Tuesday, March 8, 2011

ഒരു ഡി പി ഇ പി കഥ..

..ദേവിവിലാസം എല്‍ .പി. സ്കൂള്‍...അതിഭീകര  അധ്യാപന  തന്ത്രങ്ങളും അഭ്യസിച്ചു ലക്ഷ്മി ടീച്ചര്‍ എത്തുന്നു.ആകെ 5 ഡിവിഷന്‍ മാത്രം.1 മുതല്‍ 5 വരെ.പേരിനു ഓരോ ക്ലാസുകള്‍.അതു കൊണ്ട് എടുത്തു കളയലോ പ്രോട്ടെക്ഷന്‍ എന്ന കടമ്പയോ അനുഭവിക്കേണ്ടി വരില്ല.അങ്ങനെ ലീലാധരന്‍ എന്ന ആണ്‍ തരിയും എല്‍സി എന്ന ഹെഡ് മിസ്ട്രെസ്സും ഷെക്കീല എന്ന അറബിക് ടീച്ചറും പിന്നെ ലത സ്മിത ലക്ഷ്മി മാര്‍ എന്ന ത്രിമൂര്‍ത്തികളും.ലക്ഷ്മിക്ക് വച്ചത് ക്ലാസ്സ്‌ 4 .ഊര്‍ജസ്വലതക്ക് കൊടുക്കേണ്ടി വന്ന ഒരു വില!!!
                             ആദ്യ ദിവസം!!!ഇന്നിവിടെ ചിലതൊക്കെ നടക്കും എന്ന ഭാവത്തോടെ ഒരാള്‍ നാലാം ക്ലാസ്സിലേക്ക് പോകുന്നു.പണ്ട് എങ്ങോ കിട്ടിയ അടികളുടെ പകപോക്കലിനെന്നോണം കയ്യില്‍ നീട്ടിപ്പിടിച്ച ചൂരല്‍.രജിസ്റ്റര്‍ കൊണ്ട് കയറി വന്ന പുതിയ ടീച്ചറെ കണ്ടതും ടിം..ടിം.. ടിം.. ഓരോ ബള്‍ബു കളായി കെടാന്‍ തുടങ്ങി.ശാലീനത തുളുമ്പുന്ന ആ മുഖത്തിന്‌ ഒട്ടും ചേരുന്നതായിരുന്നില്ല ആ ക്രൂര ഭാവം.കുട്ടികള്‍ മിണ്ടാതെ പേടിച്ചിരിക്കുന്നത്‌ കണ്ടപ്പോള്‍ ആ മനസ്സില്‍ ഒരു തൃപ്തി നിറഞ്ഞു നിന്നു.പൂര്‍ണ നിശബ്ദത നിറഞ്ഞ ആ സമയത്താണ് ഒരു വിരുതന്‍ ചിരിക്കാനും  പുളയാനും തുടങ്ങീത്‌.ക്ഷമ പരീക്ഷിപ്പിച്ചു അവസാനം വടിയെടുപ്പിച്ചു.എത്ര ചോദിച്ചിട്ടും ഒന്നും പറയുന്നും ഇല്ല്യ.കൊടുത്തു അടി...ആദ്യത്തെ അടി!!കുട്ടി ഒന്ന് പുളഞ്ഞോ..ഹം.. .അവന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളികള്‍ താഴെ മണല്‍ തരികളില്‍ വീണു..പിന്‍ വിളി കേട്ട ടീച്ചര്‍ തിരിഞ്ഞു ..അവന്‍റെ നീട്ടിയ കൈകളില്‍ ഒരു വെള്ള ചെമ്പകം ചിരിക്കുന്നു...പുതിയ ടീച്ചറെ വരവേല്‍ക്കാന്‍ അവന്‍റെ വക കൊച്ചു സമ്മാനം...
ആ സമയം ഒന്ന് വേഗംകടന്നുപോയിരുന്നെങ്കില്‍...അവന്‍ താഴെ വീഴ്ത്തിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് കൂട്ടായി ഏതാനും തുള്ളി കണ്ണുനീര്‍ കൂടി ആ മണല്‍ തരിയിലേക്ക് അലിഞ്ഞു ചേര്‍ന്നു!!!!
 

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...