ഓര്‍മ്മകള്‍.....

ഓര്‍മ്മകള്‍ .....ഒട്ടും പ്രാധാന്യം നല്‍കാതെ ഞാന്‍ ബോധപൂര്‍വവും അല്ലാതെയും മറന്നു കളഞ്ഞതെല്ലാം ഇപ്പോള്‍ ആയിരം സൂര്യപ്രകാശത്തോടെ  തെളിഞ്ഞു നില്‍ക്കുന്നു.എന്‍റെ ബാല്യത്തിനു നിറങ്ങള്‍ നല്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ ഞാന്‍ തിരിച്ചു അറിഞ്ഞിരുന്നില്ല.എന്‍റെ കുട്ടികള്‍ ഇവിടെ ഈ മരുഭൂമിയില്‍ പുതുമണ്ണിന്‍റെ  മണമറിയാതെ ആമ്പല്‍പ്പൂക്കളേയും മുള്ളന്‍ പഴങ്ങളെയും അറിയാതെ കണ്ണന്‍ ചിരട്ടയില്‍ വയ്ക്കുന്ന തുമ്പപ്പൂ ചോറിന്‍റെ സ്വാദ് അറിയാതെ  വളരുന്നത്‌ കാണുമ്പോഴാണ് എന്‍റെ ജീവിതം എന്തായിരുന്നു എന്നും ഇവര്‍ക്ക് എന്താണ് നഷ്ടമാകുന്നത് എന്നും ഞാന്‍ തിരിച്ചു അറിയുന്നത് ...
പണ്ട് എം.ടി കഥകള്‍ വായിക്കുമ്പോള്‍ നിളയുടെ അവസ്ഥയിലെ  സങ്കടവും  ഗ്രാമീണ സൌന്ദര്യത്തിന്‍റെ അധപ്പതനത്തിലെ നൊമ്പരവും  ആ പുസ്തകതാളിന്‍റെ കൂടെ അടഞ്ഞിരുന്നു.എന്നാല്‍ ഇന്ന് എന്‍റെ നാട് ഓരോ ദിവസവും അതിന്‍റെ ശാലീനത നഷ്ട്ടപ്പെടുത്തുമ്പോള്‍ ഓരോ ഒറ്റയടിപ്പാതകളും ടാര്‍ റോഡിലേക്ക് മാറുമ്പോള്‍..പാതയോരത്തെ പൂമരങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് വഴി മാറുമ്പോള്‍ എല്ലാം ആ നൊമ്പരം എന്തെന്നും അതിന്‍റെ സത്യം എന്തെന്നും മനസ്സിലാകുമ്പോള്‍ ആ നഷ്ട ബോധം എന്നെ വേദനിപ്പിക്കുന്നു.എന്‍റെ നാട് അതിന്‍റെ കുളിര്‍മ നഷ്ടപ്പെടുത്താതിരുന്നെങ്കില്‍ നാട്ടാര്‍ അവരുടെ നിഷ്കളങ്കതയും.................

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....