Tuesday, December 7, 2010

ഓര്‍മ്മകള്‍

ഓര്‍മ്മ വക്കുമ്പോള്‍ ഞാന്‍ അഷ്ടമിച്ചിറയില്‍ ആണ്. സ്വയംഭൂവായ ശിവനുള്ള അമ്പലം! അമ്പലത്തിനു പുറകിലെ കുളവും അതിനടുത്ത തോടും ആണ് ആദ്യം ഓര്‍മ്മ വരിക.കാരണം ആ തോട് അവിടെയുള്ള ഒട്ടുമിക്ക വീടുകളിലൂടെയും കടന്നു പോയിരുന്നു.അച്ഛനും അമ്മയും അവിടത്തെ സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. ചെറിയ സ്കൂളില്‍ ഞാനും വലിയ സ്കൂളില്‍ ചേച്ചിയും.ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ.ഗാന്ധിജിയുമായി എന്തോ  ബന്ധമുള്ള  സ്കൂള്‍ ആണ് അതെന്നായിരുന്നു ഒന്നാം ക്ലാസ്സുകാരിയായ എന്‍റെ  ധാരണ.അതിനെ ഒന്നുറപ്പിക്കാന്‍ പാകത്തില്‍ സ്കൂള്‍ മുറ്റത്തു ഗാന്ധി പ്രതിമയും ഉണ്ട്....ചേച്ചി അവിടെ ചെറിയ സ്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള കഥകള്‍ കുറച്ചൊക്കെ കേട്ടിരുന്നു ഞാന്‍.അഷ്ടമിച്ചിറയെ  ആത്മാവിന്‍റെ ഭാഗമാക്കിയ ലച്ചി ആയിരുന്നു അവള്‍ക്കു കൂട്ട്.ലച്ചിടെ അച്ഛന്‍റെ ചെറിയമ്മേടെ വീടിന്‍റെ മതിലും  സ്കൂള്‍ ന്‍റെ മതിലും ഒന്നാണ്.അവിടെ ഓരോ ദിവസവും ഓരോ നിറങ്ങളില്‍ മുങ്ങി ലച്ചിയുടെ കൈ തുമ്പില്‍ തൂങ്ങി  സ്കൂളില്‍ എത്തുന്ന മിന്‍ച്ചി!അവള്‍   കരയാതിരിക്കാന്‍ ചെറിയമ്മേടെ വീട്ടിലെ  നാട്ടുമാവിന്‍റെ അടിയില്‍ നിക്കുന്ന ലച്ചി.ലച്ചിയേം നോക്കി കരച്ചില്‍ അടക്കുന്ന മിനിക്കുട്ടി!!ഞാന്‍ സ്കൂളില്‍ ഇരിക്കുമ്പോള്‍ മാവിന്‍റെ ചോട്ടില്‍ എനിക്ക് വേണ്ടിം നിക്കുന്ന ലച്ചിയെ കാണും.........ശാന്ത  ടീച്ചറും  സാവിത്രി  ടീച്ചറും  ഒക്കെ  മാറി  മാറി  വരും.അ യും ക യും പ യും തലകുത്തി നില്‍ക്കും.1മുതല്‍ 0 വരെയുള്ളവര്‍ മിന്നിമറയും. ഞാനിങ്ങനെ തെങ്ങിലേക്കു പറക്കണ  കുരുത്തോല കിളിയേം ചെറിയമ്മേടെ  മാവിലെ മാങ്ങകളേം തല്ലുകൂടി ഓടുന്ന  അണ്ണാറ ക്കണ്ണന്‍ മാരെയും നോക്കി ഇരിക്കും.നാല് വയസ്സുകാരിയുടെ മനസ്സിലേക്ക് അക്ഷരങ്ങളെക്കാളും അക്കങ്ങളെക്കാളും വേഗത്തില്‍ ഓടിക്കയറിയിരുന്നത് എന്നും ഈ കിളികളും അണ്ണാറക്കണ്ണനും ഒക്കെ ആയിരുന്നു.അതാരറിയാന്‍...............

No comments:

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...