ഹരിക്കുട്ടന്‍റെ അത്ഭുതം !!!!!!! മാധവന്‍റെ ആഹ്ലാദം .....

അന്ന് നല്ല മഴയായിരുന്നു ......ഗുരുവായൂര്‍  അമ്പലത്തിലെ തിക്കും തിരക്കും ....എനിക്കും എന്‍റെ  കുഞ്ഞനിയന്‍ മാധവനും വയ്യാണ്ടായി...ഭക്ഷണം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു ...ഒരു സ്ഥലത്ത് കൂടി പോകാനുണ്ട്.. വേണ്ട അച്ഛാ വീട്ടില്‍ പോകാം എന്ന് ഞാന്‍ പറഞ്ഞു നോക്കി ...അവസാനം അച്ഛന്‍ തന്നെ ജയിച്ചു ...ഞങ്ങള്‍ അങ്ങനെ ആനക്കൊട്ടിലില്‍ എത്തി.പ്രവേശനം  പാസ്മൂലം   മാത്രം.ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ അതിനും വേറെ ടിക്കറ്റ്‌ എടുക്കണം .സമയം പോകും  എന്ന് പറഞ്ഞു ഞാന്‍ തന്നെ അച്ഛനെ നിരുത്സാഹപ്പെടുത്തി.അമ്പലം യാത്ര കൊടുത്ത ക്ഷീണം കാരണം അമ്മൂമ്മ  വന്നില്ല. കാറില്‍ തന്നെ ഇരുന്നു .ഞങ്ങള്‍ അകത്തേക്ക് കടന്നു..ഇതാ ഒരു പുതിയലോകം!! അച്ഛന്‍ പറഞ്ഞു ......   പുന്നത്തൂര്‍ കോട്ട !!!!!! മുന്‍കാല സാമൂതിരി രാജാക്കന്‍മാരുടെ കാലടികള്‍ പതിഞ്ഞ  കോട്ട !!!!!!ഇന്ന് ക്ഷയിച്ചു നില്‍ക്കുന്നു.ഒരു ചന്ദന ലേപ സുഗന്ധം അവിടെ പരക്കുന്നുണ്ടോ എന്ന് അമ്മ ചിരിയോടെ ചോദിച്ചു ...ഹോ !!അവിടത്തെ ദുര്‍ഗന്ധം ദുസ്സഹം !!അമ്മ ഇതെന്താ  ഈ പറയണേ!!!പെട്ടന്ന് ചെവിപൊട്ടുന്ന  തരത്തില്‍ ഒരു ശബ്ദം.ഹമ്മേ !!ഞാന്‍ അറിയാതെ വിളിച്ചുപോയി ..എന്‍റെ അടുത്ത്   ..തൊട്ടടുത്ത്‌ ഒരു ആന ..ആഹ്!!അപ്പോളാണ് ഞാന്‍ ചുറ്റിനും കണ്ണോ ടിച്ചത് ..നിറയെ ആനകള്‍ !!200 ല്‍  പരം ആനകള്‍ .ജീവിക്കുന്ന ദിനോസറുകള്‍ !!മനസ്സൊന്നു കിടിലം കൊണ്ടു..പല സ്ഥലത്ത് ആയി കെട്ടി ഇട്ടപ്പെട്ടിരിക്കുന്ന ആ വലിയ ശരീരങ്ങള്‍ ..ഒന്ന് അനങ്ങിയാല്‍ ഒന്ന് ഉറക്കെ ചിന്നം വിളിച്ചാല്‍.. ഈ കാണുന്ന ലോകം ഒന്നാകെ പൊട്ടിത്തകരും എന്നെനിക്കു തോന്നി..പിന്നെ പിന്നെ ഭയം എന്നെ വിട്ടു മാറി...മാധവന്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി ..അവനു പേടിയെ ഇല്ല .എനിക്കത്ഭുതം തോന്നി ..അച്ഛന്ടെ കയ്യും പിടിച്ചവന്‍ എല്ലാം കണ്ടു ആസ്വദിക്കുന്നു !!ആനയെ കുളിപ്പിക്കുന്നതും ആന പട്ട തിന്നുന്നതും മദലഹരിയില്‍  ആനകള്‍ തലയാട്ടുന്നതും ഒക്കെ ഞാനും അവനോടൊപ്പം നോക്കി കാണാന്‍ തുടങ്ങി .അവിടത്തെ കലങ്ങി മറിഞ്ഞ ചെളിയോ ,ദുര്‍ഗന്ധമോ ഒന്നും പിന്നെ ഞാന്‍ അറിഞ്ഞില്ല.ഞാനും ആനകളും മാത്രം...അവരുടെ കൊട്ടാരം...എത്ര വലിയ സ്ഥലം ആണെന്നോ അത്.അധികം ആനകള്‍ക്കും സുഖം ഇല്ലാത്ത അവസ്ഥ ആയിരുന്നു .അത് കൊണ്ടു തന്നെ സുഖ ചികിത്സയുടെ ഭാഗമായ ആനയൂട്ടിനു കുറച്ചു ആനകളെ ഇവിടന്നു ഉണ്ടായിരുന്നുള്ളു . ആനകള്‍ പൂഴി എടുത്തു മേല്‍ കുട്ഞ്ഞിടുന്നതും പാപ്പാന്മാര്‍ അവയെ കുളിപ്പിക്കുന്നതും നോക്കി ഞാന്‍ നിന്നു.ഓരോ ആനക്കും അതിന്ടെ പപ്പനോട് ഉള്ള ആത്മ ബന്ധത്തെ കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോ എന്തിനാണെന്ന് അറിയില്ല കണ്ണൊന്നു നനഞ്ഞു ..വയ്യാതിരിക്കുന്ന  അവസ്ഥയില്‍ അവയെപ്പോലെ പകയുളള മറ്റൊരു ജീവിയും ഇല്ല്യത്രെ..ഞങ്ങള്‍ ഒരു പാട് നടന്നു.. യാത്ര തീരുകയാണ് ..ആന.. അതെനിക്കും പ്രിയപ്പെട്ടതായി തീര്‍ന്നു ..ഒരു ആനയെ വെറുതെ കാണുന്ന തോന്നലല്ല അത് ...ഗുരുവായൂര്‍ പദ്മനഭാനോടും..ആ കുറുമ്പന്‍ ഒറ്റ ക്കൊമ്പനോടും ഒക്കെ യാത്ര പറഞ്ഞു ഞങ്ങള്‍  പുറത്തു കടന്നു. സമയം 11 .15 ...ഒരു വലിയ നഷ്ടബോധം എന്നെ പിടി കൂടി കഷ്ടം ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍  !!ഇനിയും വരാമെന്ന് മനസ്സിനെ സമാധാനിപ്പിച്ചു ഞങ്ങള്‍ മടങ്ങി.. പിറ്റേ ദിവസത്തെ പത്ര ത്തില്‍ ഒരു വാര്‍ത്ത‍!!!മദമിളകിയ  ആന കാര്‍ തകര്‍ത്തതിനു  ശേഷം ആള്‍ക്കാരെയും ആക്രമിച്ചു !!!എവിടെയാണെന്നോ .......ആനക്കൊട്ടിലില്‍ ...സമയം എത്രയാണെന്നോ .........11 . 20 ....പത്രം നോക്കിക്കോളു..ആനയൂട്ടിന്‍റെ    പിറ്റേന്നത്തെ പത്രം.............!!!!!!!!!!.

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....

എന്‍റെ മയില്‍‌പ്പീലി !!!