചര്‍  മൂലം കുട്ടികളോ പോകാറില്ല..എല്ലാവരും വന്ന്  വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുട്ടികളെ അപ്പുറത്തെ ക്ലാസുകളിലേക്ക് വിടുള്ളൂ.അന്നും പതിവ് പോലെ ടീച്ചര്‍ എത്തി.സ്കൂള്‍നു തൊട്ടടുത്ത വീട്ടില്‍ എന്തോ ബഹളം. ടീച്ചര്‍ടെ ഒപ്പം പഠിച്ച അശോകന്‍റെ വീട്."നിങ്ങളെ പോലെ ഒന്നും അല്ല... അവനെ എന്‍ജിനീയറാ."പൂക്കുറ്റിടെ വാക്കുകള്‍ ഓര്‍മ്മ വന്നു.."ഓ..വല്യ കാര്യായി..നമ്മക്കിപ്പോ എന്താ മോശം"ഉറക്കെ പറഞ്ഞില്ലെങ്കിലും അന്ന് മുതല്‍ക്കു അസൂയയുടെ  ബുക്കില്‍ അശോകന്‍ കടുത്ത നിറത്തില്‍ തന്നെ മുദ്ര വക്കപ്പെട്ടു...ഹം ഇനി പ്പോ എന്താ അവടെ...മുംബൈലോ മറ്റോ വല്ല്യ ജോലിയല്ലേ .കല്യാണ ആലോചനയാവും.."അയ്യോ "പെട്ടന്നൊരു നിലവിളി..അതൊരു കൂട്ട കരച്ചിലവാന്‍  അധിക സമയം വേണ്ടി വന്നില്ല ...ഒന്നും മനസ്സിലാവാതെ കുറെ കുട്ടികളും ടീച്ചറും.ആള്‍ക്കാര്‍ ഓടിക്കൂടുന്നു..ഒച്ച ബഹളം കരച്ചില്‍..കുട്ടികളെ ഒരു കണക്കിന് തടുത്തു കൂട്ടി മൂര്‍ഖന്‍ പേടി വക വയ്ക്കാതെ അപ്പുറത്തെക്കാക്കി വേഗം ഓഫിസില്‍ വന്നിരുന്നു.പെട്ടന്ന് ആള്‍ക്കൂട്ടം ആന  വിരണ്ടിട്ടെന്ന പോലെ തിരിച്ചോടുന്നു..അതിലൊരാള്‍ വിളിച്ചു പറഞ്ഞു."ടീച്ചറെ അശോകന് വട്ടായി.അവന്‍ അച്ഛനെ വെട്ടി ..ദേ വെട്ടു കത്തിം കൊണ്ട് വരണുണ്ട്.വഴില്‍ കാണണോരെ ഒക്കെ വെട്ടാനാ പോണേ..ടീച്ചര്‍ വേഗം കുട്ട്യോളെ  നോക്കിക്കോ.അവനാ റോട്ടില്‍ക്കാ പോയേക്കണേ ട്ടാ"..അവസാനത്തെ വാക്കുകള്‍ കേട്ടപ്പോ ശരിക്കും ഒരു വെള്ളിടി മിന്നി മനസ്സില്‍..കാരണം അവസാനം പറഞ്ഞ റോഡിലേക്ക് തുറക്കുന്ന രണ്ടു വാതിലും കുട്ടികള്‍ തുറന്നിരിക്കുന്നു.ഏകദേശം 15 കുട്ടികള്‍ രണ്ടു വാതിലിലുമായി കാഴ്ച കാണാന്‍ കുറ്റി  അടിച്ചിട്ടുമുണ്ട്‌.എന്ത് ചെയ്യും കൃഷ്ണ!!കൈ കാല്‍ വിറച്ചിട്ടു അനങ്ങാന്‍ വയ്യാണ്ടായി.എത്ര വാതില്‍ അടക്കും.വാതിലില്ലാത്ത  എത്ര ക്ലാസ്സ്‌ റൂം ണ്ട്.ഇതിലൊക്കെ ഒന്നോ രണ്ടോ കുട്ടികള്‍ വീതം ണ്ട്.ആരെ എവടെ ഒളിപ്പിക്കും.ഉന്നം വച്ചാല്‍ അശോകന് സുഖമായി എങ്ങനെയും കേറി വരാം പ്ലാറ്റിനം ജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ദേവി വിലാസത്തിലേക്ക്.ഒരു അലര്‍ച്ചയ്ക്ക് അപ്പുറത്തെ റൂമുകളിലെ കുറെ എണ്ണത്തിനെ കിട്ടി...അവരെ ഓഫിസിന്‍റെ അപ്പുറത്തെ സ്റ്റാഫ്‌ റൂം എന്ന് പറയപ്പെടുന്ന ഒരു സ്ഥലത്തിട്ട് പൂട്ടി.അശോകന്‍റെ ഒരു ഊത്തു  മതി അത് തുറക്കാന്‍.മിണ്ടരുത് ശ്വാസം പോലും കേള്‍ക്കരുത്‌  എന്ന് ഭീഷണിപ്പെടുത്തി ഓടി ഇപ്പുറത്തേക്ക് വന്നപ്പോള്‍ കണ്ട കാഴ്ച!!!ദൈവമേ !!തൊട്ടു മുന്‍പില്‍ റോഡില്‍ അശോകന്‍ ..വസ്ത്രം എന്ന് പറയാന്‍ എന്തോ ഒരു തുണികഷ്ണം !കയ്യില് ചോര ഒലിക്കുന്ന വെട്ടുകത്തി...അവിടെയാണെങ്കില്‍ 10 ല്‍ കൂടുതല്‍ കുട്ടികളും ടീച്ചറും.ഒരു ചെറിയ ശബ്ദം  മതി അയാളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിയാന്‍..പതുകെ ഓരോ കുട്ടികളെ അകത്തേക്ക് പറഞ്ഞയക്കാന്‍ പാട് പെടുന്ന സമയത്ത് കണ്ടു അപ്പുറത്ത് റോഡില്‍ പൂക്കുട്ടി ഹെഡ് മിസ്ട്രെസ്സ് മുതലായവര്‍ വിറച്ചു നില്‍ക്കുന്നു...ദൈവമേ ഇന്നത്തെ പോലെ ഒരു മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍!!!ആരെങ്കിലും ഒന്ന് സഹായിക്കാന്‍ വന്നിരുന്നെങ്കില്‍ !!ദൈ വം  സഹായിച്ചു ഒരൊറ്റ കുഞ്ഞു പോലും അവിടെ വന്നു  എത്തി നോക്കിയത് പോലും ഇല്ല...ഒരെണ്ണത്തിനെ പതുക്കെ പറഞ്ഞയച്ചു.വിളിച്ചാല്‍ കേള്‍ക്വോ.കാഴ്ച്ചേം കണ്ടു നില്‍ക്കല്ലേ  മന്ദബുദ്ധികള്‍..ഹാവൂ അശോകന്‍ നടന്നു അല്പം ദൂരെയെത്തി ..ഇനി ഇവരെ കൊണ്ടോയി ഓഫിസിലാക്കി വാതിലടക്കാം...പൂയ്  കൂയ് ....ഈശ്വര!!ഇതെവ്ടന്ന ഈ ശബ്ദം.ടീച്ചര്‍ വായ പൊത്തിപ്പിടിച്ചു.സ്വയം പറഞ്ഞു.ഹേയ് ഞാനല്ല ..അമ്മെ.. നിധിന്‍..മുന്‍പില്‍ റോഡിനു ഏറ്റവും അടുത്തായി നില്‍ക്കുന്ന 3 ലെ നിധിന്‍.അവന്‍ കൂവി ആസ്വദിച്ച് നില്‍പ്പാണ്.അവന്‍റെ അമ്മയോ  അച്ഛനോ അത് വഴി ആ സമയത്ത് വരാഞ്ഞതു അവരുടെ ഭാഗ്യം.ഒരു കണക്കിന് ചാടി അവന്‍റെ വായ പൊത്തി  യതും  അശോകന്‍ തിരിഞ്ഞതും ഒപ്പം.ദേവി വിലാസത്തിന്ഇതാ ഒരു  രക്തസാക്ഷി .ലക്ഷ്മി ടീച്ചര്‍ !! അശോകന്‍ നടക്കാന്‍  തുടങ്ങി സ്കൂളിലേക്ക്..കുട്ടികള്‍ക്ക് ബോധം ണ്ട്.അവര്‍ തിരിഞ്ഞോടി.ആരെ പിടിക്കണം എവടെ കൊണ്ടോണം ..അതിനു നിന്നിടത് നിന്ന് അനങ്ങണ്ടേ...അശോകന്‍ ഒന്ന് നിന്നു..അശോക നമ്മള്‍ ഒരുമിച്ചു പഠിച്ചതല്ലേ..നീ മിടുക്കനാണെന്ന്  ഞാന്‍ എല്ലാരോടും പറയാറുണ്ട്..എന്നെ വെട്ടല്ലേ ..ഞാന്‍ നിന്നോട് ഒരു ദ്രോഹവും ചെയ്തില്ലല്ലോ ...ഇങ്ങനെ മനോ വിജാരങ്ങള്‍ പോയ്കൊണ്ടിരുന്നു ..വാതിലടക്കാന്‍ എല്ലാവരും വിളിച്ചു പറയുന്നുണ്ട് ..അനങ്ങാന്‍  പറ്റ്യാ ലല്ലെടോ വാതിലടക്കാന്‍ പറ്റു.. അശോകന്‍ നടന്നടുക്കുകയാണ്..അച്ഛാ അമ്മെ...എന്‍റെ കൃഷ്ണ ഗുരുവായുരപ്പാ...പെട്ടന്ന് അശോകന്‍ റോഡില്‍ ഇരുന്നു കരയാന്‍ തുടങ്ങി ...അതാ പോലിസ് വന്നു.അശോകന്‍ കത്തി കൊടുത്തു.അനുസരണയോടെ ജീപ്പില്‍ കേറി പോയി....
                                                                         രസച്ചരട് പൊട്ടില്ലേ....ടീച്ചര്‍ക്കും തോന്നി..ഈ ചെക്കന് ഇങ്ങനെ ഇരുന്നു മോങ്ങാന്‍ ആയിരുന്നെങ്കില്‍ എന്തിനാ മനുഷ്യനെ ഇങ്ങനെ പേടിപ്പിച്ചേ...
പക്ഷെ അശോകന് ഇരുന്നു കരയാന്‍ തോന്നിരുന്നില്ലെങ്കില്‍..ആ സമയത്ത് പോലിസ് വന്നില്ലായിരുന്നെങ്കില്‍ ....അപ്പൊ രസം ആയേനെ...
                                                 ഇനിയാണ് രസം ..അശോകന്‍ എന്തോ   കഞ്ചാവ് കഴിച്ചെന്നോ..വട്ടായതാന്നോ..അച്ഛനോട് പ്രതികാരം ചെയ്തതാന്നോ ഒക്കെ കഥകള്‍ കേട്ടു..ലക്ഷ്മി ടീച്ചര്‍ടെ അവസരോചിതമായ നടപടിയില്‍ സംപ്രീതരായി സ്കൂള്‍ അധികാരികളും ഹെഡ് ഉള്‍പ്പെടെ  ബാക്കി ടീച്ചര്‍മാരും നമ്മുടെ പാവം ലക്ഷ്മി ടീച്ചറെ അഭിനന്ദിച്ചു എന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ ക്ക്  തെറ്റി..ആ വാതിലുകള്‍ തുറന്നതിനും,കുട്ടികള്‍ പുറത്തിറങ്ങി കൂവിയതിനും,കുട്ടികളെ സ്റ്റാഫ്‌ റൂമില്‍ അടച്ചിട്ടതിനും അടക്കം നല്ല ശകാര വര്‍ഷം കേട്ട ടീച്ചര്‍ വിചാരിച്ചു..."ന്‍റെ അശോകാ ഇതിലും ഭേദം ന്നെ അങ്ങട്ട് രക്തസാക്ഷി ആക്കായിരുന്നു"...



2 comments:

shanu said...

ഹിഹി പാവം ലക്ഷ്മി ടീച്ചര്‍ ...
ആശംസകള്‍ തൂലിക ഇനിയും ചലികട്ടെ

shanu said...

ഹിഹി പാവം ലക്ഷ്മി ടീച്ചര്‍ ...
ആശംസകള്‍ തൂലിക ഇനിയും ചലികട്ടെ

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...