അണിയിലെ കൊച്ചമ്പ്രാട്ടി .....

ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ഒരു നാട്... ആ നാടിന്‍റെ അറ്റം.അവ്ടെയാണ് എന്‍റെ അമ്മേടെ വീട്.പേരും പ്രശസ്തിം ഒക്കെണ്ട് തറവാടിന്.പക്ഷെ എനിക്ക് ഓര്‍മ്മ വക്കണ സമയം ആയപ്പോഴേക്കും ആകെ ഒരു തമ്പ്രാട്ടി വിളി മാത്രായി.അതിനു ഞാന്‍  വളരുന്നതിനനുസരിച്ച് രൂപമാറ്റവും വന്നു....അമ്മേടെ ചിറ്റമാരുടെ വീട്..പേരില്‍ തന്നെ ഒരു രസണ്ട്..താരാട്ടിപ്പറമ്പ് ... അവ്ടെണ്ട് ഓച്ചിന്നു വിളിക്കണ അമ്മേടെ ദേവ്വേച്ചിം ഗൌരി യേച്ചിം.കല്യാണം കഴിക്കാത്ത രണ്ടു ചിറ്റമാര്‍.അവരടെ വളര്‍ത്തു മകളെപ്പോലെ എന്‍റെ അമ്മ.അങ്ങോട്ടുള്ള യാത്ര അന്ന് അത്ര സുഖം ളള ഏര്‍പ്പാടയിരുന്നില്ല്യ.ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാക്കുന്ന അവസ്ഥ.അമ്മ അവിടെ ചെന്നാല്‍ വേറെ ഒരാളായി മാറും.മിന്‍ച്ചി യാണെങ്കില്‍ തറവാട്ടില്‍ ശ്രീദേവി ചേച്ചിടെ അടുത്തേക്ക് ഓടും.അവടെ വല്ലിമ്മേം ശ്രീദേവി ചേച്ചിം മാത്രേ ള്ളൂ.ഞാന്‍ പിന്നെ തന്നെയാവും.പേരക്ക,മാങ്ങ,പവിഴമല്ലിക്കുരു ഒക്കെ കൊറിച്ചിങ്ങനെ നടക്കും.അവടെ അന്ന് തറവാട്ടു വക ഒരു കാവുണ്ട്.ആരും നോക്കാതെ അനാഥരായി ഇട്ടെക്കണ സര്‍പ്പത്താന്‍മാരും കാവും.താരാട്ടിപ്പറമ്പിന്നു നോക്ക്യ കാണാം.ആകെ കാടു പിടിച്ചു ഇരുളടഞ്ഞു നിക്കണ കാവ്‌.പണ്ടെങ്ങോ ഒരു പെണ്‍ കിടാവ്   വിളക്കു വക്കാന്‍ പോയതും ഒരു കരിനാഗം കല്‍വിളക്കിനെ  ചുറ്റി കിടന്നതും പേടിച്ചാരും വിളക്കു വക്കാതായതും ആയ ഒരു പാട് കഥകള്‍ കാവിനെ ചുറ്റിപ്പറ്റി കേള്‍ക്കാം.നാട്ടു മാവിന്‍റെ മൂന്നാമത്തെ കൊമ്പില്‍ഇരുന്നാ  കാവും അതിന്‍റെ അടുത്തുള്ള പാടോം ഒക്കെ കാണാ.പാവം സര്‍പ്പത്താന്‍ മാര്‍ ആരും നോക്കാന്‍ ഇല്ലാതെ തനിച്ചു ആ കാവിനുള്ളില്‍.ഒന്ന് പ്രത്യക്ഷം കാണിച്ചുന്നു വച്ച്?അവരെ ഇങ്ങനെ ഒഴിവാക്കാന്‍ പാട്വോ..ചിന്തകള്‍ ഇത്രേം എത്തുമ്പോഴേക്കും ഞാന്‍ പതുക്കെ ഇറങ്ങി ഓടാന്‍ തയ്യാറെടുക്കും.ഹൊ ഇത്ര അടുത്ത് കിടക്കണ വീടെന്താ ഇപ്പൊ  ഇത്ര ദൂരത്തു!പേടി എന്ന വികാരത്തിന്‍റെ ഓരോ കഴിവുകളേയ്..ഒരു കണക്കില്‍ വീടെത്തും.ആഹാ..അതാ എന്നെ കാത്തു ഓടു മൊന്തകള്‍ ഗ്ലാസ്സുകള്‍ വിളക്കുകള്‍ എല്ലാം ഇരിക്കുന്നു.ചാരട്ടു മിനുക്കാന്‍ എച്ചുവാ മിടുക്കി!!!!ഗൌര്യേച്ചി.... ഞാന്‍ വരുമ്പോ മാത്രേ ഈ ചാരട്ടു തൊടക്ക്യോള്ളോ ആവോ.ആ  ശാരദക്കു പിന്നെന്ത വേറെ പണി..ഹം വീട്ടിലെത്തട്ടെ അച്ഛനോട് പറഞ്ഞു കൊടുക്കും ഞാന്‍..".അല്ലാ !!ആരാ ഈ കൊച്ചമ്പ്രട്ടിനെക്കൊണ്ട് ഈ പണിയൊക്കെ എടുപ്പിക്കണേ കഷ്ടണ്ട് ട്ടോമ്പ്രട്ടി"..ഓ ശാരദേടെ വരവ്..ആശ്വാസായി".അത് ഇവടെ ആരും കളിയ്ക്കാന്‍ ഇല്ല്യാണ്ടെ ഇരിക്കുമ്പോ അതിനൊരു സമയം കൊല്ലലും ആവും..പിന്നെ അത് തേച്ച നല്ലോണം വെളുക്കും ന്‍റെ  ശാരദെ"."അതിനെ ശല്ല്യപ്പെടുത്താണ്ടേ  ശാരദ പുവ്വോ .."അയ്യോ ശാരദ പോയോ ...ഉവ്വ് വെളുക്കും.ഞാന്‍ കാട്ടിത്തരാം".തറവാട്ടില്‍ സുഖിച്ചിരിക്കണ മിന്‍ച്ചിയെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ആ പത്രങ്ങള്‍ എടുത്തു ശരിക്കും പെരുമാറി.ഓട്ടു പാത്രങ്ങള്‍ എന്നെ കളിയാക്കാനോ.. എല്ലാം കൂടി ഞാന്‍ ഒരു മേട്ടു മേടും ..ഹാ..ഹാവൂ..പറമ്പ് നനയൊക്കെ കഴിഞ്ഞു ഗൌര്യേച്ചി വന്നു.ഇനി ഊണായി..ആ ഇലക്കീറിലെ  ഊണ്..കല്ച്ചട്ടിലെ മൊളോഷ്യം,ചെത്തു മാങ്ങാക്കറി .അന്ന് കലക്കിയ മോര് ഒക്കെ എന്നെ കൊതിപ്പിക്കും.ഊണ് കഴിഞ്ഞാല്‍ അനിയത്തി ജ്യെഷ്ടത്തിയെ കാണാന്‍ തറവാട്ടിലേക്ക്..പിന്നാലെ ഞാനും.കാവ്‌ കഴിഞ്ഞാല്‍ വല്ലിമ്മേടെ പറമ്പ് തുടങ്ങും.ഇടെല്‍ കൂടെ കേറാന്‍ അമ്മ സമ്മതിക്കില്ല്യ. റോഡ്‌ ചുറ്റി വളഞ്ഞു പോണം.തറവാട്ടിലെ മുകളിലത്തെ വരാന്തെല്‍ക്ക് ചാഞ്ഞു നിക്കണ പേരമരവും ലക്ഷ്യമാക്കി നടക്കും.വഴി അവസാനിക്കുന്നിടത്താണ് വീട്.പിന്നെ പാടം..ഹൊ എന്ത് രസന്നോ.മഴക്കാലത്ത്‌ വല്ലിമ്മേടെ പറമ്പിന്‍റെ താഴത്തെ തൊടിലും വെള്ളം കേറും.അവടെ എപ്പളും വെള്ളണ്ടാവും.ആമ്പല്‍ പൂക്കള്‍ ടെ ഇടയിലൂടെ വഞ്ചിക്കാര് ഇങ്ങനെ തുഴഞ്ഞു പോകും.കൊത്യാവും..ഒരിക്കല്‍ പോലും ഞാനാ വഞ്ചില്  കേറീട്ടില്ല്യ.കൂവളം തുളസിത്തറ  ഒക്കെ കഴിഞ്ഞു ഉമ്മറത്തേക്ക് കേറുമ്പോ ഭാസ്മക്കൊട്ട.അതിനു താഴെ ചന്ദനം അരക്കാനുള്ള വലിയ ചാണ."ഹാ നീ വന്ന്വോ.അല്ല ..ഈ ശിമാട്ടുണ്ടായോ കൂടെ ?അപ്പോന്തേ മിനിടെ കൂടെ വരാഞ്ഞേ?ഞാന്‍ കരുതി ഇവള് മാത്രെള്ളുന്നു.അച്ഛന്‍ കുട്ടി അച്ഛന്‍റെ കൂടെ ഇരുന്നണ്ടാവും ന്നാ ഞാന്‍ വിജാരിച്ചേ."വല്ലിമ്മക്ക് അങ്ങനെ പലതും വിജാരിക്കാലോ.ന്‍റെ ചാരം കൊണ്ടു നീറണ കൈ നോക്കി ഞാന്‍ ഒരു വളിച്ച ചിരി ചിരിച്ചു."ന്‍റെ മീനു ചേച്ചി അവടെ ആ രണ്ടു ആത്മാക്കള് തന്നെയല്ലേ "......ഓ  തുടങ്ങി..ചേച്ചിം അനിയത്തിം പുരാണം.മിന്‍ച്ചി വന്നൊന്നു ചിരിക്കാന്‍ ശ്രമിച്ചു .ഞാന്‍ നോക്കാതെ തിരിഞ്ഞു നടന്നു. പറമ്പി ലെക്കിറങ്ങി.ഹായ് ..പേരമരത്തില്‍ നിറയെ അണ്ണാന്‍..ചുറ്റിനടന്നു വയ്യാണ്ടായപ്പോഴേക്കും അമ്മേടെ വിളി വന്നു.തിരിച്ചു പോകാന്‍.വീണ്ടും  താരാട്ടിപ്പറമ്പിലേക്ക്.ചായ കുടിക്കാന്‍ ഞാന്‍ തേച്ചു മിനുക്ക്യ ഓട്ടു  ഗ്ലാസ്സുകള്‍.അവടെ പത്തായപ്പെട്ടിലാണ് പലഹാരങ്ങള്‍ ഒക്കെ വക്ക്യ.ഗൌര്യെചിയാണ് അതിന്‍റെ കാര്യസ്ഥ.പിശുക്കത്തി .ഹം ന്നാലും കിട്ടിതായി ;).പിന്നെ അടിച്ചു വാരലായി ,തളിക്കലായി..ശാരദ കൂട്ടരൊക്കെ അമ്മെ കാണാനും സങ്കടം പറയാനും വരവായി .സന്ധ്യക്ക്‌ ഓച്ചിടെ കൂടെ കൂടും ഞാന്‍ .വിളക്കു വക്കാന്‍ തിരി തെറുക്കാനും വിളക്കു തുടക്കാനും...അവിടെ  വല്യ പൂജാമുറി ണ്ട്.ഓച്ചി അവിടെ വാത്മീകി രാമായണം വച്ചിട്ടുണ്ട്.നല്ല മണമാണാ പൂജാമുറിക്ക്.എണ്ണക്കും ഭസ്മത്തിനും ഒരു പ്രത്യേക ഗന്ധം.അവടെ ഭസ്മക്കൊട്ടയില്‍ എന്നും ഭസ്മം ണ്ടാവും. അമ്മൂമ്മക്കും മുത്തശ്ശിക്കും വിളക്കു വക്കും.ആ വീട്ടില്‍ മുനിഞ്ഞു കത്തുന്ന രണ്ടോ മൂന്നോ ബള്‍ബുകളെ  ഉള്ളു.ഫാന്‍ ഇല്ല്യ! രാത്രി ആയാല്‍ അടുത്ത പുലയ കോളനിയിലെ വഴക്കുകള്‍ എന്നെ പേടിപ്പെടുത്തിയിരുന്നു.ഓച്ചി നാമം ചൊല്ലണതും നോക്കി ഇരിക്കും ഞാന്‍. പറമ്പ് നോട്ടോം ഒക്കെ കഴിഞ്ഞു ഗൌര്യേച്ചി മേല്‍ കഴുകി വന്നാല്‍ ആവീടിന്‍റെ മൂന്നു വലിയ വാതിലുകള്‍ അടയുകയായി. സാക്ഷ  ഇടാന്‍ ചില്ലറ  പാടൊന്നും  അല്ല !!അച്ഛനെ ഓര്‍മ്മ വരാന്‍ തുടങ്ങും.തന്നെ അവടെ എന്താണാവോ ചെയ്യണേ. ...എനിക്ക് പേടി  ആവണ പോലെ അച്ഛനും പേടിണ്ടാവോ..കഞ്ഞി കുടിക്കാന്‍ ഇരിക്കുമ്പോഴും  സമാധാനം ണ്ടാവ്  ല്ല്യ.ഉമ്മറത്തെ തളത്തില്‍ നല്ല  മണളള വിരിയിട്ട കിടക്ക വിരിക്കും ഓച്ചി.അമ്മേം   ഓച്ചിം ഗൌര്യെച്ചിം വര്‍ത്താനത്തില്‍ മുഴുകു മ്പോഴേക്കും ഞാന്‍ ഉറക്കത്തിലേക്കു പോയിണ്ടാവും.രാവിലെ ഉണര്‍ന്നാല്‍ തിരക്കാണ്.തിരിച്ചു പോരലിന്‍റെ ....വീടെതിം അമ്മേം അച്ഛനും വിശേഷങ്ങള്‍ പങ്കുവക്കുമ്പോ ഞാന്‍ പുറത്തേക്കിറങ്ങി നോക്കും..ഒറ്റ ദിവസം കൊണ്ടു എന്‍റെ ലോകത്തിനു വന്ന മാറ്റങ്ങള്‍ !!!!!!


Comments

Anonymous said…
lalitham...manoharam...aniyile kochambraatti pakshe achankutty aayippoyi:)
ശ്രീ said…
നല്ല ഓര്‍മ്മകള്‍, നന്നായി വിവരിച്ചു. പക്ഷേ പാരഗ്രാഫ് തിരിച്ചെഴുതിയിരുന്നെങ്കില്‍ കുറച്ചു കൂടി വായനാസുഖം കിട്ടുമായിരുന്നു.

Popular posts from this blog