Tuesday, December 21, 2010

ഓര്‍മ്മകള്‍.........

അഷ്ടമിച്ചിറ ....എട്ടു  ചിറകള്‍ ഉണ്ടായിരുന്നോ? അറിയില്ല.. അവിടത്തെ ജീവിതം ..അതൊരു  വാടക വീട്ടില്‍ ആയിരുന്നു.നിറയെ മീനുകള്‍ ഉള്ള ഗ്രില്‍ സിറ്റ്ഔട്ടില്‍. ഓരോ  മീനിന്‍റെയും ഉള്ളിലൂടെ പുറത്തേക്കു നോക്കാന്‍ എനിക്കിഷ്ടായിരുന്നു.പലവലുപ്പത്തിലുള്ള ലോകം. റോഡില്‍ നിന്നു ചെറിയ ഗേറ്റ് തുറന്നു താഴേക്ക്‌  ഇറങ്ങി വരുമ്പോള്‍ നിറയെ മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ചെടികള്‍ നിരന്നു നിന്നിരുന്നു. പൂമ്പാറ്റകളുടെ സ്വര്‍ഗമായിരുന്നു അവിടം.മുറ്റത്തുള്ള മാവില്‍ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടിത്തരും.അവിടിരുന്നു ആടുമ്പോള്‍
ലോകം മുഴുവന്‍ എന്‍റെ കൂടെ ആടുന്നത് കാണാന്‍ എന്ത് രസാണ്ന്നോ.വീടിനു പടിഞ്ഞാറു വശത്ത് എന്ന് വച്ചാല്‍ പിന്നില്‍ ഒരു വലിയ പ്ലാവുണ്ട് .പടിഞ്ഞാറെ വശത്തെ തിണ്ണയില്‍ വച്ച് കഞ്ഞി കുഞ്ഞി കളിക്കുമ്പോ വെയില്‍ അടിക്കാതെ എനിക്ക് കുട പിടിച്ചിരുന്നത് ആ കൂട്ടുകാരന്‍ പ്ലാവ് ആണ്.അതിനപ്പുറത്തും ണ്ട് ഒരു പ്ലാവ് .അതിനു ഞങ്ങളുടെ കൂട്ട് അത്ര പിടിച്ചില്ല.വേരിനിടയില്‍ നിറയെ പല നിറത്തിലുള്ള ഗുളികകള്‍ നിറച്ചു അതെന്നെ വിളിച്ചു.അച്ഛന്‍ ആവശ്യമില്ലാതെ കളഞ്ഞതാണെന്നു കൂട്ട് പ്ലാവ് പറഞ്ഞത് ഞാന്‍ കേട്ടില്ല.പാവം അമ്മേം അച്ഛനും അന്ന് കുറെ ഉറക്കം ഒഴിച്ച് കരഞ്ഞു എന്ന് ഞാന്‍ പിന്നീടറിഞ്ഞു...ആരും അറിയാതെ പല വര്‍ണങ്ങള്‍ നിറച്ച ബാല്യം!!!അന്ന് മുതലേ എന്‍റെ ലോകത്തില്‍ ഞാന്‍ ഒറ്റക്കാണ്. എന്‍റെ മാത്രമായ ലോകം.മഴ പെയ്യുമ്പോള്‍ നിറയുന്ന തെങ്ങിന്‍ തടവും കണ്ണുനീര്‍ തുള്ളിയും എല്ലാം എന്‍റെ ഹരങ്ങള്‍ ആയിരുന്നു.മഴയുടെ ശബ്ദം കേള്‍ക്കാന്‍ കണ്ണടച്ച് കിടക്കണം.മഴ മാറുന്ന സമയത്ത് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിക്ക്
അമ്മയുടെ അല്ലെങ്കില്‍ അച്ഛന്‍റെ തട്ടിയുറക്കലിന്‍റെ താളമായിരുന്നിരിക്കണം.............സ്കൂളില്‍ വളരെ വൈകിയാണ് ഞാന്‍ ഒരു ടീച്ചര്‍ ടെ മകളാണ് എന്ന് അറിയുന്നത്.അതോടെ പരിഗണന കൂടി.11 മണിക്കൊരു ചായ !!!അതെനിക്ക് വേണ്ടായിരുന്നു.ആകെ കളിയ്ക്കാന്‍ കിട്ടുന്ന സമയം;അതങ്ങനെ 
പോകും.അംബുജാക്ഷന്‍ മാഷിന് എന്നെ ഇഷ്ടായിരുന്നു(ഹെഡ് മാസ്റ്റര്‍ ).മധുരത്തിന്‍റെ അസുഖം ഉള്ളത് കൊണ്ടു മാഷ്ക്ക് സ്പെഷ്യല്‍ വിത്ത്‌ ഔട്ട്‌ ആണ്.ഒരിക്കല്‍ ഞാന്‍ അത് എടുത്തു കുടിച്ചു.പേടിച്ചിട്ടു മിണ്ടില്ല്യ.മാഷന്നു ഒരു പാട്ട് പാടി! മാഷ്ടെ ചായ മോള് കുടിച്ചു മോള്‍ടെ ചായ മാഷ് കുടിച്ചു.!!!!!ഞാനന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു എനിക്ക് മധുരത്തിന്‍റെ  അസുഖം വരുത്തല്ലേ കണ്ണാ... പിന്നെ എന്‍റെ മാഷ്ടെ അസുഖം ഒന്ന് മാറ്റണെന്നും.എത്രയാന്ന് വച്ച പാവം ഈ ചീക്കചായ കുടിക്ക്യാ!!!!

No comments:

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...