എന്‍റെ സുഹൃത്തിന്‍റെ അമ്മ മരിച്ചു.. പ്രതീക്ഷിച്ചിരുന്ന ഒരു വാര്‍ത്ത‍! പക്ഷെ മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിക്കുന്നു.അമ്മക്ക് വയ്യാതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്ന് അവള്‍ എന്‍റെ വീട്ടില്‍ വന്നിരുന്നു.കാര്യമായി ഒന്നും അവള്‍ക്കു അറിയില്ല എന്ന് എനിക്ക് തോന്നി.ഒരു പാവക്കുട്ടിയെപ്പോലെ അവള്‍ കുട്ടികളോടൊപ്പം കളിയും ചിരിയും ഒക്കെ ആയി നടന്നപ്പോ എന്‍റെ  മനസ്സ് വിങ്ങുകയായിരുന്നു.അവളോട്‌ സത്യം തുറന്നു പറയാന്‍ പലവട്ടം മനസ്സ് എന്നോട് പറഞ്ഞു.പക്ഷെ ആ ചിരി അവളില്‍ നിന്നും മായ്ക്കാന്‍ എനിക്കാവുമായിരുന്നില്ല.അവള്‍ കുട്ടികളെപ്പറ്റി,കുസൃതികളെപ്പറ്റി,ഭര്‍ത്താവിന്‍റെ തിരക്കിനെപ്പറ്റി,ഭക്ഷണത്തെപ്പറ്റി ഒക്കെ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.പലവട്ടം ഞാന്‍ പറയാന്‍ മുതിര്‍ന്നു. വിദ്യാ..... നിന്‍റെ  അമ്മ അവിടെ ജീവന്‍ നില നിര്‍ത്തുന്നത് ഉപകരണങ്ങളിലൂടെയാണ് എന്ന് നിനക്ക് അറിയാമോ.....ഒരു പൊട്ടിക്കരച്ചില്‍ അല്ലെങ്കില്‍ ആകെ തകര്‍ന്ന ഒരു മരവിപ്പ് അതിനെ ഭയന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല.അവളെ എത്ര നാള്‍ ഒന്നും അറിയിക്കാതെ എല്ലാരും ഇരിക്കും?കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അവള്‍ എന്നെ വിളിച്ചു.അമ്മക്ക് വയ്യ ഞാന്‍ നാട്ടില്‍ പോകുന്നു.....അവള്‍ എത്തുന്നത്‌ വരെ അവളുടെ അമ്മയില്‍ ജീവന്‍റെ തുടിപ്പ് നിലനില്‍ക്കണേ എന്ന് ഞാന്‍ എന്നും പ്രാര്‍ത്ഥിച്ചിരുന്നു.കാരണം മരണത്തിനു വളരെ അടുത്തെത്തിക്കഴിഞ്ഞിരുന്നു അവളുടെ അമ്മ.മരുന്നുകളോട് പ്രതികരിക്കാതെ ;ആരോടും പ്രതികരിക്കാതെ തയ്യാറെടുപ്പ് തുടങ്ങി ക്കഴിഞ്ഞിരുന്നു അവര്‍.... എന്തായാലും അവള്‍ എത്തി .ഇന്ന് രാവിലെ അവള്‍ എന്നോട്പറഞ്ഞു അമ്മക് സുഖംണ്ട്.സംസാരിക്കാന്‍ വയ്യന്നെ ള്ളൂ...സമാധാനായി ..ഹാവൂ..അല്‍പ്പം കഴിഞ്ഞില്ല..അവളുടെ ഭര്‍ത്താവിന്‍റെ അറിയിപ്പ് .വിദ്യയുടെ അമ്മ മരിച്ചു..ഞാന്‍ ഇന്ന് രാത്രി തിരിക്കുന്നു...അവള്‍ അമ്മ മരിച്ചു എന്ന് ഇനി എപ്പോഴാണാവോ  അറിയുക.അതോ എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പോലെ ഭാവിച്ചതാണോ അവള്‍?അറിയില്ല എനിക്കൊന്നും അറിയില്ല ...കണ്ണില്‍ നിന്നും അവള്‍ അമ്മക്കായി പൊഴിക്കുന്ന  ഓരോ തുള്ളി കണ്ണ് നീരും ഞാന്‍ കാണുന്നു...അവളുടെ ദുഃഖത്തില്‍ ഞാനും ദുഖിക്കുന്നു...അവളെനിക്കൊരു അനിയത്തിക്കുട്ടിയെപ്പോലെയായിരുന്നു......അവളിപ്പോ ഏത് അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത് എന്ന് എനിക്കറിയില്ല.ഈശ്വരന്‍ അവള്‍ക്കു എല്ലാ ശക്തിയും       
 കൊടുക്കട്ടെ...

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....